×
login
പാക് ഭീകര വനിത ആഫിയ സിദ്ദീഖിയെ വിട്ടയക്കണമെന്ന് ആവശ്യം; ടെക്‌സസിലെ പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ ജൂതന്മാരെ ആയുധധാരികള്‍ ബന്ദികളാക്കി

പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. എഫ്ബിഐയും പോലീസും സ്ഥലത്തെത്തി അക്രമിയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നു. ജൂതപ്പള്ളി വളഞ്ഞ സുരക്ഷാ സേന പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു.

ടെക്‌സസ് : അമേരിക്ക ടെക്‌സസിലെ പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ ജൂതന്മാരെ ആയുധധാരികളെത്തി ബന്ദികളാക്കി. 86 വര്‍ഷത്തേക്ക് തടവുശിക്ഷ അനുഭവിക്കുന്ന പാക് ഭീകര വനിത ആഫിയ സിദ്ദീഖിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ജൂതന്മാരെ ബന്ദികളാക്കിയത്.

കോളിവില്ലയിലെ ജൂതപ്പള്ളിയില്‍ റാബി(പുരോഹിതിന്‍) ഉള്‍പ്പെടെ നാല് പേരെയാണ് അക്രമി ബന്ദിയാക്കിയത്. അക്രമികള്‍ ഇക്കാര്യം ലൈവിലൂടെയാണ് അറിയിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. അക്രമികള്‍ പിടിച്ചുവെച്ച മൂന്നുപേരില്‍ ഒരാള്‍ ജൂതപുരോഹിതനാണ്. ഒരാളെ വിട്ടയച്ചതായും വിവരമുണ്ട്. സ്ഥിരീകരണമില്ല.  


അമേരിക്കന്‍ സമയം രാവിലെ പത്ത് മണിക്കാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അക്രമി ലൈവ് വന്നത്. കെട്ടിടത്തിന്റെ ഉള്‍വശങ്ങളും ബന്ദികളാക്കിയവരേയും അക്രമി കാണിച്ചിരുന്നു. അമേരിക്കയ്ക്ക് എന്തോ കുഴപ്പമുണ്ട്, എല്ലാവരും മരിക്കും, ഞാനും മരിക്കും എന്നാണ് അക്രമി ലൈവിലൂടെ പറഞ്ഞത്.

അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും അക്രമി ഭീഷണി ഉയര്‍ത്തി. പോലീസ് നടപടിയുണ്ടായാല്‍ ബന്ദികളെ വധിക്കുമെന്നാണ് ഭീഷണി. ജൂതപ്പള്ളി വളഞ്ഞ സുരക്ഷാ സേന പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചശേഷം അക്രമികളെ വെടവെച്ച് കൊന്ന് ആളുകളെ രക്ഷപ്പെടുത്തി. 

 അതേസമയം ആഫിയ സിദ്ദിഖിക്ക് ഈ സംഭവുമായി ഒരു ബന്ധവുമില്ലെന്ന് അവരുടെ അഭിഭാഷകന്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരെ വധിച്ചതിനാണ് ലേഡി ക്വായ്ദ എന്ന് വിളിപ്പേരുള്ള ആഫിയ സിദ്ദിഖിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇവരുടെ സഹോദരന്‍ മുഹമ്മദ് സിദ്ദിഖിയാണ് അക്രമിയെന്നും റിപ്പോര്‍ട്ടുണ്ട്. ടെക്സസിലെ ഫോര്‍ട്ട് വര്‍ത്തിയിലുള്ള ഫെഡറല്‍ മെഡിക്കല്‍ സെന്റര്‍ ജയിലിലാണ് സിദ്ദിഖി ഇപ്പോള്‍ തടവില്‍ കഴിയുന്നത്.  

  comment

  LATEST NEWS


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി


  'ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയില്‍'; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടന്‍ മാധവന്‍ (വീഡിയോ)


  ധൂര്‍ത്തും അഴിമതിയും സംസ്ഥാനത്തെ കുത്തുപാളയെടുപ്പിച്ചു; പിണറായി കേരളത്തിന്റെ മുടിയനായ പുത്രനെന്ന് പി.കെ. കൃഷ്ണദാസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.