×
login
'കപ്പലിലെ എണ്ണ ചോര്‍ച്ച തടയാന്‍ ഞങ്ങള്‍ക്ക് കഴിയില്ല; ലോകരാജ്യങ്ങള്‍ സഹായിക്കണം'; അഭ്യര്‍ത്ഥനയുമായി മൗറീഷ്യസ്; രക്ഷാപ്രവര്‍ത്തനത്തിന് കുതിച്ച് ഇന്ത്യ

ചോര്‍ച്ചയെ നേരിടാന്‍ 30 ടണ്‍ സാങ്കേതിക ഉപകരണങ്ങളും വസ്തുക്കളും മൗറീഷ്യസിലേക്ക് അയച്ച് ഇന്ത്യയാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

പോര്‍ട്ട് ലൂയിസ്: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുരാജ്യമായ മൗറീഷ്യസിന്റെ തീരത്ത് പവിഴപ്പുറ്റിലിടിച്ച് രണ്ടായി പിളര്‍ന്ന കപ്പലില്‍ നിന്നും എണ്ണ ചോര്‍ച്ച തടയാന്‍ അടിയന്തരനീക്കം നടത്തി ഇന്ത്യ.  കപ്പലില്‍ ഉണ്ടായ ഈ വലിയ ചോര്‍ച്ചയെ കൈകാര്യം ചെയ്യാന്‍ മൗറീഷ്യസിന്  സാധിക്കില്ലെന്നും ലോകരാജ്യങ്ങള്‍ സഹായിക്കണമെന്നും  പ്രധാനമന്ത്രി പ്രവീന്ദ് ജുഗ്‌നൗത്ത് അഭ്യര്‍ത്ഥിച്ചിരുന്നു. ചോര്‍ച്ചയെ നേരിടാന്‍ സാങ്കേതിക ഉപകരണങ്ങളും വസ്തുക്കളും മൗറീഷ്യസിലേക്ക് അയച്ച് ഇന്ത്യയാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.  

ഇന്ത്യന്‍ തീരസംരക്ഷണ സേനയാണ് മൗറീഷ്യസിലേക്ക് ഉപകരണങ്ങള്‍ എത്തിച്ചിരിക്കുന്നത്. എണ്ണ ചോര്‍ച്ച തടയുന്നതിനുള്ള നടപടികള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പരിശീലനം നേടിയ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (ഐസിജി) ഉദ്യോഗസ്ഥരുടെ 10 അംഗ സാങ്കേതിക പ്രതികരണ സംഘത്തോടൊപ്പം മെറ്റീരിയല്‍ സഹായങ്ങളും മൗറീഷ്യസിലേക്ക് അയച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.  

 

ചൈനയില്‍ നിന്നും ബ്രസീലിലേക്ക് പോകുംവഴിയാണ് ജാപ്പനീസ് എണ്ണക്കപ്പലായ എംവി വക്കാഷിയോ ജൂലൈ 25 ന് കപ്പല്‍ പവിഴപ്പുറ്റില്‍ ഇടിച്ചത്. തുടര്‍ന്ന് നടത്തിവന്ന രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ഭീമന്‍ തിരമാലകള്‍ അടിച്ച് കപ്പല്‍ രണ്ടായി പിളര്‍ന്നത്. ആയിരം ടണ്ണിലേറെ എണ്ണയാണ് കടലിലേക്ക് ഒഴുകിപരന്നത്. തുടര്‍ന്ന് മൗറീഷ്യസില്‍ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിക്കുകയാണിപ്പോള്‍

എണ്ണപ്പാളി പരിസ്ഥിതി ഘടനയെയെയും മത്സ്യസമ്പത്തിനേയും പ്രതികൂലമായി ബാധിക്കുമെന്നും  അപൂര്‍വമായ പവിഴപ്പുറ്റുകളെയും ഇല്ലാതാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കപ്പലില്‍ ശേഷിക്കുന്ന 3000 ടണ്‍ എണ്ണ പമ്പ് ചെയ്‌തെടുക്കാനുള്ള കഠിനശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.  മൗറീഷ്യസിന് കൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.  

 

  comment

  LATEST NEWS


  അണക്കെട്ട് പഴയത്; മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


  യുദ്ധത്തില്‍ മിസൈലിന്റെ ആദ്യരൂപം ഉപയോഗിച്ചത് കായംകുളം സൈന്യം, കൈ ബോംബുകള്‍ കേരളത്തില്‍ ആദ്യമായി പ്രയോഗിച്ചതും കായംകുളം-ദേശിംഗനാട് സംയുക്ത സൈന്യം


  വി. മുരളീധരന്റെ ഇടപെടലില്‍ ജാമിയ മിലിയ വിദ്യാര്‍ഥിക്ക് എയിംസില്‍ വിദഗ്ധ ചികിത്സ; മനുഷ്യത്വപരമായ സമീപനവും ഇടപെടലും മറക്കാനാകില്ലെന്ന് സുഹൃത്തുക്കള്‍


  മിണ്ടാപ്രാണികളോട് കൊടുംക്രൂരത വീണ്ടും, കരിവള്ളൂരില്‍ പൂച്ചകളെ കഴുത്തറുത്ത് കൊന്നു


  മോദിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ വികസനയുഗം, കോണ്‍ഗ്രസ് ഭരണത്തില്‍ ജമ്മു കശ്മീര്‍ കല്ലേറുകാരുടെ കീഴില്‍: തരുണ്‍ ചുഗ്


  കണ്ണന് നിവേദ്യമര്‍പ്പിക്കാന്‍ ഇനി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ഇല്ല; ഗുരുവായൂര്‍ മുഖ്യതന്ത്രി അന്തരിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.