×
login
കോവിഡ് വാക്സിന്‍ എടുത്തില്ല; ഭക്ഷണം‍ കഴിക്കാനെത്തിയ ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോയെ പ്രവേശിപ്പിക്കാതെ റസ്റ്ററന്റ്; പുറത്തുനിന്ന് ഭക്ഷണം

ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനാണ് ബോള്‍സനാരോ ന്യൂയോര്‍ക്കിലെത്തിയത്.

ന്യൂയോര്‍ക്ക്: കോവിഡ് വാക്സിന്‍ എടുക്കാതെ എത്തിയ ബ്രസീല്‍  പ്രസിഡന്റിനെ അകത്ത് പ്രവേശിപ്പിക്കാതെ റസ്റ്ററന്റ് അധികൃതര്‍. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോയെ റസ്റ്ററന്റിലേക്ക് പ്രവേശിപ്പിക്കാതിരുന്നത്. എന്നാല്‍ റസ്റ്ററന്റിലേയ്ക്ക് പ്രവേശനം നല്‍കാതിരുന്നതോടെ പ്രസിഡന്റ് പുറത്ത് നിന്ന് പിസ കഴിച്ചു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. റസ്റ്ററന്റിന് പുറത്ത് നിന്ന് പ്രസിഡന്റ് പിസ കഴിക്കുന്ന ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ക്യാബിനെറ്റിലെ രണ്ട് മന്ത്രിമാരാണ് പുറത്തുവിട്ടത്. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന എല്ലാ നേതാക്കളും വാക്സിന്‍ സ്വീകരിക്കണമെന്ന് ന്യൂയോര്‍ക്ക് മേയര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത് ചെവികൊള്ളാതെയാണ് ബോള്‍സനാരോ എത്തിയത്.

 ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനാണ് ബോള്‍സനാരോ ന്യൂയോര്‍ക്കിലെത്തിയത്. കൊറോണ വാക്സിന്‍ സ്വീകരിക്കില്ലെന്നാണ് ബോള്‍സനാരോയുടെ നേരത്തെ മുതലുള്ള നിലപാട്. കൊറോണയെ പ്രതിരോധിക്കാന്‍ തനിക്ക് ശേഷിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ന്യൂയോര്‍ക്കിലെത്തിയത്.

 

 

  comment

  LATEST NEWS


  സര്‍ക്കാരിന്റെ ദുരിതാശ്വ- ഭക്ഷ്യ സാമഗ്രികള്‍ സിപിഎം ഓഫീസില്‍ വിതരണത്തിന്; തടഞ്ഞ് വില്ലേജ് ഓഫീസര്‍; വെള്ളപ്പൊക്കത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പ്


  കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


  'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


  അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്


  ആര്യനുമായി കോഡ് ഭാഷയില്‍ ചാറ്റ് ചെയ്തത് ലഹരിമരുന്നിനെ പറ്റി; തെളിവു ലഭിച്ചതോടെ അനന്യ പാണ്ഡെയുടെ വീട്ടില്‍ റെയ്ഡ്; ലാപ്‌ടോപ്പിലും നിര്‍ണായക വിവരങ്ങള്‍


  തെലുങ്ക് സൂപ്പര്‍ താരം നാനി 'ശ്യാം സിംഗ റോയി'ല്‍ ഇരട്ട വേഷങ്ങളില്‍ ; ഒരേസമയം നാലു ഭാഷകളില്‍ റിലീസാകും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.