×
login
മക്കയിലെ കഅബ തകര്‍ക്കാന്‍ കളിക്കാരെ അനുവദിക്കുന്നു; ഷൂട്ടര്‍ ഗെയിം‍ ഫോര്‍ട്ട്‌നൈറ്റ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍

ഈജിപ്തിലെ കെയ്റോ ആസ്ഥാനമായുള്ള അല്‍-അസര്‍ സര്‍വകലാശാല കഴിഞ്ഞ മാസം ഫോര്‍ട്ട്നൈറ്റിനെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു.

ജക്കാര്‍ത്ത: ജനപ്രിയ ഷൂട്ടര്‍ ഗെയിം ഫോര്‍ട്ട്നൈറ്റ്  നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്തോനേഷ്യയിലെ ടൂറിസം, ക്രിയേറ്റീവ് ഇക്കണോമി മന്ത്രി സാന്‍ഡിയാഗ യുനോ. ഗെയിമില്‍ ഉപയോക്താവ് സൃഷ്ടിച്ച മാപ്പ് ഇസ്ലാമിന്റെ പവിത്ര ഇടമായ കഅബയെ നശിപ്പിക്കാന്‍ കളിക്കാരെ അനുവദിക്കുന്നുവെന്ന് ആരോപിച്ചാണ് ഇത്.  

2019 ല്‍ പോസ്റ്റുചെയ്ത ഒരു യുട്യൂബ് വീഡിയോപ്രകാരം ഒരു കളിക്കാരന്‍ ഗെയിമില്‍ കഅബയുടെ പകര്‍പ്പ് തകര്‍ക്കുന്നതിന് സാധിക്കത്ത തരത്തില്‍ എത്തിയിരുന്നു. അദ്ദേഹം അത് ഒരു തരത്തിലും നശിപ്പിക്കുന്നില്ലെങ്കിലും ഇക്കാര്യം ഇസ്ലാമിക ലോകത്ത് അസംതൃപ്തി ഉളവാക്കിയിരുന്നു. ഇതിനു പിന്നാലെ ഈജിപ്തിലെ കെയ്റോ ആസ്ഥാനമായുള്ള അല്‍-അസര്‍ സര്‍വകലാശാല കഴിഞ്ഞ മാസം ഫോര്‍ട്ട്നൈറ്റിനെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു.

ഗെയിമില്‍, പുതിയ ആയുധങ്ങള്‍ നേടുന്നതിനും അടുത്ത ഘട്ടത്തിലേക്ക് മുന്നേറുന്നതിനും നശിപ്പിക്കപ്പെടേണ്ടതില്‍ കഅബയുമുണ്ടെന്നും ഉള്ളടക്കം സൃഷ്ടിച്ച കുറ്റവാളികളെ കണ്ടെത്തി നടപടിയെടുക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചതായി ഇന്തോനേഷ്യന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ജോണി പ്ലേറ്റും വ്യക്തമാക്കി.

 

  comment

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.