×
login
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമത്തെ അപലപിക്കാന്‍ ഐക്യരാഷ്ട്രസഭയോട് അഭ്യര്‍ത്ഥിച്ച് ഇസ്‌കോൺ‍ നേതാക്കള്‍

ബംഗ്ലാദേശില്‍ വിജയദശമിയോടനുബന്ധിച്ച് ഹിന്ദുക്കള്‍ക്കെതിരെ നടന്ന അക്രമത്തെ അപലപിക്കാന്‍ ഇസ്‌കോണ്‍ ക്ഷേത്ര വൈസ് പ്രസിഡന്‍റ് രാധാരമണ്‍ ദാസ് ഐക്യരാഷ്ട്ര സഭാ മേധാവി അന്‍റോണിയോ ഗുട്ടറസിനോട് അഭ്യര്‍ത്ഥിച്ചു.

ധാക്ക: ബംഗ്ലാദേശില്‍ വിജയദശമിയോടനുബന്ധിച്ച് ഹിന്ദുക്കള്‍ക്കെതിരെ നടന്ന അക്രമത്തെ അപലപിക്കാന്‍ ഇസ്‌കോണ്‍ ക്ഷേത്ര വൈസ് പ്രസിഡന്‍റ് രാധാരമണ്‍ ദാസ് ഐക്യരാഷ്ട്ര സഭാ മേധാവി അന്‍റോണിയോ ഗുട്ടറസിനോട് അഭ്യര്‍ത്ഥിച്ചു. അക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു അന്താരാഷ്ട്ര പ്രതിനിധി സംഘത്തെ ബംഗ്ലാദേശിലേക്ക് അയയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

രാജ്യത്തെ ന്യൂനപക്ഷ സമുദായമായ ഹിന്ദുക്കൾക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക്  ഉത്തരവാദികളായ ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും  ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് ഇസ്കോൺ  (ഇന്‍റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസ്) ആവശ്യപ്പെട്ടു. ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നും ഇസ്‌കോൺ ആവശ്യപ്പെട്ടു. നൗഖാലിയിലെ ഇസ്കോണ്‍ ക്ഷേത്രം 200 പേരടങ്ങുന്ന മുസ്ലിം സംഘം ആക്രമിച്ച് പാര്‍ത്ഥദാസ്, ജതന്‍ ചന്ദ്ര് സാഹ എന്നീ രണ്ട് ഹിന്ദുമത വിശ്വാസികളെയാണ് അതിക്രൂരമായി വധിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇസ്‌കോൺ അംഗം നിമൈ ചന്ദ്ര ദാസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇസ്കോണ്‍ സ്ഥാപകനായ സ്വാമി പ്രഭുപാദയുടെ വിഗ്രഹം തകര്‍ക്കുകയും ചെയ്തു.  


‘ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ അക്രമം ഹൃദയത്തിൽ ആഴത്തിലുള്ള മുറിവ് സൃഷ്ടിച്ചിരിക്കുകയാണ്. അക്രമത്തിന്‍റെ നടുക്കം ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല’ ഇസ്‌കോൺ പറഞ്ഞു.  

ബംഗ്ലാദേശിലെ ജനതയുടെ ശാന്തി തകർത്ത മതമൗലിക വാദികൾക്കെതിരേ കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് ഇസ്‌കോൺ ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെടുന്നത്.  

ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായമായ ഹിന്ദുക്കൾക്കെതിരെ നിരവധി അക്രമസംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. ഒട്ടുമിക്ക ജില്ലകളിലെയും ക്ഷേത്രങ്ങൾക്ക് നേരെ ആസൂത്രിതമായ ആക്രമണം നടക്കുകയാണ്. എൺപതോളം ക്ഷേത്രങ്ങൾക്ക് സമീപം സംഘർഷം നടന്നതായാണ് റിപ്പോർട്ട്. ആറ് പേര്‍ കൊല്ലപ്പെടുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

    comment

    LATEST NEWS


    മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


    മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


    സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


    വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


    രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍


    അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.