×
login
ഡമസ്‌കസ് വിമാനത്താവളം ചാരമാക്കി; ഐഎസ് വേട്ട ആരംഭിച്ച് ഇസ്രയേല്‍; ജൂലാന്‍ കുന്നുകളില്‍ നിന്ന് സിറിയയിലേക്ക് മിസൈലുകള്‍; വിമാന സര്‍വീസുകള്‍ നിര്‍ത്തി

ഡമസ്‌കസ് വിമാനത്താവളത്തിനെതിരെ വന്‍ ആക്രമണമാണ് നടന്നതെന്നും വിമാന സര്‍വീസുകള്‍ നടത്താന്‍ കഴിയാത്ത രീതിയില്‍ റണ്‍വേകള്‍ തകര്‍ന്നതായി സിറിയന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചതായി അവര്‍ വ്യക്തമാക്കി.

ഡമസ്‌കസ്: ഇസ്ലാമിക്ക് സ്‌റ്റേറ്റ് തീവ്രവാദികളെ ലക്ഷ്യമിട്ടുള്ള ആക്രമണം വീണ്ടും ആരംഭിച്ച് ഇസ്രയേല്‍. സിറിയയില്‍ തുടരെ തുടരെ മിസൈല്‍ ആക്രമണം നടത്തിയാണ് ഇസ്രയേല്‍ വീണ്ടും തീവ്രവാദി വേട്ട തുടങ്ങിയിരിക്കുന്നത്. ഇസ്രായേലിന്റെ മിസൈല്‍ ആക്രമണത്തില്‍ ഡമസ്‌കസ് വിമാനത്താവളത്തിന്റെ റണ്‍വേകള്‍ അടക്കം തകര്‍ന്നിട്ടുണ്ട്.  

ഡമസ്‌കസ് വിമാനത്താവളത്തിനെതിരെ വന്‍ ആക്രമണമാണ് നടന്നതെന്നും വിമാന സര്‍വീസുകള്‍ നടത്താന്‍ കഴിയാത്ത രീതിയില്‍ റണ്‍വേകള്‍ തകര്‍ന്നതായി സിറിയന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. വിമാനത്താവളത്തില്‍ നിന്നുള്ള  എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചതായി അവര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ തകര്‍ന്ന റണ്‍വേകള്‍ പ്രവര്‍ത്തനക്ഷമല്ല.


വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണി നടത്തിയശേഷം വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് സിറിയന്‍ ദേശീയമാധ്യമമായ സന റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേല്‍ അധീനതയിലുള്ള ജൂലാന്‍ കുന്നുകളില്‍ നിന്നാണ് മിസൈല്‍ ആക്രമണമുണ്ടായത്.

2011 മുതല്‍ സിറിയയില്‍ ഹിസ്ബുല്ലയുടെയും ഐഎസിന്റെയും കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ നിരവധി തവണ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിനു ശേഷം വിമാനസര്‍വീസുകള്‍ തടസ്സപ്പെടുന്ന സംഭവം അപൂര്‍വമാണ്. ഇന്നലെയും അമ്പതില്‍ അധികം മിസൈലുകള്‍ ഇസ്രയേല്‍ സിറിയയിലേക്ക് അയച്ചിരുന്നു.  

  comment

  LATEST NEWS


  കാര്യങ്ങള്‍ കൈവിട്ട് പോകുമോ? റഷ്യയോട് ഉക്രൈനെതിരെ കുറഞ്ഞശേഷിയുള്ള ആണവാധുങ്ങള്‍ പ്രയോഗിച്ച് തുടങ്ങാന്‍ ഉറ്റ സുഹൃത്ത് റംസാന്‍ കാഡിറോവ്


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.