login
സ്കൂളുകളിൽ കുട്ടികൾ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് ഇന്തോനേഷ്യ, ഹിജാബ് ധരിക്കാൻ നിർബന്ധിച്ചാൽ ഉപരോധം നേരിടേണ്ടി വരും

എല്ലാ വിദ്യാർത്ഥികളും ശിരോവസ്ത്രം ധരിക്കണമെന്ന് ചട്ടമുള്ള ഒരു സ്കൂളിൽ പഠിക്കുകയായിരുന്ന ക്രിസ്ത്യൻ പെൺകുട്ടിക്ക് നേരിടേണ്ടിവന്ന തിക്തഫലങ്ങളാണ് പുതിയ നിയമത്തിന് കാരണം.

ജക്കാർത്ത: സ്കൂളുകളിൽ കുട്ടികൾ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് ഇന്തോനേഷ്യ.  സ്കൂൾ അധികൃതർ മുസ്ലീം മത വസ്ത്രമായ ഹിജാബ് ധരിക്കാൻ കുട്ടികളോട് നിർദേശിച്ചാൽ ഉപരോധം നേരിടേണ്ടി വരുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ.  

എല്ലാ വിദ്യാർത്ഥികളും ശിരോവസ്ത്രം ധരിക്കണമെന്ന് ചട്ടമുള്ള ഒരു സ്കൂളിൽ പഠിക്കുകയായിരുന്ന ക്രിസ്ത്യൻ പെൺകുട്ടിക്ക് നേരിടേണ്ടിവന്ന തിക്തഫലങ്ങളാണ് പുതിയ നിയമത്തിന് കാരണം. ഇന്തോനേഷ്യയിലെ പഡാങ്ങിലെ വൊക്കേഷണൽ സ്കൂളിൽ പഠിക്കുന്ന  ക്രിസ്ത്യൻ കുടുംബത്തിലെ വിദ്യാർത്ഥിനിയോട് ക്ലാസ്സിൽ വരുമ്പോള്‍  മുസ്ലീം ശിരോവസ്ത്രം ധരിക്കാൻ സ്കൂളധികൃതര്‍ ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാൽ കുട്ടി ഇതിന് തയ്യാറായില്ല. ഇതോടെ മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാന്‍ സ്കൂളധികൃതര്‍ കുട്ടിയോട് ആവശ്യപ്പെട്ടു.  

സ്കൂളധികൃതരുമായുള്ള ചര്‍ച്ച മാതാപിതാക്കള്‍ മൊബൈലില്‍ രഹസ്യമായി ചിത്രീകരിക്കുകയും സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ വിഷയം ഇന്തോനേഷ്യയില്‍ ഏറെ ചര്‍ച്ചയായി. വീഡിയോയിൽ, അമുസ്‌ലിംകളടക്കം എല്ലാ വിദ്യാര്‍ത്ഥിനികളും സ്‌കൂൾ നിയമങ്ങൾ അനുസരിച്ച് ശിരോവസ്ത്രം  ധരിക്കണമെന്ന് സ്‌കൂളിന് ഒരു ചട്ടം ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.  

ശിരോവസ്ത്രം ധരിക്കാത്തതിന് മിക്കവാറും എല്ലാ ദിവസവും എന്‍റെ മകളെ വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് എലിയാനു ഹിയ ബി‌ബി‌സി ന്യൂസ് ഇന്തോനേഷ്യയോട് പറഞ്ഞു. വീഡിയോ വിവാദമായതോടെ സ്‌കൂൾ പ്രിൻസിപ്പൽ പത്രസമ്മേളനം വിളിച്ച് കുട്ടിയോട് ക്ഷമ ചോദിച്ചു. വിദ്യാർത്ഥിനിക്ക് സ്വന്തം മതവിശ്വാസമനുസരിച്ച് വസ്ത്രം ധരിക്കാൻ അനുവാദം നല്‍കുമെന്നും പ്രന്‍സിപ്പാല്‍ അറിയിച്ചു. 

  comment

  LATEST NEWS


  ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ


  കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


  ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്


  ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ


  സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ സന്തതികളിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം


  എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.