×
login
ഒരൊറ്റ അമ്പലവും നശിപ്പിച്ചിട്ടില്ലെന്ന ബംഗ്ലദേശ് വിദേശമന്ത്രി അബ്ദുള്‍ മോമന്‍റെ പ്രസ്താവന നുണയെന്ന് യുപിയിലെ ഇസ്‌കോണ്‍ ക്ഷേത്ര ഭാരവാഹികള്‍

ബംഗ്ലാദേശില്‍ ഒരു അമ്പലവും തകര്‍ക്കപ്പെട്ടിട്ടില്ലെന്നും ഒരു ഹിന്ദു യുവതിയും ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നുമുള്ള ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബ്ദുള്‍ മോമന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശിലെ ഇസ്‌കോണ്‍ ക്ഷേത്രം ഭാരവാഹികള്‍.

പ്രയാഗ് രാജ്: ബംഗ്ലാദേശില്‍ ഒരു അമ്പലവും തകര്‍ക്കപ്പെട്ടിട്ടില്ലെന്നും ഒരു ഹിന്ദു യുവതിയും ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നുമുള്ള ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബ്ദുള്‍ മോമന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശിലെ ഇസ്‌കോണ്‍ ക്ഷേത്രം ഭാരവാഹികള്‍.

ഇത് പൂര്‍ണ്ണമായും നുണയാണെന്നും ഇന്ത്യയില്‍ നമ്മുടെ ശബ്ദം ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ ഇസ്‌കാണ്‍ ക്ഷേത്രത്തിലെ ഭാരവാഹികള്‍ പറഞ്ഞു. 'ബംഗ്ലാദേശില്‍ വിജയദശമി ദിവസങ്ങളില്‍ നടന്ന അക്രമങ്ങളില്‍ ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു. ചിലര്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ഇക്കാര്യത്തില്‍ നമ്മള്‍ പ്രതിഷേധ ശബ്ദം കുറെക്കൂടി ശക്തമാക്കേണ്ടതുണ്ട്. എങ്കിലേ മാറ്റത്തിന് വേണ്ടിയുള്ള ശബ്ദം ശക്തിപ്പെടൂ, എന്നാല്‍ മാധ്യമങ്ങള്‍ പോലും ഇത് ചര്‍ച്ച ചെയ്തില്ല. ആരും ഇതിനെതിരെ ശബ്ദിക്കാന്‍ തയ്യാറായില്ല'- ഇസ്‌കോണ്‍ മാധ്യമച്ചുമതലയുള്ള വേണു വിജയ് ദാസ് പറഞ്ഞു.


ബംഗ്ലാദേശില്‍ ഒരു ക്ഷേത്രവും തകര്‍ക്കപ്പെട്ടില്ലെന്ന് വ്യാഴാഴ്ചയാണ് ബംഗ്ലദേശ് വിദേശകാര്യമന്ത്രി ഡോ.എ.കെ. അബ്ദുള്‍ മോമന്‍ പ്രസ്താവിച്ചത്. 'ബംഗ്ലാദേശില്‍ ആരും ബലാത്സംഗം ചെയ്യപ്പെട്ടില്ല. ഒരു ക്ഷേത്രവും തകര്‍ക്കപ്പെട്ടിട്ടില്ല. ആറ് പേര്‍ കൊല്ലപ്പെട്ടതില്‍ രണ്ട് പേര്‍ മാത്രമേ ഹിന്ദുക്കളായുള്ളൂ. ഇതില്‍ ഒരാളുടേത് സ്വാഭാവിക മരണവും മറ്റൊരാള#് കുളത്തില്‍ ചാടിയുമാണ് മരിച്ചത്,'- അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇസ്‌കോണ്‍ ക്ഷേത്രമുള്‍പ്പെടെ ഏതാനും ക്ഷേത്രങ്ങളും  വിജയദശമി ആഘോഷങ്ങള്‍ക്ക് വേണ്ടി ഉയര്‍ത്തിയ പന്തലുകളും നശിപ്പിക്കപ്പെട്ടു. ഇസ്‌കോണ്‍ ക്ഷേത്രത്തിലെ രണ്ട് ജീവനക്കാരെ 200 പേരടങ്ങുന്ന അക്രമാസക്തരായ ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകരാണ് ആക്രമിച്ച് കൊന്നത്. ചന്ദ്പൂരിലെ ഹാജിഗഞ്ചില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ കുറഞ്ഞത് നാല് ഹിന്ദുക്കളെങ്കിലും കൊല്ലപ്പെട്ടു. കൂട്ട ബലാത്സംഗത്തിനിരയായ പത്ത് വയസ്സുകാരിയായ ഒരു പെണ്‍കുട്ടി മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ബംഗ്ലാദേശിലെ ബ്ലോഗറായ അസംഖാനാണ് ഫേസ്ബുക്കില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി അതിദാരുണമായി മരണപ്പെട്ടതിന്‍റെയും ഹിന്ദു കുടുംബത്തിന്‍റെ വേദനകളും വിശദമായി പങ്കുവെച്ചത്. ഈ പോസ്റ്റുകള്‍ പിന്നീട് ഫേസ് ബുക്ക് തന്നെ നീക്കം ചെയ്തു.  ഒക്ടോബര്‍ 15ന് നവ് ഖാലിയില്‍ ഹിന്ദു  ക്ഷേത്രങ്ങള്‍ക്ക് നേരെ നടന്ന വ്യാപകമായ ആക്രമണത്തില്‍ രണ്ട് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ആറ് പേരും ഹിന്ദുക്കളാണെന്നുമാണ് വസ്തുത.  

കുമില്ലയിലെ പൂജാ പന്തലില്‍ ഖുറാനെ അവഹേളിച്ചുവെന്ന കെട്ടിച്ചമച്ച വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതാണ് അക്രമത്തിന് കാരണമായത്. ജമാ അത്തെ ഇസ്ലാമിയുടെ ആസൂത്രിതമായ ആക്രമണമാണിതെന്നും ആരോപണമുണ്ട്. 

  comment

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.