×
login
ജി 20 അസാധാരണ ഉച്ചകോടി: അഫ്ഗാന്‍ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് നരേന്ദ്ര മോദി

അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യോഗം ചേരുന്നതിനുള്ള ഇറ്റാലിയന്‍ ജി 20 പ്രസിഡന്‍സിയുടെ മുന്‍കൈയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു

ന്യൂദല്‍ഹി: അഫ്ഗാന്‍ പ്രദേശം   പ്രാദേശികമായോ ആഗോളമായോ   തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ തീവ്രവാദത്തിനും  ഭീകരവാദത്തിനും  മയക്കുമരുന്നുകളുടെയും ആയുധങ്ങളുടെയും കള്ളക്കടത്തിനുമെതിരായ സംയുക്ത പോരാട്ടം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അഫ്ഗാനിസ്ഥാനെ കുറിച്ചുള്ള  ജി 20 അസാധാരണ ഉച്ചകോടിയില്‍ അദ്ദേഹം എടുത്തു കാട്ടി.  

നിലവില്‍ ജി 20 പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഇറ്റലിയാണ് യോഗം വിളിച്ചത്, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ അധ്യക്ഷതയിലാണ്   യോഗം ചേര്‍ന്നത്.  അഫ്ഗാനിസ്ഥാനിലെ  മനുഷ്യാവകാശ  പ്രശ്‌നങ്ങള്‍   അവിടത്തെ സ്ഥിതിഗതികള്‍ ,  ഭീകരതയുമായി ബന്ധപ്പെട്ട ആശങ്കകള്‍  തുടങ്ങിയ  വിഷയങ്ങള്‍  യോഗത്തില്‍ ചര്‍ച്ചയായി.  

അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യോഗം ചേരുന്നതിനെ   നരേന്ദ്ര മോദി  സ്വാഗതം ചെയ്തു. ഇന്ത്യയിലെയും  അഫ്ഗാനിസ്ഥാനുംനിലയും  ജനങ്ങള്‍ തമ്മിലുള്ള  നൂറ്റാണ്ടുകള്‍ പഴക്കമുള്ള  ബന്ധത്തിന് അദ്ദേഹം iഊന്നല്‍ നല്‍കി.  അഫ്ഗാനിസ്ഥാനിലെ യുവജങ്ങളുടെയും സ്ത്രീകളുടെയും സാമൂഹിക-സാമ്പത്തിക വികസനത്തിനും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും  കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യ സംഭാവന നല്‍കിയിട്ടുണ്ട്.  പ്രധാനമന്ത്രി പരാമര്‍ശിച്ചു. അഫ്ഗാനിസ്ഥാനില്‍ 500 ഓളം വികസന പദ്ധതികള്‍ ഇന്ത്യ നടപ്പിലാക്കിയിട്ടുണ്ട്  മോദി പറഞ്ഞു

 

അഫ്ഗാന്‍ ജനതയ്ക്ക് ഇന്ത്യയോട് വലിയ സൗഹൃദമാണ് ഉള്ളതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്ന അഫ്ഗാന്‍ ജനതയുടെ വേദന ഓരോ ഇന്ത്യക്കാരനും അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാന്   അടിയന്തിരമായി   മാനുഷിക സഹായം    തടസ്സവുമില്ലാതെ ലഭിക്കുന്നുണ്ടെന്ന്   അന്താരാഷ്ട്ര സമൂഹം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത മോദി ഊന്നിപ്പറഞ്ഞു.

കഴിഞ്ഞ 20 വര്‍ഷത്തെ സാമൂഹിക-സാമ്പത്തിക നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും തീവ്രമായ പ്രത്യയശാസ്ത്രത്തിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനും വേണ്ടി, അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളും ന്യൂനപക്ഷങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഭരണകൂടത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

 അഫ്ഗാനിസ്ഥാന്റെ അവസ്ഥയില്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാന്‍ ബുദ്ധിമുട്ടില്ലാത്ത ഒരു ഏകീകൃത അന്താരാഷ്ട്ര പ്രതികരണം ഉണ്ടാക്കാന്‍ പ്രധാനമന്ത്രി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു

 

 

  comment

  LATEST NEWS


  2021ലെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ 19ന്; ഭാരതത്തില്‍ ദൃശ്യമാവുക കുറച്ച് സമയത്തേക്ക് മാത്രം


  കോഴിക്കോട് മാരക മയക്കുമരുന്ന് വേട്ട; 18 എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് എക്‌സൈസിന്‍റെ പിടിയില്‍


  സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തടയണം,​ അമിതവേഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


  നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും


  ലഹരി മാഫിയക്കെതിരെ പോലീസ്- എക്‌സൈസ് വേട്ട ശക്തമാക്കി; ഇന്നലെ പിടിയിലായത് അഞ്ച് പേര്‍


  കരിപ്പൂരില്‍ കാരിയറെ ആക്രമിച്ച് 1.65 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസ്; മൂന്ന് വര്‍ഷത്തിന് ശേഷം പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.