login
പലസ്തീന്‍‍ അനുകൂല പ്രകടനം നടത്താന്‍ അനുവദിക്കില്ല; ഇസ്ലാമിക തീവ്രവാദികളെ നിരീക്ഷിക്കണം; പോലീസ് ജാഗ്രത പാലിക്കണം; കര്‍ശന നിര്‍ദേശവുമായി ഫ്രാന്‍സ്

പലസ്തീന് അനുകൂലമായി ഇസ്ലാമിക തീവ്രവാദികള്‍ പാരീസില്‍ ശനിയാഴ്ച നടത്താനുദ്ദേശിക്കുന്ന പ്രതിഷേധസമരം നിരോധിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി ഫ്രാന്‍സ്. 2014ല്‍ പാരീസില്‍ അരങ്ങേറിയ ഇസ്രയേല്‍ വിരുദ്ധ പ്രകടനത്തിന് സമാനമായിരിക്കും ശനിയാഴ്ചത്തെ സമരം എന്ന ഭയം ഫ്രഞ്ച് സര്‍ക്കാരിനുണ്ട്. പ്രത്യേകിച്ചും ഇസ്ലാമിക തീവ്രവാദവും ജിഹാദ് ആക്രമണങ്ങളും ഫ്രാന്‍സില്‍ ശക്തമായ നാളുകളാണിത്.

പാരിസ്: പലസ്തീന് അനുകൂലമായി ഇസ്ലാമിക തീവ്രവാദികള്‍ പാരീസില്‍ ശനിയാഴ്ച നടത്താനുദ്ദേശിക്കുന്ന   പ്രതിഷേധസമരം നിരോധിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി ഫ്രാന്‍സ്.

ഇസ്രയേലുമായുള്ള സംഘര്‍ഷത്തിന്‍റെ പേരില്‍ പലസ്തീന് അനുകൂലമായി ശനിയാഴ്ച  പ്രകടനം നടത്താനാണ് ചില ഇസ്ലാമിക സംഘടനകള്‍ തീരുമാനിച്ചത്. 2014ല്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 300ല്‍ അധികം പലസ്തീന്‍കാര്‍ ഗാസയില്‍ കൊല്ലപ്പട്ടതിനെതുടര്‍ന്ന് പാരിസീല്‍ നടത്തിയ പലസ്തീന്‍ അനുകൂല പ്രകടനം അക്രമാസക്തമായിരുന്നു. അന്ന് വിലക്ക് ലംഘിച്ച് നടത്തിയ പലസ്തീന്‍ പ്രകടനം പാരീസില്‍ അക്രമം വിതയ്ക്കുകയും രണ്ട് ജൂതപ്പള്ളികള്‍ കത്തിക്കാന്‍ അക്രമികള്‍ ശ്രമിക്കുകയും ചെയ്തിരുന്നു.  ഇതിന് സമാനമായ പ്രകടനമായിരിക്കും ശനിയാഴ്ച പാരീസില്‍ നടക്കുക എന്ന ഭയം ഫ്രഞ്ച് സര്‍ക്കാരിനുണ്ട്. പ്രത്യേകിച്ചും ഇസ്ലാമിക തീവ്രവാദവും ജിഹാദ് ആക്രമണങ്ങളും ഫ്രാന്‍സില്‍ ശക്തമായ നാളുകളാണിത്. 

വടക്കന്‍ പാരീസിലുള്ള ബാര്‍ബെസ് ജില്ലയിലാണ് പലസ്തീന്‍ അനുകൂലികള്‍ പ്രതിഷേധപ്രകടനത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഗാസയില്‍ ഇസ്രയേല്‍ സേന നടത്തി ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് പ്രകടനം. 'ശനിയാഴ്ച നടത്താന്‍ പദ്ധതിയിടുന്ന പ്രകടനം നിരോധിക്കാന്‍ ഞാന്‍ പാരീസിലെ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫ്രാന്‍സിലെ ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ പറഞ്ഞു. 2014ലെ പ്രകടനത്തില്‍ വലിയ അക്രമങ്ങള്‍ നടന്നതായും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. പാരീസിന് പുറത്തുള്ള പൊലീസ് മേധാവിമാരോടും ജാഗരൂകരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂതസമുദായത്തിന്റെ ആരാധനായലയങ്ങള്‍, സ്‌കൂളുകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, വ്യാപാരസ്ഥാനങ്ങള്‍ എന്നിവയ്ക്ക് സംരക്ഷണം നല്‍കാന്‍ ഫാന്‍സിലെ ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടതായും വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

    comment

    LATEST NEWS


    48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച നടത്തി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍; പിന്നാലെ ബംഗാള്‍ അക്രമത്തെകുറിച്ച് കടുത്ത പരാമര്‍ശം


    36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


    ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


    അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


    വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


    കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


    മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


    മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.