login
ഇന്ത്യ-ചൈന പത്താം വട്ട ചര്‍ച്ച‍ ഫിബ്രവരി 20ന്; പാംഗോംഗിലെ സേനാപിന്മാറ്റം പൂര്‍ത്തിയായി

ഇതിനിടെ, പാംഗോഗ് തടാകത്തിന്‍റെ വടക്കും തെക്കും തീരങ്ങളിലെ സേനാപിന്മാറ്റം പൂര്‍ത്തിയായതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. പത്താം വട്ടചര്‍ച്ചയില്‍ ഗോഗ്ര, ഹോട്ട് സ്പിംഗ്‌സ്, ഡെപ്‌സാങ് സമതലം എന്നിവിടങ്ങളില്‍ നിന്നുള്ള സേനാപിന്‍മാറ്റം വിഷയമാകും.

ന്യൂദല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള 10ാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച ഫിബ്രവരി 20ന് നടക്കും. യഥാര്‍ത്ഥ നിയന്ത്രണരേഖ (എല്‍എസി)യില്‍ ചൈനയുടെ ഭാഗത്തുള്ള മോള്‍ഡോവിലാണ് രാവിലെ 10ന് ചര്‍ച്ച ആരംഭിക്കുക.

ഇതിനിടെ, പാംഗോഗ് തടാകത്തിന്‍റെ വടക്കും തെക്കും തീരങ്ങളിലെ സേനാപിന്മാറ്റം പൂര്‍ത്തിയായതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. പത്താം വട്ടചര്‍ച്ചയില്‍ ഗോഗ്ര, ഹോട്ട് സ്പിംഗ്‌സ്, ഡെപ്‌സാങ് സമതലം എന്നിവിടങ്ങളില്‍ നിന്നുള്ള സേനാപിന്‍മാറ്റം വിഷയമാകും.

ഇതിനിടെ ആദ്യമായി ഇന്ത്യയുടെ ആക്രമണത്തില്‍ തങ്ങളുടെ നാല് സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന സമ്മതിച്ചു. ഈ നാല് പേരെ നയിച്ചിരുന്ന കേണലിന് പരിക്കേല്‍ക്കുകയും ചെയ്തതായി ചൈന സ്ഥിരീകരിച്ചു. എന്നാല്‍ ഏകദേശം 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു റഷ്യ പുറത്ത് വിട്ട കണക്ക്. ഈ ആഴ്ച ഇന്ത്യന്‍ സേനയാണ് ഇരുരാജ്യങ്ങളുടെയും സേനാവിഭാഗങ്ങള്‍ പിന്മാറുന്നതായി വീഡിയോ ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. പാംഗോംഗ് തടാകതീരത്ത് ചൈന ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ചില നിര്‍മ്മാണങ്ങള്‍ ഇടിച്ചുനിരത്തുന്നതും വീഡിയോയില്‍ കാണാമായിരുന്നു. ബങ്കറുകളും മറ്റ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ചൈന ഫിംഗര്‍ 4നും 8നും ഇടയില്‍ നിര്‍മ്മിച്ചിരുന്നു. ഇതെല്ലാം അവര്‍ മാറ്റി.

  comment

  LATEST NEWS


  നന്ദുകൃഷ്ണ വധക്കേസ്: അന്വേഷണം അട്ടിമറിക്കുന്നു, ആകെ പിടിയിലായത് 10 പ്രതികൾ, ഉന്നതരുടെ ഇടപെടലിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാകുന്നു


  ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് എം. രാധാകൃഷ്ണന്‍, കുടുംബസഹായനിധി ഏറ്റുവാങ്ങി ശശികല ടീച്ചര്‍


  വാക്‌സിന്‍ എടുത്തില്ലെങ്കിലും വയോധികന് വാക്‌സിന്‍ സര്‍ട്ടിഫിക്കെറ്റ് നല്‍കി ആരോഗ്യവകുപ്പ്; സാങ്കേതിക പിഴവെന്ന് ന്യായീകരണം


  ഫ്രഞ്ച് കോടീശ്വരന്‍ ഒലിവര്‍ ദെസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു; അന്തരിച്ചത് റഫേല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ; അന്വേഷണം


  പ്ലാസ്മ നല്‍കുന്നതില്‍ രോഗവിമുക്തി നേടിയവരില്‍ വിമുഖത


  മെഡിക്കല്‍ കോളേജില്‍ നവജാതശിശു മരിച്ചു: അനാസ്ഥയെന്ന് പരാതി


  കേരള വികസനത്തിന് പാലാരിവട്ടം മോഡല്‍


  പതിനായിരം ജന്‍ഔഷധി കേന്ദ്രങ്ങള്‍ തുറക്കും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.