×
login
ഇംഗ്‌ളണ്ടില്‍ ഇന്ത്യന്‍ പതാക വലിച്ചു കീറി; ഹൈന്ദവ വീടുകള്‍ക്ക് നേരെ ആക്രമണം: 47 പാകിസ്ഥാന്‍ വംശജര്‍ അറസ്റ്റില്‍

മുസ്ലിം പെണ്‍കുട്ടിയെ കാറില്‍ വന്ന് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു എന്നുള്ളതും മുസ്ലിം പള്ളി ആക്രമിച്ചെന്നതും കള്ളമാണെന്ന് തെളിഞ്ഞതായി പോലീസിന്റെ അറിയിപ്പു വന്നു

ലണ്ടന്‍: ഇംഗ്‌ളണ്ടിലെ ലെസ്റ്റര്‍ എന്ന സ്ഥലത്ത് ഹിന്ദുക്കളുടെ വീടുകള്‍ക്ക് നേരെ അക്രമണം നടത്തിയ 47 പേര്‍ അറസ്റ്റിലായി. ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് കളിയില്‍ ഇന്ത്യ ജയിച്ച ദിവസം ഇന്ത്യന്‍ പതാകകളുമേന്തി നടന്ന ആഘോഷപ്രകടനമാണ് സംഭവങ്ങളുടെ തുടക്കം.

നാലഞ്ച് തലമുറകളായി ഇംഗ്‌ളണ്ടില്‍ തന്നെ ജീവിക്കുന്ന ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷുകാരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധകരില്‍ കൂടുതലും. ഇന്ത്യന്‍ വംശജര്‍ മാത്രമല്ല ശ്രീലങ്കക്കാരും നേപ്പാളികളും അഫ്ഗാനികളും വെള്ളക്കാരും വെന്‍സ്റ്റ് ഇന്‍ഡീസുകാരുമൊക്കെ പലരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആരാധകരാണ്. അവരെല്ലാം ഈ ആഘോഷത്തില്‍ ഉണ്ടായിരുന്നു.

ചില പാകിസ്ഥാന്‍ വംശജര്‍ ആ ആഹ്‌ളാദപ്രകടനത്തിനു നേരേ ഇരച്ചു കയറി  ഇന്ത്യന്‍ പതാക തട്ടിപ്പറിച്ച് കീറിക്കളഞ്ഞു. സ്വാഭാവികമായും ചെറിയൊരു സംഘര്‍ഷം നടന്നു. അത് അതോടെ തീര്‍ന്നെന്നു കരുതി എല്ലാവരും പിരിഞ്ഞു.

അടുത്ത കളിയില്‍  പാകിസ്ഥാന്‍ ക്രിക്കറ്റ് കളി ജയിച്ചു. അന്ന്  ഇന്ത്യക്കാര്‍ കൂടുതലായി താമസിക്കുന്ന തെരുവുകളിലേക്ക് പാകിസ്ഥാനികള്‍ ജാഥയായി കടന്നുവന്നു. മുഷ്‌കിറുകളേയും കാഫിറുകളേയും നശിപ്പിക്കുക എന്നതായിരുന്നു മുദ്രാവാക്യം. ആ ആക്രമണത്തിനിടെ ഒരു ഹിന്ദു കുട്ടിയെ കത്തി ഉപയോഗിച്ച് ആക്രമിച്ചു. അവന്റെ രക്ഷക്കെത്തിയ അവന്റെ ബന്ധുവായ സ്ത്രീയെ ഇടിച്ച് ചോര തുപ്പിച്ചു. ഗണേശോത്സവത്തിന്റെ ഭാഗമായി വീടിനു മുന്നില്‍ വച്ചിരുന്ന അലങ്കാരങ്ങളും ഓം എന്നെഴുതിയ പതാകകളും കീറിയെറിഞ്ഞു. ഗണേശ വിഗ്രഹങ്ങള്‍ക്ക് നേരേ ചീമുട്ടകളെറിഞ്ഞു.  

ഈ ആക്രമണം തുടര്‍ന്ന് മൂന്നു ദിവസങ്ങളിലും രാത്രിയില്‍ തുടര്‍ന്നു. സമാധാന സമ്മേളനങ്ങള്‍ വിളിച്ച് എല്ലാവരും ശാന്തരാവാന്‍ ഹിന്ദു- മുസ്ലിം നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. അന്‍പതോളം ഹിന്ദു ആക്രമണങ്ങള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.


ഇതിനിടയില്‍ ഒരു മുസ്ലിം പള്ളിയ്ക്ക് മുന്നില്‍ നിന്ന ഒരു മുസ്ലിം പെണ്‍കുട്ടിയെ ചില ഹിന്ദുക്കള്‍ ആക്രമിച്ചു കാറില്‍ പിടിച്ചുകൊണ്ടു പോകാന്‍ ചെന്നു, അവള്‍ ഓടി രക്ഷപെട്ടു എന്ന് ഒരു ട്വീറ്റ് വന്നു. ഒരു മുസ്ലിം നേതാവ് ആ പെണ്‍കുട്ടിയെ വീട്ടില്‍ ചെന്ന് കണ്ടെന്നും അവള്‍ ആകെ തകര്‍ന്ന് പേടിച്ചിരിക്കുകയാണെന്നും വരെ അയാളുടെ സ്വന്തം ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ട്വീറ്റ് ചെയ്തു.  അനേകം പേര്‍ അത് റീട്വീറ്റ് ചെയ്തു. ചില ഹിന്ദുക്കളുടെ പേരും വണ്ടിനമ്പരും ഉള്‍പ്പെടെയായിരുന്നു പല ട്വീറ്റുകളും.  

അതോടെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് കൗണ്ടിയില്‍ നിന്നാകെ അനേകം മുസ്ലീങ്ങള്‍ ലെസ്റ്ററില്‍ എത്തി. ഹിന്ദുക്കളുടേതെന്ന് കണ്ട വീടുകള്‍ക്ക് നേരേ കല്ലെറിഞ്ഞു. വാതിലുകള്‍ ചവുട്ടിപ്പൊളിച്ചു.

ഗണേശോത്സവം നടക്കുന്ന സമയമായതിനാല്‍ എല്ലാവരും ഗണപതി ഭഗവാന്റെ അലങ്കരിച്ച പ്രതിമകള്‍ ജനല്‍ക്കല്‍ വച്ചിട്ടുണ്ടായിരുന്നു. ആ വീടുകള്‍ക്ക് നേരേയെല്ലാം കല്ലേറുണ്ടായി. മെല്‍റ്റണ്‍ റോഡിലുള്ള ഹിന്ദുക്ഷേത്രത്തിനു മുന്നില്‍ ഉണ്ടായിരുന്ന കാവി ധ്വജം പോലീസും നൂറുകണക്കിനാള്‍ക്കാരും നോക്കിനില്‍ക്കേ കീറി കത്തിച്ചു.

മുസ്ലിം പെണ്‍കുട്ടിയെ കാറില്‍ വന്ന് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു എന്നുള്ളതും മുസ്ലിം പള്ളി ആക്രമിച്ചെന്നതും കള്ളമാണെന്ന് തെളിഞ്ഞതായി പോലീസിന്റെ അറിയിപ്പു വന്നു.

200ലധികം പേര്‍ അക്രമങ്ങളില്‍ പങ്കെടുത്തതായി പോലീസ് പറയുന്നു. ഇതുവരെ 47 പേര്‍ അറസ്റ്റിലായിട്ടുണ്ട്

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.