×
login
യുഎസിനും ഇസ്രേയലിനും പിന്തുണ നല്‍കുന്നവര്‍ക്ക് മുസ്ലിം രോഷം നേരിടണം; അമേരിക്കയ്ക്ക് മുസ്ലിം രാഷ്ടങ്ങളോട് അനുകമ്പയില്ലെന്ന് ഇറാന്‍ പ്രസിഡന്റ്‌

ഇറാഖിന്റെ ഐക്യം, സ്വാതന്ത്ര്യം, സുരക്ഷ, എന്നിവ സംരക്ഷിക്കാന്‍ ഇറാന്‍ സഹായിക്കും. വെല്ലുവിളികളെ അതിജീവിക്കുന്നതിന് ഇറാനുമായി ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കണമെന്നും ഇറാഖ് പ്രസിഡന്റ്

ടെഹ്‌റാന്‍ : മുസ്ലിം രാഷ്ട്രങ്ങളോട് അമേരിക്കയ്ക്ക് യാതൊരു അനുകമ്പയുമില്ല. യുഎസിനും ഇസ്രേയലിനും പിന്തുണ നല്‍കുന്നവര്‍ക്ക് മുസ്ലിം രോഷം നേരിടേണ്ടി വരുമെന്നും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. ഇറാഖ് സഹമന്ത്രി ബര്‍ഹാം സാലിഹുമായി ഫോണ്‍ സംഭാഷണം നടത്തുന്നതിനിടയിലാണ് റെയ്സി ഇക്കാര്യം പറഞ്ഞത്.

അമേരിക്കയുടെയും സയണിസ്റ്റ് ഭരണകൂടത്തിന്റെയും ആധിപത്യ ലക്ഷ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന രാജ്യങ്ങള്‍ക്ക് നേരെ മുസ്ലിം രോഷം ആളിക്കത്തും. ഇറാഖിന്റെ ഐക്യം, സ്വാതന്ത്ര്യം, സുരക്ഷ, എന്നിവ സംരക്ഷിക്കാന്‍ ഇറാന്‍ സഹായിക്കും. വെല്ലുവിളികളെ അതിജീവിക്കുന്നതിന് ഇറാനുമായി ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കണമെന്നും ഇറാഖ് പ്രസിഡന്റ് അറിയിച്ചു.  


ഇറാഖിലെ എന്തെങ്കിലും അരക്ഷിതാവസ്ഥയുണ്ടായാല്‍ അത് മുഴുവന്‍ മേഖലയ്ക്കും ഹാനികരമാകും. ഇറാനും ഇറാഖും തമ്മിലുള്ള ബന്ധത്തിന്റെ വ്യാപ്തി കേവലം രണ്ട് അയല്‍രാജ്യങ്ങള്‍ക്കപ്പുറമാണെന്നും റെയ്‌സി പറഞ്ഞു. രാജ്യങ്ങള്‍ക്കിടയിലെ പ്രതിസന്ധികള്‍ ബാഹ്യ ഇടപെടലില്ലാതെ രാജ്യങ്ങള്‍ക്ക് മാത്രമായി പരിഹരിക്കാനാകുമെന്ന് സാലിഹും അഭിപ്രായപ്പട്ടു.

 

  comment

  LATEST NEWS


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


  കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


  കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.