×
login
ഇസ്രയേലിന്റെ ഡ്രോണ്‍ ഹിസ്ബൊള്ള തകര്‍ത്തു; എല്ലാ യുദ്ധവിമാനങ്ങളും പുറത്തിറക്കി; 60 മണിക്കൂര്‍ സൈനികാഭ്യാസം; 3000ക്യാമ്പുകള്‍ തകര്‍ക്കുമെന്ന് ഇസ്രയേല്‍

അടുത്ത 24 മണിക്കൂറിനുള്ളില്‍ എയര്‍പോര്‍ട്ട്, പവര്‍പ്ലാന്റ്, ബ്രിഡ്ജസ് എന്നിവയ്ക്ക് നേരെ ആക്രമണം നടത്താന്‍ കഴിയുന്ന തരത്തിലുള്ള സൈനിക ഓപ്പറേഷന്‍ പരീശീലനമാണ് ഇസ്രയേല്‍ നടത്തിയിരിക്കുന്നത്. ഇതിന്റെ ചില ചിത്രങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

ജറുസലേം: ലെബനനിലെ ഹിസ്ബൊള്ള സേനയ്ക്ക് താക്കീതുമായി ഇസ്രയേല്‍. ഇസ്രയേലിന്റെ ഡ്രോണ്‍ ഹിസ്ബൊള്ള തകര്‍ത്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്. വ്യോമസേനയുടെ എല്ലാ വിമാനങ്ങളും പുറത്തിറക്കിയുള്ള യുദ്ധാഭ്യാസം  ഇസ്രയേല്‍ ആരംഭിച്ചു. യുദ്ധമുഖത്തേക്ക് എല്ലാ വിമാനങ്ങളും എത്തിക്കുന്നതിന്റെ സൂചനയുടെ ഭാഗമായാണ് ഈ നീക്കമെന്ന് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

അടുത്ത 24 മണിക്കൂറിനുള്ളില്‍ എയര്‍പോര്‍ട്ട്, പവര്‍പ്ലാന്റ്, ബ്രിഡ്ജസ് എന്നിവയ്ക്ക് നേരെ ആക്രമണം നടത്താന്‍ കഴിയുന്ന തരത്തിലുള്ള സൈനിക ഓപ്പറേഷന്‍ പരീശീലനമാണ് ഇസ്രയേല്‍ നടത്തിയിരിക്കുന്നത്. ഇതിന്റെ ചില ചിത്രങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്.  

 

ഞായറാഴ്ച്ച രാവിലെ മുതല്‍ തുടങ്ങിയ സൈനികാഭ്യാസം 60 മണിക്കൂര്‍ പിന്നിട്ട് ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. 3000 ഹിസ്ബൊള്ള ടാര്‍ഗറ്റുകളെ 24 മണിക്കൂറിനുള്ളില്‍ തകര്‍ക്കാന്‍ കഴിയുന്ന ഓപ്പേറഷന്റെ പരിശീലനം ആണ് നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അവധിയില്‍ പോയിരുന്നവരെ തിരികെ വിളിച്ചും, വ്യോമസേനയിലെ 85 ശതമാനം സേനാംഗംങ്ങളെയും അഭ്യാസത്തില്‍ പങ്കെടുപ്പിച്ചിരുന്നു.  

ഇസ്രയേലിന്റെ സൈനിക അഭ്യാസത്തിനെതിരെ ഹിസ്ബൊള്ള രംഗത്തെത്തിയിട്ടുണ്ട്. യുദ്ധവിമാനങ്ങളുമായെത്തിയാല്‍ ഇസ്രായേല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും ഇതുവരെ കാണാത്ത സംഭവങ്ങള്‍ നടന്നേക്കാമെന്നുമാണ് ഹിസ്ബൊള്ള  സെക്രട്ടറി ജനറല്‍ ഹസ്സന്‍ നസ്റല്ല ഭീഷണി മുഴക്കിയിരിക്കുന്നത്.  

എന്നാല്‍, ഹിസ്ബൊള്ളയുടെ ഭീഷണി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് തള്ളി. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാലുള്ള തിരിച്ചടി ശക്തമായിരിക്കുമെന്നും അറിയിച്ചു. ഇതിനിടെ നെതന്യാഹു വ്യോമസേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഇന്നു രാത്രി കണ്ടേക്കുമെന്നുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.  

  comment

  LATEST NEWS


  മണ്ണുത്തി പറവട്ടാനിയിലെ കൊലപാതകം: പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി, ഇവര്‍ സഞ്ചരിച്ച ഓട്ടോ കണ്ടെത്തി


  തഴമ്പ്.......


  മിന്നല്‍ പരിശോധനയില്‍ പ്രതിഷേധം: ജിഎസ്ടി ഉദ്യോഗസ്ഥരെ ജ്വല്ലറി ഉടമകള്‍ തടഞ്ഞു,​ ഹൈറോഡിലെ സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനങ്ങള്‍ അടച്ചിട്ടു


  ഒരു ഇടവേളയ്ക്ക് ശേഷം 'ഫസ്റ്റ് ബെല്‍' ഇനി സ്‌കൂള്‍ അങ്കണത്തില്‍ നിന്ന്... ജില്ലയിലെ വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിന് തുറക്കും


  ലാബുകളില്‍ ആന്റിജന്‍ ടെസ്റ്റ് നിര്‍ത്തലാക്കിയ നടപടി; പരിശോധനാ സാമഗ്രികള്‍ കെട്ടിക്കിടക്കുന്നു,​ ഭീമമായ നഷ്ടമെന്ന് സ്വകാര്യ ലാബുകള്‍


  പട്ടിക തയ്യാറാക്കിയത് വേണ്ടത്ര ചര്‍ച്ച നടത്താതെ, അര്‍ഹരായ പലരും തഴയപ്പെട്ടു; കെപിസിസി പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.