×
login
അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം

മരിയയുടെ സുഹൃത്തിന്റെ സംശയത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആല്‍ബര്‍ട്ടോ അറസ്റ്റിലായത്.

മാഡ്രിഡ്: അമ്മയെ കൊന്ന് മാംസം ഭക്ഷിച്ച കേസില്‍ സ്പാനിഷ് പൗരന്‍ ആല്‍ബര്‍ട്ടോ സാഞ്ചസ് ഗോമെസിന് (28) കോടതി 15 കൊല്ലം തടവുശിക്ഷ വിധിച്ചു. കിഴക്കന്‍ മാഡ്രിഡില്‍ 2019ലാണ് ആല്‍ബര്‍ട്ടോ അറുപതുവയസ്സുള്ള അമ്മ മരിയ സോളേഡാഡ് ഗോമസിനെ കഴുത്തുഞെരിച്ച് കൊന്നത്. ശേഷം ശരീരഭാഗങ്ങള്‍ മുറിച്ച് പാത്രങ്ങളിലാക്കി രണ്ടാഴ്ചയോളം സൂക്ഷിച്ച് ആഹാരമാക്കി.

വളര്‍ത്തുനായക്കും ഈമാംസം കഴിക്കാന്‍ നല്‍കി. മരിയയുടെ സുഹൃത്തിന്റെ സംശയത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആല്‍ബര്‍ട്ടോ അറസ്റ്റിലായത്. സംഭവസമയം ആല്‍ബര്‍ട്ടോ മനോരോഗ ചികിത്സയിലായിരുന്നെന്ന വാദം കോടതി അംഗീകരിച്ചില്ല. 15 വര്‍ഷത്തെ ജയില്‍ശിക്ഷയ്‌ക്കൊപ്പം മൃതദേഹത്തോട് അനാദരവ് കാട്ടിയതിന് അഞ്ചുമാസം അധിക തടവും ഇയാള്‍ അനുഭവിക്കണം.

കൂടാതെ, സഹോദരന് നഷ്ടപരിഹാരമായി 73,000 ഡോളര്‍ നല്‍കാനും കോടതി വിധിച്ചു. ആല്‍ബര്‍ട്ടോ സ്ഥിരമായി അമ്മയോട് കലഹിക്കാറുണ്ടെന്നും പോലീസ് പലതവണ താക്കീത് നല്‍കിയിരുന്നെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

  comment

  LATEST NEWS


  അധികം സംസാരിച്ച് അബദ്ധം കാട്ടരുത്; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ക്ലിപ്പിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍; മാധ്യമങ്ങള്‍ക്കെതിരേ മന്ത്രി


  ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് സിനിമകളിൽ നായാട്ടും; ന്യൂയോര്‍ക്ക് ടൈംസില്‍ ഇടം നേടി മലയാള സിനിമ 'നായാട്ട്'


  വാക്ക് തര്‍ക്കത്തിന് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാക്കളും ഡിവൈഎഫ്‌ഐയും തമ്മില്‍ സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍


  മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.