×
login
ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സി‍കള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ

എങ്ങനെയാണ് സൈബര്‍ ആക്രമണം നടന്നത് എന്ന് കമ്പനി സിഇഒ ക്രിസ് മാര്‍സലാക്ക് വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും ഈ ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള എല്ലാ ഇടപാടുകളും താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ നാലമത്തെ ക്രിപ്‌റ്റോ കറന്‍സി എക്‌സേഞ്ചായ ക്രിപ്‌റ്റോ.കോമില്‍ വന്‍ സുരക്ഷ വീഴ്ച. 400 ഓളം അക്കൗണ്ടുകള്‍ ആക്രമിക്കപ്പെടുകയും അതില്‍ നിന്നും ക്രിപ്‌റ്റോ കറന്‍സി കവര്‍ച്ച ചെയ്യപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ട്. ക്രിപ്‌റ്റോകറന്‍സി നഷ്ടപ്പെട്ടത് കാണിച്ച്  നിരവധിപ്പേര്‍ രംഗതെത്തി. കമ്പനി സിഇഒ ക്രിസ് മാര്‍സലാക്ക് സുരക്ഷ വീഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്.  

എങ്ങനെയാണ് സൈബര്‍ ആക്രമണം നടന്നത് എന്ന്  കമ്പനി സിഇഒ ക്രിസ് മാര്‍സലാക്ക് വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും ഈ ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള എല്ലാ ഇടപാടുകളും താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. അതേ സമയം സെക്യൂരിറ്റി സ്ഥാപനമായ പീക്ക്ഷീല്‍ഡിന്റെ കണക്ക് പ്രകാരം, 111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സി ഹാക്കര്‍മാര്‍ അടിച്ചുമാറ്റിയതായും പറയുന്നു. ഒഎക്‌സ്ടി റിസര്‍ച്ചിന്റെ കണക്ക് പ്രകാരം, 33 മില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെ നഷ്ടവും ഈ ആക്രമണത്തിലൂടെ സംഭവിച്ചുവെന്നാണ് കണക്ക്. സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകളിലൂടെ വലിയതോതില്‍ പ്രശസ്തമായ സൈറ്റാണ് ക്രിപ്‌റ്റോ.കോം. അതേ സമയം ഉപയോക്താക്കളുടെ ഫണ്ടുകള്‍ സുരക്ഷിതമാണെന്നും ക്രിപ്‌റ്റോ.കോം അവകാശപ്പെടുന്നു.


 

 

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.