login
ജി7 നേതാക്കളുടെ ഒത്തുചേരലിന് തുടക്കമായി; കൊറോണവൈറസിന്‍റെ കാരണം തേടി പുതിയ അന്വേഷണം ആവശ്യപ്പെട്ടേക്കും; ചൈനയ്ക്ക് സമ്മര്‍ദ്ദമേറും

ലോകത്തിലെ സമ്പന്നതയിലും കരുത്തിലും മുന്‍പന്തിയിലുള്ള ഏഴ് രാഷ്ട്രങ്ങളുടെ നേതാക്കളും യൂറോപ്യന്‍ യൂണിയനും ചേരുന്ന ജി7 ഉച്ചകോടി ഇംഗ്ലണ്ടിലെ കോണ്‍വാളില്‍ വെള്ളിയാഴ്ച ആരംഭിച്ചു. മഹാമാരി നല്‍കിയ പാഠങ്ങള്‍ പഠിക്കണമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

കോണ്‍വാള്‍, ലണ്ടന്‍: ലോകത്തിലെ സമ്പന്നതയിലും കരുത്തിലും മുന്‍പന്തിയിലുള്ള ഏഴ് രാഷ്ട്രങ്ങളുടെ നേതാക്കളും യൂറോപ്യന്‍ യൂണിയനും ചേരുന്ന ജി7 ഉച്ചകോടി ഇംഗ്ലണ്ടിലെ കോണ്‍വാളില്‍ വെള്ളിയാഴ്ച ആരംഭിച്ചു. മഹാമാരി നല്‍കിയ പാഠങ്ങള്‍ പഠിക്കണമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.  

ബ്രെക്‌സിറ്റ്, കാലാവസ്ഥാവ്യതിയാനം, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ ലോകഡിജിറ്റല്‍ ഭീമന്‍ കമ്പനികളുടെ മേല്‍ നികുതി ചുമത്തല്‍, കോവിഡ് മഹാമാരി തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഈ ഉച്ചകോടി ചര്‍ച്ചയ്‌ക്കെടുക്കും. എങ്കിലും ഇതില്‍ പ്രധാനം കൊറോണ വൈറസിന്റെ ഉത്ഭവം എവിടെ നിന്നെന്നത് സംബന്ധിച്ച് വീണ്ടും അന്വേഷണം നടത്തണമെന്ന ആവശ്യമായിരിക്കും. ചൈനയ്‌ക്കെതിരെയുള്ള ഈ നീക്കമായിരിക്കും ഇക്കുറി ജി7 ഉച്ചകോടിയിലെ പ്രധാന അജണ്ടയെന്ന് കരട് റിപ്പോര്‍ട്ട് സൂചന നല്‍കിയിരുന്നു. 

കൊറോണ വൈറസിന്റെ ഉറവിടം തേടി വീണ്ടും ലോകാരോഗ്യസംഘടന ചൈനയില്‍ അന്വേഷണം നടത്തണമെന്നും ഇക്കാര്യത്തില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ ചൈന തയ്യാറാവണമെന്നതുമാണ് പ്രധാന ആവശ്യമായി ജി7 രാഷ്ട്രങ്ങള്‍ ഉയര്‍ത്താന്‍ പോകുന്നത്. ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നും ചോര്‍ന്നതാണ് ഈ വൈറസെന്നും ചൈനയുടെ സൈനികമേധാവികള്‍ തന്നെ ഇതിനെ ജൈവയുദ്ധത്തിനുപയോഗിക്കാനായേക്കുമെന്ന് കണ്ടെത്തിയതായും ഉള്ള രേഖകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎസ് രഹസ്യന്വേഷണവിഭാഗം പുറത്തുവിട്ടിരുന്നതും ജി7 സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടിത്തന്നെയാണ്. യുഎസ്, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്ന രാഷ്ടങ്ങളും യൂറോപ്യന്‍ യൂണിയനും ഒറ്റക്കെട്ടായി ഈ ആവശ്യം ഉന്നയിച്ചാല്‍ ചൈനയ്ക്ക് വഴങ്ങേണ്ടതായി വരും. കൊറോണ വൈറസ് ജന്തുക്കളില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്നതാണ് എന്ന ചൈനയുടെ സിദ്ധാന്തം കഴിഞ്ഞ തവണ ചൈനയില്‍ അന്വേഷണത്തിനെത്തിയ ലോകാരോഗ്യസംഘടനയെക്കൊണ്ട് അംഗീകരിപ്പിക്കുകയായിരുന്നു ചൈന. എന്നാല്‍ ഇക്കാര്യം യുഎസ് മുഖവിലക്കെടുത്തിട്ടില്ല.

കോവിഡ് കഴിഞ്ഞ വര്‍ഷം എങ്ങിനെയാണ് ലോകത്തില്‍ എല്ലായിടത്തും പരന്നതെന്നത് സംബന്ധിച്ചും പഠനം നടക്കണമെന്ന ആവശ്യവും ഉയര്‍ന്നേക്കും. എന്തായാലും ചൈനയുടെ മേല്‍ വന്‍സമ്മര്‍ദ്ദമായിരിക്കും ജി7 ഉച്ചകോടി സൃഷ്ടിച്ചേക്കുമെന്നാണ് ബ്ലൂംബെര്‍ഗ് ചോര്‍ത്തിയ ജി7 കരട് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. മിക്കവാറും  നൂറ് കോടി വാക്‌സിന്‍ ഡോസുകള്‍ ജി7 ലോകത്തിലെ മറ്റ് രാഷ്ട്രങ്ങള്‍ക്കായി നല്‍കുമെന്ന പ്രഖ്യാപനവും ഈ ഉച്ചകോടിയില്‍ ഉണ്ടായേക്കുമെന്ന് കരട് രേഖയില്‍ സൂചനയുള്ളതായി പറഞ്ഞുകേള്‍ക്കുന്നു.  

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ 11 മുതല്‍ 13 വരെ നടക്കുന്ന ഈ സമ്മേളനത്തിലേക്ക് പ്രത്യേക ക്ഷണിതാവായി യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിളിച്ചിരുന്നെങ്കിലും രണ്ടാം കോവിഡ് തരംഗം സൃഷ്ടിച്ച പ്രതിസന്ധി മൂലം മോദി യുകെ യാത്ര ഉപേക്ഷിച്ചു. പകരം അദ്ദേഹം വെര്‍ച്വലായി ഉച്ചകോടിയില്‍ പങ്കെടുക്കും.

 

  comment

  LATEST NEWS


  'പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്‍


  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം


  ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍


  ദേശീയപാത പദ്ധതികള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സര്‍വ്വേ നിര്‍ബന്ധം; പുതിയ ഉത്തരവ് പുറത്തിറക്കി ദേശീയപാത അതോറിറ്റി


  'മലപ്പുറത്തെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയ ജില്ലവേണം'; എസ്ഡിപിഐക്കൊപ്പം ചേര്‍ന്ന് മതഅടിസ്ഥാനത്തില്‍ വിഘടനവാദം ഉയര്‍ത്തി വീണ്ടും മുസ്ലീം ലീഗ്


  ജനീവയില്‍ നിര്‍ണ്ണായക ഉച്ചകോടി: ജോ ബൈഡനും വ്‌ളാഡിമിര്‍ പുടിനും കൂടിക്കാഴ്ച തുടങ്ങി


  തയ് വാന് മുകളില്‍ 28 യുദ്ധവിമാനങ്ങള്‍ പറത്തി ചൈനയുടെ മുന്നറിയിപ്പ്


  ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുമ്പോള്‍ ആരാധനാലയങ്ങള്‍ മാത്രം എന്തിന് വിലക്ക്; നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് കെ സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.