പ്രതിയുടെ പീഡനത്തെത്തുടര്‍ന്ന് ഇരകള്‍ ജന്മം നല്കിയ ഒമ്പത് കുഞ്ഞുങ്ങളെ വനിതാശിശു സംരക്ഷണ ഏജന്‍സിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു.
ജക്കാര്‍ത്ത: പ്രായപൂര്‍ത്തിയാകാത്ത 13 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപന് വധശിക്ഷ വിധിച്ച് കോടതി. ഇന്‍ഡൊനീഷ്യയിലെ ഒരു ഇസ്ലാമിക് ബോര്‍ഡിങ് സ്കൂളിലെ പ്രിന്‍സിപ്പലായ ഹെറി വിരാവനാണ് കോടതി വധ ശിക്ഷയ്ക്ക് വിധിച്ചത്. ബന്ദുങ് ഹൈക്കോടതിയുടേതാണ് വിധി.
11 വയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥിനികളാണ് അധ്യാപകന്റെ പീഡനത്തിന് ഇരയായത്. സ്കൂളില്‍വെച്ചും ഹോട്ടലുകളില്‍വെച്ചും വാടക ഫഌറ്റുകളില്വെച്ചുമാണ് പ്രിന്‍സിപ്പല്‍ കുട്ടികളെ പീഡിപ്പിച്ചത്. ഇതില്‍ ചില പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാവുകയും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു.
ജില്ലാ കോടതി പ്രിന്‍സിപ്പലിന് ജീവപര്യന്തം തടവിനാണ് ആദ്യം ശിക്ഷിച്ചത്. എന്നാല്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി വാദം കേള്‍ക്കുകയും പ്രിന്‍സിപ്പലിന് വധശിക്ഷ വിധിക്കുകയുമായിരുന്നു. പ്രതിയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും കോടതി നിര്‍ദേശിച്ചു.
പ്രതിയുടെ പീഡനത്തെത്തുടര്‍ന്ന് ഇരകള്‍ ജന്മം നല്കിയ ഒമ്പത് കുഞ്ഞുങ്ങളെ വനിതാശിശു സംരക്ഷണ ഏജന്‍സിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. പിടിച്ചെടുക്കുന്ന പ്രതിയുടെ സ്വത്തുക്കള്‍ ലേലം ചെയ്ത് ഇതില്‍നിന്നുള്ള പണം ഇരകള്‍ക്കും ഇവര്‍ക്ക് ജനിച്ച കുഞ്ഞുങ്ങള്‍ക്കും നല്‍കാനും കോടതി നിര്‍ദേശിച്ചു.
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്