ആസ്ത്രേല്യയിലെ വിക്ടോറിയ സ്റ്റേറ്റ് കോടതി ഹിന്ദു സ്വസ്തികയ്ക്ക് ഔദ്യോഗികമായ അംഗീകാരം നല്കി. അതിന്റെ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യവും അവിടുത്തെ കോടതി അംഗീകരിച്ചു.
കാന്‍ബെറ: ആസ്ത്രേല്യയിലെ വിക്ടോറിയ സ്റ്റേറ്റ് കോടതി ഹിന്ദു സ്വസ്തികയ്ക്ക് ഔദ്യോഗികമായ അംഗീകാരം നല്കി. അതിന്റെ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യവും അവിടുത്തെ കോടതി അംഗീകരിച്ചു.
ഹിന്ദു സ്വസ്തികയും നാസി സ്വസ്തികയായ ഹാകെന്ക്രൂസും തമ്മിലുള്ള വ്യത്യാസ്മെന്തെന്ന് അറ്റോര്‍ണി ജനറല്‍ ജാക്വിലിന് സൈമെസ് വിശദീകരിച്ചു. ഹിന്ദുക്കളുടെ സ്വസ്തികയെക്കുറിച്ച് വേദങ്ങളില്‍ പരാമര്‍ശമുണ്ട്. 'സു' എന്നാല്‍ നല്ലത് 'അസ്തി' എന്നാല്‍ ആയിരിക്കുക (ആകുക) എന്നിങ്ങനെയാണ് അര്‍ത്ഥം. നല്ലതായിരിക്കുക എന്നാല്‍ മറ്റൊരു അര്‍ത്ഥം ആനന്ദത്തിന്റെ പരകോടിയില്‍ ഇരിക്കുക എന്നാണ്. 6000 വര്‍ഷത്തെ പഴക്കമുള്ള ഗുഹാ ചിത്രങ്ങളോളം ഈ സ്വസ്തികയ്ക്ക് പഴക്കമുണ്ട്. ഹിന്ദു സ്വസ്തിക അംഗീകരിക്കപ്പെട്ടതിന് പിന്നില്‍ ആസ്ത്രേല്യയിലെ വിശ്വഹിന്ദു പരിഷത്തിനും ഹിന്ദു ഓര്ഗനൈസേഷന്, ടെമ്പിള്‍സ്, ആന്റ് അസോസിയേഷന്‍സ് (ഹോട്ട) എന്നിവയ്ക്കും പങ്കുണ്ട്. നാസി പ്രതീകമായ സ്വസ്തികയില്‍ നിന്നും വ്യത്യസ്തമാണ് ഹിന്ദു സ്വസ്തികയെന്ന് അംഗീകരിപ്പിക്കുന്ന രീതിയില്‍ മനസ്സിലാക്കിക്കൊടുക്കുന്നതില്‍ മറ്റ് ഹിന്ദു, ഭാരതീയ സംഘടനകളും പങ്കുവഹിച്ചു.
അതേ സമയം നാസി സ്വസ്തികയായ ഹാകെന്ക്രൂസ് പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. നാസി പ്രതീക നിരോധന ബില്‍ 2022 പ്രകാരമാണ് ബോധപൂര്‍വ്വം നാസി പ്രതീകം പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി മാറ്റിയത്. ഇങ്ങിനെ ചെയ്താല്‍ 22,000 ഡോളര്‍ പിഴയും 12 മാസത്തെ തടവും അതല്ലെങ്കില്‍ രണ്ടും ഒന്നിച്ച് അനുഭവിക്കേണ്ടി വരും.
അതേ സമയം ഹിന്ദു, ജെയിന്, ബുദ്ധമതം, മറ്റു ധാര്‍മ്മിക സമുദായങ്ങള്‍ക്ക് ഹിന്ദു സ്വസ്തിക ചിഹ്നം ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഹിന്ദുക്കള്‍ക്കും മറ്റു സമുദായങ്ങള്‍ക്കും സമാധാനത്തിന്റെയും നന്മയുടെയും വിശുദ്ധ പ്രതീകമായും ഹിന്ദു സ്വസ്തികയെ 'നാസി പ്രതീക നിരോധന ബില്‍ 2022' കണക്കാക്കുന്നു.
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം
അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും
മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്
102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്