×
login
ഹോങ്കോങ്ങിലെ പ്രശസ്തമായ ഒഴുകും റെസ്റ്റൊറന്റ് കടലില്‍ മുങ്ങി; നഷ്ടമായത് പ്രമുഖ 'ജംബോ കിങ്ഡമിനെ'

ജംബോ കിങ്ഡം എന്നറിയപ്പെട്ടിരുന്ന മൂന്നുനിലകളുള്ള റെസ്റ്റോറന്റാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒഴുകുന്ന റെസ്റ്റൊറന്റായിരുന്നു ഇത് ഒരിക്കല്‍. ഹോങ്കോങ്ങിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായിരുന്ന ജംബോ ഏകദേശം 50 വര്‍ഷത്തോളമായി നീറ്റിലിങ്ങിയിട്ട്.

ഹോങ്കോങ്:  പ്രശസ്തമായ ഹോങ്കോങ് ജംബോ ഫ്‌ലോട്ടിങ് റസ്റ്ററന്റ് തെക്കന്‍ ചൈനാക്കടലില്‍ മുങ്ങി. ഒരാഴ്ച മുന്‍പ് അറ്റകുറ്റപ്പണികള്‍ക്കായി ഇത് ഹോങ്കോങ്ങില്‍ നിന്നു ബോട്ടുകളില്‍ കെട്ടിവലിച്ചു മാറ്റാന്‍ തുടങ്ങിയിരുന്നു. ഈ യാത്രയ്ക്കിടെ ഷീഷാ ദ്വീപുകള്‍ക്കു സമീപത്തുകൂടി പോകുമ്പോള്‍ കൂടുതല്‍ തകരാറു പറ്റുകയും വെള്ളം കയറി മുങ്ങുകയുമായിരുന്നു.  

Hong Kong's iconic Jumbo Floating Restaurant capsizes at sea : NPR

 


ജംബോ കിങ്ഡം എന്നറിയപ്പെട്ടിരുന്ന മൂന്നുനിലകളുള്ള റെസ്റ്റോറന്റാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒഴുകുന്ന റെസ്റ്റൊറന്റായിരുന്നു ഇത് ഒരിക്കല്‍. ഹോങ്കോങ്ങിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായിരുന്ന ജംബോ ഏകദേശം 50 വര്‍ഷത്തോളമായി നീറ്റിലിങ്ങിയിട്ട്. ഒരു തുറമുഖത്തേക്ക് റെസ്റ്റൊറന്റ് യാത്ര ചെയ്യുകയായിരുന്നുവെന്നും ചില പ്രതികൂല സാഹചര്യങ്ങളെത്തുടര്‍ന്ന് ഇത് തെക്കന്‍ ചൈനാ കടലിലുള്ള ഷിന്‍ഷ ദ്വീപുകള്‍ക്കു സമീപം തലകീഴായി മറിയുകയായിരുന്നുവെന്നും അബെര്‍ദീന്‍ റെസ്റ്റൊറന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.

Hong Kong's Floating Restaurant Towed Out of Harbor | Food & Wine

1971ലാണ് ഈ റസ്റ്ററന്റ് രൂപകല്‍പന ചെയ്തത്. 80 മീറ്ററോളം നീളമുണ്ടായിരുന്ന ജംബോയിലെ പരമ്പരാഗത ചൈനീസ് വിഭവങ്ങള്‍ ജനപ്രിയമായിരുന്നു. എലിസബത്ത് രാജ്ഞി, നടന്‍ ടോം ക്രൂസ് തുടങ്ങിയ പ്രമുഖര്‍ ഇവിടെനിന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്.

Hong Kong's iconic Jumbo Floating Restaurant leaves for new secret location as residents bid farewell | South China Morning Post
  comment

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.