×
login
ചൈനയെ വിട്ടൊഴിയാതെ കൊവിഡ്; നൂറുകണക്കിന് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി; സ്കൂളുകള്‍ അടച്ചു

വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ വിമാനത്താവളങ്ങളും സ്കൂളുകളും അടച്ചുപൂട്ടി ചൈന. നൂറുകണക്കിന് വീമാനസര്‍വ്വീസുകളാണ് റദ്ദാക്കിയത്.

ബീജിംഗ്: വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ വിമാനത്താവളങ്ങളും സ്കൂളുകളും അടച്ചുപൂട്ടി ചൈന. നൂറുകണക്കിന് വീമാനസര്‍വ്വീസുകളാണ് റദ്ദാക്കിയത്.  

ലോകത്തെ മറ്റുരാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ കാര്യമായ അയവുവരുത്തിയപ്പോഴാണ് ചൈനയ്ക്ക് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കേണ്ടി വരുന്നത്. പല പ്രവിശ്യകളുടെയും അതിര്‍ത്തികള്‍ അടയ്ക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം പരിശോധനകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒട്ടുമിക്ക പ്രവിശ്യകളിലും ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.  

വിനോദ സഞ്ചാരികളില്‍ നിന്നാകാം ഇപ്പോഴത്തെ രോഗബാധ എന്നാണ് കരുതുന്നതിനാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടാന്‍ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടുന്നത്. അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.  

രാജ്യത്തെ ജനസംഖ്യയില്‍ തൊണ്ണൂറുശതമാനത്തിനും വാക്സിനേഷന്‍ നല്‍കിയെന്നാണ് ചൈന അവകാശവാദമുന്നയിച്ചിരുന്നുത്. സെപ്തംബറിലും ഇപ്പോഴും രോഗബാധ സ്ഥിരീകരിച്ചവരില്‍ ഏറിയകൂറും രണ്ടുഡോസ് വാക്സിന്‍ എടുത്തവരുമാണ്. എന്നിട്ടും രോഗമുയരുന്നതെന്തെന്ന ചോദ്യത്തിന് ചൈനയ്ക്ക് വ്യക്തമായ ഉത്തരമില്ല. ചൈനയുടെ കൊവിഡ് വാക്സിന്‍റെ ഫലപ്രാപ്തിയില്‍ വീണ്ടും സംശയം ഉണരുകയാണ്. 

  comment

  LATEST NEWS


  യുപിയില്‍ അധ്യാപകര്‍ക്കുള്ള യോഗ്യതാപരീക്ഷ റദ്ദാക്കി; പേപ്പര്‍ ചോര്‍ത്തിയവരുടെ മേല്‍ ദേശീയ സുരക്ഷാനിയമം ചാര്‍ത്തുമെന്ന് യോഗി; 26 പേര്‍ പിടിയില്‍


  ഉയിഗുര്‍ മുസ്ലിങ്ങള്‍ക്ക് നിസ്കരിക്കാനുള്ള കേന്ദ്രം തകര്‍ത്ത് ചൈന


  പരിശോധനാകേന്ദ്രത്തില്‍ നിർത്താതെ വാഹനം ഓടിച്ചുപോയി; യുവ ഡോക്ടറെ വെടിവെച്ച് കൊന്നു താലിബാന്‍റെ ക്രൂരത


  ഹലാല്‍ മുസ്ലീം ശരിഅത്ത് നിയമപ്രകാരം തയാറാക്കിയ ഭക്ഷണം; വാരിയംകുന്നനും മറ്റും ഗാന്ധിജിക്കും മേലേ; വിവാദ പരാമര്‍ശവുമായി കാന്തപുരം


  ഭാഗ്യത്തിന്റെ സമനില; ചങ്കില്‍ തീകോരിയിട്ട് അവസാന അഞ്ച് മിനിറ്റ്; ബെംഗളൂരുവിനെതിരെ പിടിച്ചു നിന്ന് മഞ്ഞപ്പട


  ഇന്ത്യന്‍ ജയം ഒമ്പത് വിക്കറ്റ് അകലെ ; ന്യൂസിലന്‍ഡിന് വിജയിക്കാന്‍ 280 റണ്‍സ് വേണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.