login
ജലസേചനത്തിനായി പുതിയൊരു അണക്കെട്ട് കൂടി ഇന്ത്യ നിര്‍മ്മിച്ചു നല്‍കും; അഫ്ഗാന്റെ വികസനത്തിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് നരേന്ദ്രമോദി

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ പ്രധാനമന്ത്രി ചടങ്ങില്‍ പരാമര്‍ശിച്ചു.

കാബൂള്‍: അഫ്ഗാനിസ്ഥാന് ജനസേചനത്തിനായി ലലന്ദറില്‍ ഇന്ത്യ അണക്കെട്ട് നിര്‍മ്മിച്ചു നല്‍കും. ഇതു സംബന്ധിച്ച് ധാരാണാ പത്രത്തില്‍ ഇരു രാജ്യങ്ങളും കഴിഞ്ഞദിവസം ഒപ്പുവെച്ചു. വീഡിയോ കോണ്‍ഫെറന്‍സിങ്ങിലൂടെ നടന്ന ചടങ്ങില്‍ അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഹനീഫ് ആത്മറും ഇന്ത്യയ്ക്കായി വിദേശകാര്യമന്ത്രി ഡോ. ജയ്ശങ്കറുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അഫ്ഗാന്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് അഷ്‌റഫ് ഘനിയുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന്റെ കുടിവെള്ള ആവശ്യങ്ങള്‍ നിറവേറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിലുള്ള ജലസേചന, അഴുക്ക്ചാല്‍ ശൃംഖല പുനസംഘടിപ്പിക്കുന്നതിന് പുറമെ പ്രദേശത്തെ വെള്ളപ്പൊക്കത്തില്‍ നിന്ന് സംരക്ഷിക്കാനും ഇവിടങ്ങളില്‍  വൈദ്യുതി ലഭ്യമാക്കാനും പദ്ധതി സഹായിക്കും.

2016 ജൂണില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉദ്ഘാടനം ചെയ്ത ഇന്ത്യഅഫ്ഗാനിസ്ഥാന്‍ ഫ്രണ്ട്ഷിപ്പ് ഡാമിന് (സല്‍മ അണക്കെട്ടിന്) ശേഷം അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നിര്‍മ്മിക്കുന്ന രണ്ടാമത്തെ പ്രധാന അണക്കെട്ടാണിത്. അഫ്ഗാനിസ്ഥാന്റെ സാമൂഹികസാമ്പത്തിക വികസനത്തോടുള്ള ഇന്ത്യയുടെ ശക്തവും ദീര്‍ഘനാളായുമുള്ള പ്രതിബദ്ധതയുടെയും ഇരു രാജ്യങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന പങ്കാളിത്തത്തിന്റെയും പ്രതിഫലനമാണ് അണക്കെട്ട്. അഫ്ഗാനിസ്ഥാനുമായുള്ള വികസന സഹകരണത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ 400 ലധികം പദ്ധതികള്‍ ഇന്ത്യ ഇന്ത്യ പൂര്‍ത്തിയാക്കി.

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ പ്രധാനമന്ത്രി ചടങ്ങില്‍ പരാമര്‍ശിച്ചു. ഐക്യവും സുസ്ഥിരതയും സമാധാനവും സമന്വയിപ്പിച്ച സമ്പന്നമായ അഫ്ഗാനിസ്ഥാന് ഇന്ത്യയുടെ തുടര്‍ച്ചയായ പിന്തുണ ഉറപ്പ് മോദി വാഗ്ദാനം ചെയ്തു.

 

  comment

  LATEST NEWS


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


  ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്


  ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ


  സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ സന്തതികളിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം


  എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ


  കൊവിഡ് വ്യാപനം; കാസർകോട്ട് 622 പേര്‍ക്ക് കൂടി കൊവിഡ്, കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരും: കളക്ടര്‍


  വീടിന്റെ തറ തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി; നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ സിപിഎം ശ്രമിച്ചാൽ സംരക്ഷണം നൽകും


  വൈഗയുടെ മരണം: മകളെ പുഴയിലേക്ക് എറിഞ്ഞു; കുറ്റസമ്മതം നടത്തി സനു മോഹന്‍; മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.