×
login
അഫ്ഗാനിസ്ഥാനിലെ 3,000 ഇന്ത്യക്കാര്‍ക്ക് ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി; തട്ടിക്കൊണ്ടുപോകാനും സാധ്യതയെന്ന് ഇന്ത്യന്‍ എംബസി ‍മുന്നറിയിപ്പ്

അഫ്ഗാനിസ്ഥാനില്‍ കഴിയുന്ന 3,000 ഇന്ത്യക്കാരും അവിടുത്തെ ഇസ്ലാമിക തീവ്രവാദികളുടെ കരിനിഴലിലാണെന്ന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ഈ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും എംബസി പുറത്തിറക്കിയ 13-താക്കീതുകളടങ്ങിയ മുന്നറിയിപ്പില്‍ പറയുന്നു.

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കഴിയുന്ന 3,000 ഇന്ത്യക്കാരും അവിടുത്തെ ഇസ്ലാമിക തീവ്രവാദികളുടെ കരിനിഴലിലാണെന്ന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ഈ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും എംബസി പുറത്തിറക്കിയ 13-താക്കീതുകളടങ്ങിയ മുന്നറിയിപ്പില്‍ പറയുന്നു.

റോഡരികില്‍ ഐഇഡികള്‍ ഉപയോഗിച്ചുള്ള പൊട്ടിത്തെറികള്‍ പതിവായിരിക്കുന്നു. സാധാരണ ജനങ്ങളുടെ വാഹനങ്ങളില്‍ മാഗ്നറ്റിക് ഐഇഡി ഉപയോഗിച്ചും പൊട്ടിത്തെറികള്‍ നടത്തുകയാണ് തീവ്രവാദികള്‍.  


അതിനാല്‍ സുരക്ഷയെക്കുറിച്ച് അങ്ങേയറ്റം ജാഗരൂകരായിരിക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ഇന്ത്യന്‍ പൗരന്മാരോട് എംബസി അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ ക്രമസമാധാന നില അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. താലിബാനും ഐഎസും അഫ്ഗാന്‍ സൈന്യവുമായി അതിശക്തമായ പോരാട്ടം നടക്കുകയാണ്. പല നഗരങ്ങളിലും താലിബാന്‍ ആധിപത്യം ഏറ്റെടുത്ത് കഴിഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതമാകുന്നുവെങ്കില്‍ അത് അങ്ങേയറ്റം ശ്രദ്ധയോടെ നിര്‍വ്വഹിക്കണമെന്നും ഇന്ത്യന്‍ എംബസി ഉപദേശിച്ചു. അഫ്ഗാന്‍ പ്രതിരോധന സേന, സുരക്ഷാ സൈന്യം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ മാത്രമല്ല, സാധാരണപൗരന്മാരെയും ആക്രമിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

രണ്ട് ദശകമായി ഇവിടെയുണ്ടായിരുന്ന യുഎസ്സൈന്യം പിന്‍വാങ്ങിയതോടെ താലിബാനും ഐഎസും ഉഗ്രശക്തിയോടെ അഫ്ഗാന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയാണ്.

  comment

  LATEST NEWS


  വിലക്കയറ്റചര്‍ച്ചയ്ക്കിടയില്‍ ഒളിപ്പിച്ച് വെച്ച രണ്ട് ലക്ഷത്തിന്‍റെ ആഡംബര ബാഗ് മഹുവ മൊയ്ത്ര ഒഴിവാക്കി; പകരം കയ്യില്‍ ചെറിയ പഴ്സ്


  പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി


  ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


  വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


  മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


  10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.