×
login
"തീവ്രവാദത്തെ ആയുധമാക്കുന്നവര്‍ക്കും അത് ഭീഷണിയായേക്കും": ചൈനയ്ക്കും പാകിസ്ഥാനും മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയില്‍ നരേന്ദ്രമോദി

അഫ്ഗാനിസ്ഥാനില്‍ ചൈനയും പാകിസ്ഥാന്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് പരോക്ഷ വിമര്‍ശനമുയര്‍ത്തി ഐക്യരാഷ്ട്രസഭാ അഭിസംബോധനയില്‍ മോദി പറഞ്ഞു: 'തീവ്രവാദത്തെ ആയുധമാക്കുന്ന രാജ്യങ്ങള്‍ അത് അവര്‍ക്കും തുല്യഅളവില്‍ ഭീഷണിയാണെന്നത് തിരിച്ചറിയണം'.

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ ചൈനയും പാകിസ്ഥാന്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച്   പരോക്ഷ വിമര്‍ശനമുയര്‍ത്തി  ഐക്യരാഷ്ട്രസഭാ അഭിസംബോധനയില്‍ മോദി പറഞ്ഞു: 'തീവ്രവാദത്തെ ആയുധമാക്കുന്ന രാജ്യങ്ങള്‍ അത് അവര്‍ക്കും തുല്യഅളവില്‍ ഭീഷണിയാണെന്നത് തിരിച്ചറിയണം'.

76ാമത് ഐക്യരാഷ്ട്രസഭ പൊതുയോഗത്തില്‍ ശനിയാഴ്ച നടത്തിയ പ്രസംഗത്തില്‍ തീവ്രവാദത്തിനെയും ചില രാജ്യങ്ങളുടെ സാമ്രാജ്യത്വവികസനമോഹത്തെയും കടുത്ത ഭാഷയില്‍ നരേന്ദ്രമോദി വിമര്‍ശിച്ചു.  ചൈനയുടെ സാമ്രാജ്യത്വവികസനമോഹത്തെയും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തെയും പാകിസ്ഥാനെയും പരോക്ഷമായി  വിമര്‍ശിക്കുകയായിരുന്നു മോദി.  

തീവ്രവാദവും പിന്തിരിപ്പന്‍ ചിന്താഗതികളും ലോകത്ത് വളരുകയാണെന്നും വികസനത്തിന്‍റെ അടിത്തറ പുരോഗമന ചിന്താഗതിയാക്കി മാറ്റുക മാത്രമാണ് ഇതിന് പോംവഴിയെന്നും മോദി പറഞ്ഞു.  

അഫ്ഗാനിസ്ഥാനെക്കുറിച്ചും അദ്ദേഹം ചില സൂചനകള്‍ നല്‍കി. 'അഫ്ഗാനിസ്ഥാന്‍റെ മണ്ണ് ഒരിക്കലും തീവ്രവാദം പരത്താനുള്ള കേന്ദ്രമായി മാറരുത്. ഈ സമയത്ത് അഫ്ഗാനിലെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സഹായം വേണം. അവര്‍ക്ക് സഹായം നല#്കിയ നമ്മള്‍ കടമ നിര്‍വ്വഹിക്കണം,' മോദി നിര്‍ദേശിച്ചു.  

ഐക്യരാഷ്ട്രസഭയുടെ പരിമിതികളെയും മോദി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടാന്‍ മറന്നില്ല. 'ശരിയായ സമയത്ത് ശരിയായ പ്രവൃത്തി' എന്ന ഭാരതീയ രാഷ്ട്രതന്ത്രജ്ഞനായ ചാണക്യന്‍റെ ചിന്തയെ ഉദ്ധരിച്ച് മോദി പറഞ്ഞു: 'ഐക്യരാഷ്ട്രസഭ അവരുടെ വിശ്വാസ്യതയും ഫലപ്രാപ്തിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. കാലാവസ്ഥാവ്യതിയാനം, കോവിഡ് മഹാമാരി, തീവ്രവാദം, അഫ്ഗാന്‍ പ്രതിസന്ധി എന്നീ ഘട്ടങ്ങളില്‍ നമ്മള്‍ ഇത് കണ്ടതാണ്,' അദ്ദേഹം പറഞ്ഞു.

രവീന്ദ്രനാഥ ടാഗൂറി‍ന്‍റെ വരികള്‍ ഉദ്ധരിച്ചാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്: 'നിങ്ങളുടെ പാതയില്‍ നിര്‍ഭയം സഞ്ചരിച്ചാല്‍, നിങ്ങള്‍ക്ക് ഒരു പക്ഷെ ദൗര്‍ബല്യങ്ങളെയും സംശയങ്ങളെയും ദൂരീകരിക്കാന്‍ കഴിഞ്ഞേക്കും'.

  comment

  LATEST NEWS


  'ഞങ്ങളെ വെടിവച്ചിടണം; അല്ലാതെ ഒരു തീവ്രവാദിക്കും നിങ്ങളെ കൊല്ലാനാവില്ല'; ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കായി കശ്മീര്‍ കൈകോര്‍ക്കുന്നു; ഒപ്പം സൈന്യവും


  തന്റെ കുഞ്ഞിനെ കടത്താന്‍ ഡിവൈഎഫ്‌ഐ നേതാവ് ഷിജുഖാന്‍ കൂട്ടുനിന്നു; പോലീസ് അന്വേഷണം അട്ടിമറിക്കുന്നു; കോടതിയെ സമീപിക്കുമെന്നും അനുപമ


  സര്‍ക്കാരിന്റെ ദുരിതാശ്വ- ഭക്ഷ്യ സാമഗ്രികള്‍ സിപിഎം ഓഫീസില്‍ വിതരണത്തിന്; തടഞ്ഞ് വില്ലേജ് ഓഫീസര്‍; വെള്ളപ്പൊക്കത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പ്


  കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


  'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


  അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.