login
ഫ്രാന്‍സ് മതേതരം; പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഹിജാബ് ധരിച്ച മുസ്ലീം സ്ഥാനാര്‍ത്ഥിയെ മത്സരിക്കുന്നതില്‍ മാക്രോണിന്റെ പാര്‍ട്ടി ‍വിലക്കി

മതേതര ഫ്രാന്‍സില്‍, ഹിജാബ് പോലുള്ള മതചിഹ്നങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണ രേഖകളിലോ തിരഞ്ഞെടുപ്പ് സാമഗ്രികളിലോ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതിന് ഇടമില്ലെന്ന് മാക്രോണിന്റെ ലാ റിപ്പബ്ലിക് എന്‍ മാര്‍ഷെ (എല്‍ആര്‍ഇഎം) വ്യക്തമാക്കി.

പാരീസ്: ഹിജാബ് ധരിച്ച മുസ്ലീം സ്ഥാനാര്‍ത്ഥിയായ സാറാ സെമ്മഹിയെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇമ്മാനുവല്‍ മാക്രോണിന്റെ സെന്‍ട്രിസ്റ്റ് ഭരണകക്ഷി വിലക്കി. മതേതര ഫ്രാന്‍സില്‍, ഹിജാബ് പോലുള്ള മതചിഹ്നങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണ രേഖകളിലോ തിരഞ്ഞെടുപ്പ് സാമഗ്രികളിലോ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതിന് ഇടമില്ലെന്ന് മാക്രോണിന്റെ ലാ റിപ്പബ്ലിക് എന്‍ മാര്‍ഷെ (എല്‍ആര്‍ഇഎം) വ്യക്തമാക്കി.

''ഈ സ്ത്രീ ഒരു എന്‍ മാര്‍ഷെ സ്ഥാനാര്‍ത്ഥിയാകില്ല,'' എല്‍ആര്‍എമ്മിന്റെ ജനറല്‍ സെക്രട്ടറി സ്റ്റാനിസ്ലാസ് ഗുറിനി ആര്‍ടിഎല്‍ റേഡിയോയോട് പറഞ്ഞു, ഹിജാബി സ്ഥാനാര്‍ത്ഥി പരാമര്‍ശിച്ചു. റോയിട്ടേഴ്‌സിന്റെ അഭിപ്രായത്തില്‍, പാര്‍ട്ടിയുടെ തീരുമാനം രേഖാമൂലം സെമ്മഹിയെ ഔദ്യോഗികമായി അറിയിക്കുമെന്ന് ഗുറിനിയുമായി അടുത്ത എല്‍ആര്‍എം ഉദ്യോഗസ്ഥന്‍ പറഞ്ഞു.  മുസ്ലീം സ്ത്രീകള്‍ ധരിക്കുന്ന മതപരമായ ചിഹ്നമായ വെളുത്ത ഹിജാബ് ധരിച്ച് മറ്റ് മൂന്ന് പേര്‍ക്കൊപ്പം നില്‍ക്കുന്ന സെമ്മഹിയുടെ ചിത്രം പുറത്തുവന്നതോടെയാണ് പാര്‍ട്ടിയുടെ തീരുമാനം. ഇസ്ലാം മതമൗലിക വാദികള്‍ക്കെതിരേ ഫ്രഞ്ച് സര്‍ക്കാര്‍ കടുത്ത നടപടിയുമായി മുന്നോട്ടു പോകുന്നതിനിടെയാണ് സ്വന്തം പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥി മത ചിഹ്നവുമായി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.  

 

 

  comment

  LATEST NEWS


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.