×
login
സമാധാനം ആഗ്രഹിക്കുന്ന രാജ്യം അതിര്‍ത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കില്ല; യുഎന്നില്‍ പാകിസ്ഥാന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യ

പാകിസ്ഥാന്‍ ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. അങ്ങനെയെങ്കില്‍ എങ്ങനെ അതിര്‍ത്തിക്കപ്പുറം ഭീകരത വര്‍ധിക്കും, അയല്‍ക്കാരുമായി സമാധാനം ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു രാജ്യം ഒരിക്കലും അതിര്‍ത്തി കടന്നുള്ള ഭീകരതയെ വളര്‍ത്തിക്കൊണ്ടുവരില്ല,

ന്യൂയോര്‍ക്ക്: യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാന്‍ നടത്തിയ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് രാജ്യത്തിനെതിരെ നടത്തിയ തെറ്റായ പരാമര്‍ശങ്ങള്‍ക്കെതിരെ നയതന്ത്രജ്ഞന്‍ മിജിറ്റൊ വിനിറ്റൊ രൂക്ഷമായി തിരിച്ചടിച്ചു.

ഇന്ത്യക്കെതിരെ തെറ്റായ ആരോപണങ്ങള്‍ പാകിസ്ഥാന്‍ ഉന്നയിച്ചത് ഖേദകരമാണ്, സ്വന്തം രാജ്യത്തെ ദുഷ്പ്രവൃത്തികളെ അവ്യക്തമാക്കാനും ഇന്ത്യക്കെതിരായ നടപടികളെ ന്യായീകരിക്കാനുമാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്, സമാധാനം ആഗ്രഹിക്കുന്ന രാജ്യം അതിര്‍ത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുകയില്ലെന്നും വിനിറ്റൊ പറഞ്ഞു.


പാകിസ്ഥാന്‍ ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. അങ്ങനെയെങ്കില്‍ എങ്ങനെ അതിര്‍ത്തിക്കപ്പുറം ഭീകരത വര്‍ധിക്കും, അയല്‍ക്കാരുമായി സമാധാനം ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു രാജ്യം  ഒരിക്കലും അതിര്‍ത്തി കടന്നുള്ള ഭീകരതയെ വളര്‍ത്തിക്കൊണ്ടുവരില്ല, മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകര്‍ക്ക് അഭയം നല്‍കില്ല, അത്തരമൊരു രാജ്യം അയല്‍ക്കാര്‍ക്കെതിരെ ന്യായരഹിതവും ന്യായീകരിക്കാനാവാത്തതുമായ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കില്ലെന്നും വിനിറ്റൊ മറുപടി നല്കി.  

മുസ്ലിം ഭൂരിപക്ഷമായ ജമ്മു കശ്മീരിനെ ഹിന്ദു പ്രദേശമാക്കി മാറ്റാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നായിരുന്നു ഷെരീഫിന്റെ മറ്റൊരു ആരോപണം. ഇത് മനുഷ്യാവകാശങ്ങളെക്കുറിച്ചും ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുമുള്ള തെറ്റായ അവകാശവാദങ്ങള്‍ മാത്രമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടാതിരിക്കുമ്പോള്‍ മാത്രമേ സമാധാനവും  സുരക്ഷയും കൈവരികയുള്ളൂവെന്നും മറുപടിയായി അദ്ദേഹം അഭിപ്രായപ്പെട്ടു.

 

  comment

  LATEST NEWS


  എത്ര പട്ടാളക്കാരെ കശ്മീരിലേക്കയച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മെഹ്ബൂബ മുഫ്തി; കശ്മീരിലെ ഹിന്ദുക്കളെ മുസ്ലിങ്ങള്‍ രക്ഷിച്ചെന്നും മെഹ്ബൂബ


  പവർ സ്റ്റാർ രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു; ‘ഉപ്പേന’യിലൂടെ അരങ്ങേറ്റം കുറിച്ച ബുച്ചി ബാബു സംവിധായകൻ


  വിജയാഘോഷത്തില്‍ മെസിയുടെ 'ചവിട്ട്' വിവാദത്തില്‍; മെക്‌സിക്കോയ്‌ക്കെതിരായ വിജയത്തിന് ശേഷമുള്ള ആഘോഷത്തിന്റെ വീഡിയോ പുറത്ത്


  പാല്‍വില വര്‍ധന: ക്ഷീരസംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും തിരിച്ചടി, കർഷകന് ലഭിക്കുക ലിറ്ററിന് നാല് രൂപ മാത്രം


  ദേശീയപാതയിലെ കട്ടന്‍ചായ തിരിച്ചുവരുന്നു; പദ്ധതിക്കു കീഴില്‍ വാളയാര്‍, പുതുശ്ശേരി, കുഴല്‍മന്ദം, ആലത്തൂര്‍, വടക്കഞ്ചേരി പോലീസ് സ്റ്റേഷനുകൾ


  കെ-റെയിലില്‍ പിണറായി സര്‍ക്കാരിന്റെ പിന്‍വാങ്ങല്‍; പദ്ധതി മരവിപ്പിച്ചു; ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് റവന്യൂ വകുപ്പ് ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.