മാര്‍ച്ച് ഒമ്പതിനാണ് പഞ്ചാബിലെ അംബാലയില്‍ നിന്നുമാണ് ഇന്ത്യന്‍ എയര്‍ഫോഴ്സ് ബ്രഹ്മോസ് മധ്യദൂര ക്രൂസ് മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിച്ചത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മിയാന്‍ ചന്നു നഗരത്തിലാണ് മിസൈല്‍ പതിച്ചത്. ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല.
ന്യൂദല്‍ഹി: ഇന്ത്യയുടെ മിസൈല്‍ അബദ്ധത്തില്‍ പാക്കിസ്ഥാനില്‍ പതിച്ച സംഭവത്തില്‍ പാക്കിസ്ഥാന് തിരിച്ചടിക്ക് ഒരുങ്ങിയതായി റിപ്പോര്‍ട്ട്. സമാനമായ രീതിയിലുള്ള മിസൈല്‍ വിക്ഷേപിക്കാനാണ് പാക്കിസ്ഥാന് തയ്യാറെടുത്തതെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഒരു മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിക്കപ്പെടുകയും അത് പാകിസ്താനില്‍ ചെന്ന് പതിക്കുകയും ചെയ്തത് സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വിശദീകരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചടിയായി ഇതിന് സമാനമായ മിസൈല്‍ ഇന്ത്യയിലേക്ക് വിക്ഷേപിക്കാന്‍ പാക്കിസ്ഥാന് തയ്യാറെടുത്തത്. മിസൈല്‍ പതിച്ചതുമായി ബന്ധപ്പെട്ട പ്രാഥമിക വിലയിരുത്തലില്‍ ചില കാര്യങ്ങള്‍ കണ്ടെത്തിയതിനാല്‍ പാക്കിസ്ഥാന് ഈ നീക്കത്തില്‍നിന്ന് പിന്മാറുകയായിരുന്നു എന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
മാര്‍ച്ച് ഒമ്പതിനാണ് പഞ്ചാബിലെ അംബാലയില്‍ നിന്നുമാണ് ഇന്ത്യന്‍ എയര്‍ഫോഴ്സ് ബ്രഹ്മോസ് മധ്യദൂര ക്രൂസ് മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിച്ചത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മിയാന്‍ ചന്നു നഗരത്തിലാണ് മിസൈല്‍ പതിച്ചത്. ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല. എന്നാല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സ് മിസൈല്‍ വിക്ഷേപണ സംവിധാനങ്ങളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മിസൈലിന്റെ സഞ്ചാരപാത നീരീക്ഷിച്ചുകണ്ടെത്തിയെന്ന് പാക്കിസ്ഥാന് സൈനിക വക്താവ് ജനറല്‍ ബാബര്‍ ഇഫ്തികര്‍ അറിയിച്ചിരുന്നു.
അതേസമയം, ഇന്ത്യയുടെ മിസൈല്‍ അബദ്ധത്തില്‍ പാക്കിസ്ഥാനില്‍ പതിക്കാനിടയായ സംഭവത്തെക്കുറിച്ച് ഉന്നത തലത്തില്‍ സമഗ്ര അന്വേഷണം നടക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റിന്റെ ഇരു സഭകളെയും അറിയിച്ചു. രാജ്യത്തിന്റെ മിസൈല്‍ സംവിധാനം പൂര്‍ണ സുരക്ഷിതമാണ്. എന്തെങ്കിലും പാളിച്ചകളുണ്ടെങ്കില്‍ അതു തിരുത്തുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.സംഭവത്തില്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. അതേസമയം, രാജ്നാഥിന്റെ പ്രസ്താവന അപൂര്‍ണവും അപര്യാപ്തവുമാണെന്നു പറഞ്ഞ പാക്ക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി, സംഭവത്തെക്കുറിച്ച് ഇരു രാജ്യങ്ങളുടെയും സംയുക്ത അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന് മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്
തൃപ്പൂണിത്തുറയില്‍ ടാങ്കര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്
സജിചെറിയാനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണം; പുറത്തുവരുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ഭരണഘടനയോടുള്ള അനാദരവെന്നും കെ.സുരേന്ദ്രന്
വെള്ളത്തിന് മുകളില്‍ അന്‍പതടി വലുപ്പമുള്ള കമലഹാസന് ചിത്രം തീര്‍ത്ത് ഡാവിഞ്ചി സുരേഷ്; വര്‍ണ്ണങ്ങളില്‍ പിറന്നത് എണ്‍പതഞ്ചാമതെ മീഡിയം
ആവിക്കല്‍ മലിനജല പ്ലാന്റിനെതിരെയുള്ള സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍; ആളുകളെ തെറ്റിദ്ധരിപ്പിച്ച് സമരം സംഘടിപ്പിക്കുകയാണെന്ന് എം.വി. ഗോവിന്ദന്
ഭരണഘടനയെ അവഹേളിക്കല്‍; രാജ്ഭവന് ഇടപെട്ടു; സജി ചെറിയാന്റെ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു; രാജി ആവശ്യം ശക്തം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്