×
login
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്‌കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി

ദാല്‍ തടാകത്തിലെ ബോട്ടിന്റെ ചിത്രവും മുള്ളുവേലി ഉപയോഗിച്ച് കശ്മീര്‍ എന്ന വാക്കും ചേര്‍ന്നതായിരുന്നു പോസ്റ്റ്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി പാകിസ്താന്‍ ഗവണ്‍മെന്റിന് അനുകൂലമായി പ്രചാരണം നടത്തുന്നതില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

ഇസ്ലമാബാദ്: ഇന്ത്യയില്‍ നിന്നും കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട് പങ്കുവെച്ച ട്വീറ്റ് പിന്‍വലിച്ച് ഹ്യൂണ്ടായി പാകിസ്താന്‍ യൂണിറ്റ്. പോസ്റ്റിന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ട്വീറ്റ് പിന്‍വലിച്ച് ഹ്യൂണ്ടായി തലയൂരിയത്. പാകിസ്താന്‍ ഐക്യദാര്‍ഢ്യ ദിനമായ ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യന്‍ പ്രദേശം വേര്‍പെടുത്താന്‍ ശ്രമിക്കുന്ന പോസ്റ്റ് ഹ്യൂണ്ടായി പങ്കുവച്ചത്.  

കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങള്‍ നമുക്ക് ഓര്‍മ്മിക്കാം, അവര്‍ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്പോള്‍ പിന്തുണ നല്‍കാം' എന്നായിരുന്നു ഹ്യൂണ്ടായി പങ്കുവച്ച പോസ്റ്റ്. പിന്നാലെ #BoycottHyundai ഹാഷ്ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയതോടെ ഹ്യൂണ്ടായി പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. പാകിസ്താനെ അനുകൂലിച്ചുള്ള പോസ്റ്റ് ഹ്യൂണ്ടായിയുടെ വാഹന വിപണിയേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

ദാല്‍ തടാകത്തിലെ ബോട്ടിന്റെ ചിത്രവും മുള്ളുവേലി ഉപയോഗിച്ച് കശ്മീര്‍ എന്ന വാക്കും ചേര്‍ന്നതായിരുന്നു പോസ്റ്റ്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി പാകിസ്താന്‍ ഗവണ്‍മെന്റിന് അനുകൂലമായി പ്രചാരണം നടത്തുന്നതില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇക്കാര്യത്തില്‍ ഹ്യൂണ്ടായിയുടെ ഇന്ത്യന്‍ ഡീലര്‍ഷിപ്പിനോട് വിശദീകരണം തേടിയ ട്വിറ്റര്‍ ഉപയോക്താക്കളെ ഹ്യൂണ്ടായി ഇന്ത്യ ബ്ലോക്ക് ചെയ്തതായും ആരോപണമുണ്ട്. ഹ്യൂണ്ടായി പാക്കിസ്താന്‍ പേജ് കൈകാര്യം ചെയ്യുന്നത് ഹ്യുണ്ടായ് നിഷാത് ഗ്രൂപ്പ് ആണ്. അവരാണ് പാകിസ്താനില്‍ ഹ്യൂണ്ടായി കാറുകള്‍ വിതരണം ചെയ്യുന്നത്. ഹ്യൂണ്ടായി ഇന്ത്യയെ ബഹിഷ്‌കരിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമായിരിക്കുകയാണ്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് നിരവധി ഉപയോക്താക്കള്‍ പ്രധാനമന്ത്രിയ്ക്കും വിദേശകാര്യമന്ത്രാലയത്തിനും പരാതികള്‍ അയച്ചിട്ടുണ്ട്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.