login
കന്യാസ്ത്രീകള്‍ അനാഥബാലരെ സമ്പന്ന ബിസിനസ്സുകാര്‍ക്ക് കാഴ്ചവെച്ചതായി റിപ്പോര്‍ട്ട്

കഴിഞ്ഞ മാസം അവസാനിച്ച അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ലൈംഗികപീഢനത്തിന് ഇരയായ കുട്ടികള്‍ പള്ളിക്കെതിരെ നിയമയുദ്ധത്തിന് പോയപ്പോഴാണ് ഇത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ലെങ്കിലും ഇതിലെ പ്രധാന വിവരങ്ങള്‍ മാധ്യമങ്ങള്‍ ചോര്‍ത്തിയതായും പറയുന്നു.

ബോണ്‍: ജര്‍മ്മനിയിലെ കോളോണിലെ കാത്തലിക് ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട കന്യാസ്ത്രീകള്‍ അനാഥബാലരെ ലൈംഗികസുഖത്തിനായി സമ്പന്നബിസിനസ്സൂകാര്‍ക്ക് കാഴ്ചവെച്ചതായി ഡെയ്‌ലി ബീസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു ഇത് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങളടങ്ങിയ അന്വേഷണറിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും പരാതിയുണ്ട്.

കഴിഞ്ഞ മാസം അവസാനിച്ച അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ലൈംഗികപീഢനത്തിന് ഇരയായ കുട്ടികള്‍ പള്ളിക്കെതിരെ നിയമയുദ്ധത്തിന് പോയപ്പോഴാണ് ഇത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ലെങ്കിലും ഇതിലെ പ്രധാന വിവരങ്ങള്‍ മാധ്യമങ്ങള്‍ ചോര്‍ത്തിയതായും പറയുന്നു.

ജര്‍മ്മനിയിലെ സ്‌പെയറില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു കോണ്‍വെന്‍റിലാണ് അമ്പരപ്പിക്കുന്ന ലൈംഗികചൂഷണത്തിന്‍റെ ഞെട്ടിപ്പിക്കുന്ന കഥ അരങ്ങേറിയത്. 1960നും 1970നും ഇടയിലുള്ള വര്‍ഷങ്ങളില്‍ അനാഥബാലരെ ബിസിനസ്സുകാര്‍ക്കും പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ കാഴ്ചവെച്ചിട്ടുണ്ടത്രെ. ചിലപ്പോള്‍ ആഴ്ചകളോളം അവര്‍ കുട്ടികളെ പീഡിപ്പിക്കുമെന്ന് പറയപ്പെടുന്നു. എല്ലാ പീഡനവും കഴിഞ്ഞ് തിരിച്ചേല്‍പ്പിക്കും.

അനാഥ ബാലരെ പീഡനത്തിന് ശേഷം തിരിച്ചേല്‍പ്പിക്കുന്നതിന് മുമ്പ് കൂട്ടായ പീഡനത്തിനും ഇരയാക്കാറുണ്ടായിരുന്നത്രെ.

പത്ത് വര്‍ഷത്തിനിടെ എട്ടിനും 14നും ഇടയില്‍ പ്രായമുള്ള 175 കുട്ടികള്‍ (ഇതില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളാണ്) പീഡനത്തിനിരയായിട്ടുണ്ട്. ഇതില്‍ ചില കുട്ടികളെ ദത്തെടുക്കുന്നതില്‍ നിന്നും കന്യാസ്ത്രീകള്‍ വീലക്കിയിട്ടുണ്ട്. ഈ കുട്ടികളെ വീണ്ടും വാടകയ്ക്ക് കൊടുക്കാനാണ് ഇങ്ങിനെ ചെയ്യുന്നതെന്നും അന്വേഷണറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സഭ ഈ അന്വേഷണറിപ്പോര്‍ട്ട് പൂഴ്ത്താന്‍ ശ്രമിച്ചപ്പോഴാണ് മാധ്യമങ്ങള്‍ക്ക് ഈ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ചോര്‍ത്തിലഭിച്ചത്. മാത്രമല്ല, മറ്റൊരു അന്വേഷണത്തില്‍ ബെര്‍ലിനിലെ വിദ്യാഭ്യാസ മേധാവികളും സെനറ്റും ബാലപീഡകര്‍ക്ക് അനാഥ കുട്ടികളെ കാഴ്ചവെക്കുന്ന രീതി അംഗീകരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. 30 വര്‍ഷത്തോളം തുടര്‍ന്നുവന്ന ഈ നയം 2003ലാണ് അവസാനിച്ചത്. അതോടെ ഇത്തരം ക്രൂരമായ ഒട്ടേറെ ബാലപീഡനത്തിന്റെ കഥകള്‍ പുറത്തുവരികയുണ്ടായി.

  comment
  • Tags:

  LATEST NEWS


  എന്തിനാണ് ആള്‍ക്കാര്‍ വാക്‌സിന്‍ എടുക്കുന്നത്; ഒരു വര്‍ഷമായി പറയുന്നു കോവിഡ് എന്നൊന്ന് ഇല്ലെന്ന്; വിവാദ പ്രതികരണവുമായി മന്‍സൂര്‍ അലിഖാന്‍ (വീഡിയോ)


  കേരളത്തില്‍ വാക്‌സിനേഷന്‍ മന്ദഗതിയില്‍; സ്‌റ്റോക്കില്‍ നാലു ലക്ഷം ഡോസ് വാക്‌സിന്‍; ശനിയാഴ്ച നല്‍കിയത് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം മാത്രം


  ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി കേരള സര്‍വകലാശാല; പരീക്ഷ മാറ്റിയത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം


  രാജ്യവ്യാപകമായി മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിന് അതിവേഗ സംവിധാനം; തീരുമാനം വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയങ്ങളുടെ യോഗത്തില്‍


  പത്തോളം അഴിമതിക്കേസുകള്‍; ലോകായുക്തയും വിജിലന്‍സും പുറകെ; സി.കെ. ബൈജുവിനു വേണ്ടി കസേര ഒഴിച്ചിട്ട് വ്യവസായ വകുപ്പ്


  'ഇന്നു മുതല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് വേണ്ട; നഴ്‌സറി മുതലുള്ള എല്ലാ സ്‌കൂളുകളും തുറക്കും'; കൊറോണയെ വാക്‌സിനേഷനിലൂടെ അതിജീവിച്ച് ഇസ്രയേല്‍


  അഥര്‍വ്വവേദ ഭൈഷജ്യയജ്ഞം; അഹല്യയില്‍ യാഗശാല ഉണര്‍ന്നു


  'അപ്‌ന ബൂത്ത് കൊറോണ മുക്ത്'; ഓരോ ബൂത്തും കോവിഡ് മുക്തമാക്കാനുള്ള പ്രചാരണത്തിന് ബിജെപി, നിര്‍ദേശം നല്‍കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.