ആഘോഷം തുടങ്ങി മിനിറ്റുകള്‍ക്കുളളിലാണ് ക്രിമോ ഒരു കടയുടെ മേല്‍ക്കൂരയില്‍ നിന്ന് പരേഡിലേക്ക് വെടിയുതിര്‍ത്തത്.
ചിക്കാഗോ: ചിക്കാഗോ നഗരത്തില്‍ ജൂലൈ നാലിന് നടന്ന അമേരിക്കന്‍ സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ വെടിവെപ്പ്. വെടിവെപ്പില്‍ ആറു പേര് കൊല്ലപ്പെട്ടതായും 24 പേര്‍ക്ക് പരിക്കേറ്റതായും സിറ്റി പോലീസ് കമാന്‍ഡര്‍ അറിയിച്ചു. പ്രതിയായ ഇരുപത്തിരണ്ടുകാരനായ റോബര്‍ട്ട് ക്രിമോ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ആക്രമണലക്ഷ്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ആഘോഷം തുടങ്ങി മിനിറ്റുകള്‍ക്കുളളിലാണ് ക്രിമോ ഒരു കടയുടെ മേല്‍ക്കൂരയില്‍ നിന്ന് പരേഡിലേക്ക് വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ പരുക്കേറ്റ 24 പേരെ ഹൈലാന്‍ഡ് പാര്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രാദേശിക സമയം പത്തരയോടെയാണ് പരേഡിന് നേരെ വെടിയുതിര്‍ത്തത്. 20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പരേഡില്‍ പങ്കെടുത്തവര്‍ 'തോക്കുകള്‍' എന്നലറിക്കൊണ്ട് പരിഭ്രാന്തരായി ഓടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് ജൂലൈ 4ലെ എല്ലാ പരിപാടികളും റദ്ദാക്കിയതായി ഹൈലാന്‍ഡ് പാര്‍ക്ക് പൊലീസ് അറിയിച്ചു.ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് വെബ്സൈറ്റ് പ്രകാരം അമേരിക്കയില്‍ പ്രതിവര്‍ഷം ആത്മഹത്യ ഉള്‍പ്പടെ 40,000 മരണങ്ങളാണ് തോക്കുകള്‍ കൊണ്ട് ഉണ്ടാകുന്നത്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്