മനാമ: ബഹറിന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹറിന്‍ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഖത്തില്‍ പങ്കുചേരുന്നതായി അദേഹം ട്വീറ്റ് ചെയ്തു.
1970 മുതല്‍ ബഹറിന്റെ പ്രധാനമന്ത്രിയാണ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തികളിലൊരാളാണ് അദേഹം. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ബഹറിനില്‍ ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്.ാപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: