×
login
സൈനികരുടെ സുരക്ഷയ്ക്ക് റോബോട്ടുകളുമായി ഇസ്രായേല്‍‍, ആവശ്യം വന്നാൽ ശത്രുക്കളുമായും പോരാടും

ആറു ചക്രങ്ങളുളള കവചിത വാഹനമായ ഈ റോബോട്ട് സോഫ്റ്റവെയര്‍ അധിഷ്ടിതമായതിനാല്‍ നിയന്ത്രിക്കാനും എളുപ്പമാണ്. ഇതില്‍ ആയുധങ്ങള്‍ ഘടിപ്പിക്കാന്‍ സാധിക്കുന്നതിനാല്‍ ശത്രുക്കളുമായി പോരാടാനും സാധിക്കും.

ജെറുസലേം: സൈനികരുടെ സുരക്ഷക്കായി യുദ്ധമുഖത്തേക്ക് ഇസ്രായേല്‍ റോബോട്ടുകളെ ഇറക്കുന്നു. ഇസ്രായേല്‍ പ്രധിരോധ മേഖല കമ്പനികളായ എല്‍ഹിറ്റ് സിസ്റ്റംസും, റോബോട്ടിക്‌സ് കമ്പനിയായ റോബോട്ടീമുമാണ് പദ്ധതിക്ക് പിന്നില്‍. ദുര്‍ഘടമായ സ്ഥലങ്ങളില്‍ സൈനികരുടെ ജീവന് ഭീഷണിയാകുന്നുണ്ട്. ഇതിന് പരിഹാരമെന്ന  നിലയില്‍ ആദ്യമായി നിര്‍മ്മിക്കുന്നത് റൂക്-യുജിവി എന്ന റോബട്ടിക് വാഹനമാണ്.  

നൂതന ഡിസൈനും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളിലുമാണ് റോബോട്ട് പ്രവർത്തിക്കുക. ആറു ചക്രങ്ങളുളള കവചിത വാഹനമായ ഈ റോബോട്ട് സോഫ്റ്റവെയര്‍ അധിഷ്ടിതമായതിനാല്‍ നിയന്ത്രിക്കാനും എളുപ്പമാണ്. ഇതില്‍ ആയുധങ്ങള്‍ ഘടിപ്പിക്കാന്‍ സാധിക്കുന്നതിനാല്‍ ശത്രുക്കളുമായി പോരാടാനും സാധിക്കും. പരിക്കേറ്റ സൈനികരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക, ആയുധങ്ങൾ തീരുമ്പോള്‍ എത്തിക്കുക തുടങ്ങിയവക്കും ഇവയെ ഉപയോഗിക്കാന്‍ സാധിക്കും. ദുര്‍ഘടങ്ങളായ പ്രദേശങ്ങളായ പാറക്കെട്ടുകള്‍, മഞ്ഞു നിറഞ്ഞ പ്രദേശം, മരുഭൂമി ചെളിമണ്ണ് എന്നിവിടങ്ങളില്‍ ശക്തമായി പ്രവര്‍ത്തിക്കുവാനും സാധിക്കും.  

നേരത്തേ ഇതിന്റെ മോഡലുകള്‍ നിര്‍മ്മിച്ചിരുന്നു, ഇതിന്റെ പ്രവര്‍ത്തനവും മറ്റും കണക്കിലെടുത്താണ് റൂക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ ഭാരം 1200 കിലോയാണ്. മണിക്കൂറില്‍ 30 കിലോ മീറ്റര്‍ സ്പീഡില്‍ പ്രവര്‍ത്തിക്കും.ഒറ്റ ചര്‍ജ്ജിങ്ങില്‍ എട്ടുമണിക്കൂര്‍ ബാറ്ററി നിലനില്‍ക്കും.ടോര്‍ച്ച് എക്‌സ് എന്ന നിയന്ത്രണസംവിധാനമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരാള്‍ക്ക ഒന്നിലധികം റൂക്കുകളെ നിയന്ത്രിക്കാന്‍ സാധിക്കും. റോബോടീം കമ്പനിയാണ് ഇതിന്റെ നിര്‍മ്മാണം നടത്തുന്നത്. അമേരിക്കയിലും ഇസ്രയേലിലും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.

മൂന്നു ലക്ഷം യുഎസ് ഡോളര്‍ ആണ് ഇതിന്റെ വില.ഇസ്രയേലിന്റെ യുദ്ധസംവിധാനങ്ങള്‍ പല രാജ്യങ്ങളും വാങ്ങാറുണ്ട്. യുദ്ധരംഗത്തെ ആയുധ കച്ചവടത്തിൽ   ഇസ്രായേല്‍ എന്നും മുന്നില്‍ തന്നെയാണ്. 

  comment

  LATEST NEWS


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.