ഫ്രാന്‍സില്‍ ഇപ്പോഴത്തെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രധാന പ്രതിപക്ഷനേതാവ് മാരീന് ലെപെന്‍ ഇസ്ലാമിക തീവ്രവാദത്തിനെതിരെ കടുത്ത നിലപാടുമായി രംഗത്ത്. സീറ്റ് ബെല്‍റ്റിടാതെ കാറോടിക്കുന്നവര്‍ക്ക് പൊലീസ് ശിക്ഷ നല്കുന്നതുപോലെ പൊതുവേദികളില്‍ ശിരോവസ്ത്രം ധരിച്ചാല്‍ പൊലീസ് പിഴ ചുമത്തുന്ന നിയമം കൊണ്ടുവരുമെന്നതാണ് ലേ പെന്‍ നല്കുന്ന പ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന്.
പാരിസ്: ഫ്രാന്‍സില്‍ ഇപ്പോഴത്തെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രധാന പ്രതിപക്ഷനേതാവ് മാരീന് ലെപെന്‍ ഇസ്ലാമിക തീവ്രവാദത്തിനെതിരെ കടുത്ത നിലപാടുമായി രംഗത്ത്. സീറ്റ് ബെല്‍റ്റിടാതെ കാറോടിക്കുന്നവര്‍ക്ക് പൊലീസ് ശിക്ഷ നല്കുന്നതുപോലെ പൊതുവേദികളില്‍ ശിരോവസ്ത്രം ധരിച്ചാല്‍ പൊലീസ് പിഴ ചുമത്തുന്ന നിയമം കൊണ്ടുവരുമെന്നതാണ് ലേ പെന്‍ നല്കുന്ന പ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന്.
ഇതുവഴി താന്‍ ഇസ്ലാമിക തീവ്രവാദത്തിനെതിരെ കടുത്ത നിലപാടെടുക്കുമെന്ന പ്രഖ്യാപനം നടത്തുകയായിരുന്നു ലേ പെന്‍. എന്നാല്‍ ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന ഇമ്മാനുവല്‍ മാക്രോണ്‍ തന്നെയാണ് പ്രചാരണത്തിന്റെ ആദ്യഘട്ടം താണ്ടുമ്പോള്‍ മുന്നില്‍. ഏപ്രില്‍ 24ന് അവസാനഘട്ടത്തില്‍ മുന്നേറാമെന്ന പ്രതീക്ഷയിലാണ് ലേ പെന്‍.
കഴിഞ്ഞ ദിവസം ആര്‍ടിഎല്‍ റേഡിയോയില്‍ നടന്ന ചര്‍ച്ചയിലാണ് ഹിജാബ് പൊതു സ്ഥലങ്ങളില്‍ നിരോധിക്കുമെന്ന കടുത്ത നിലപാട് ലേ പെന്‍ പ്രഖ്യാപിച്ചത്. ഇത് ഒരു നിയമം പോലെ പൊലീസ് നടപ്പാക്കും. കാറോടിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ പൊലീസ് ശിക്ഷ നല്‍കും. അതുപോലെ പൊതു സ്ഥലങ്ങളില്‍ ഹിജാബ് ധരിച്ചാല്‍ പൊലീസ് ശിക്ഷിക്കും. - ലേ പെന്‍ പറഞ്ഞു.
അതുപോലെ സ്കൂളുകളില്‍ മത ചിഹ്നങ്ങള്‍ ധരിക്കുന്നതും മുഖം മറയ്ക്കുന്ന ഇസ്ലാം വസ്ത്രങ്ങള്‍ ധരിയ്ക്കുന്നതും(ഹിജാബ്) നിരോധിച്ചുള്ള ഉത്തരവ് കര്‍ശനമായി നടപ്പാക്കുമെന്നും ലേ പെന്‍ പറഞ്ഞു. കടുത്ത ഇസ്ലാം വിരുദ്ധ നിലപാടുമായി പ്രചാരണത്തില്‍ മുന്നേറുന്ന ലേ പെന്‍ റേറ്റിംഗിന്റെ കാര്യത്തില്‍ ഇപ്പോള്‍ മാക്രോണിന് തൊട്ടടുത്ത് തന്നെയാണ്.
ഇസ്ലാമിക തീവ്രവാദം കൊണ്ട് പൊറുതിമുട്ടുന്ന ഒരു പ്രധാന യൂറോപ്യന്‍ രാഷ്ട്രമാണ് ഫ്രാന്‍സ്. 1979 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ 82 ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങള്‍ നടന്നു. ഇതില്‍ 332 പേര് കൊല്ലപ്പെട്ടു. കത്തിയാക്രമണത്തില്‍ പരിക്കേറ്റ് കഴിയുന്നവര്‍ 928 പേര് വരും. ഇതാണ് ഇസ്ലാമിക തീവ്രവാദത്തിനെതിരെ കടുത്ത നിലപാടെടുക്കാന്‍ സ്ഥാനാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നത്.
ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു
മണിരത്നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ ദേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്
മന്ത്രി സജി ചെറിയാന് പ്രസംഗിച്ചത് രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച്; ഭരണഘടനയെ അവഹേളിച്ചെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് സിപിഎം
'വിധി' എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒരു ദിവസം കവര്‍ന്നു; ജീവിതത്തില്‍ തളര്‍ന്നു പോയ നിമിഷത്തിലെ വേദന പങ്കുവച്ച് ഏകനാഥ് ഷിന്‍ഡെ (വീഡിയോ)
അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന് മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്
തൃപ്പൂണിത്തുറയില്‍ ടാങ്കര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്