login
'ഇസ്ലാമിക രാജ്യത്ത് ഹിന്ദുക്ഷേത്രങ്ങള്‍ ആവശ്യമില്ല, തകര്‍ക്കണം'; പാകിസ്ഥാനിലെ ഹിന്ദുക്ഷേത്രം‍ തകര്‍ത്തതിനെ അഭിനന്ദിച്ച് മതമൗലികവാദി സക്കീര്‍ നായിക്

ശരിയത്തനുസരിച്ച് അമുസ്ലിങ്ങളുടെ ഒരു ആരാധനാലയത്തിന് പണം കൊടുക്കുകയോ സംഭാവന നല്‍കുകയോ ചെയ്യുന്നത് പാപമാണെന്നും സക്കീര്‍ നായിക് പറഞ്ഞു.

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസം ഹിന്ദുക്ഷേത്രം തകര്‍ത്ത സംഭവത്തെ അനുകൂലിച്ച് ഇസ്ലാമിക മതമൗലികവാദിയായ സക്കീര്‍ നായിക്. പാകിസ്ഥാന്‍ പോലുള്ള ഒരു ഇസ്ലാമിക രാജ്യത്ത് ഹിന്ദുക്ഷേത്രങ്ങള്‍ ആവശ്യമില്ല. ശരിയത്തനുസരിച്ച് അമുസ്ലിങ്ങളുടെ ഒരു ആരാധനാലയത്തിന് പണം കൊടുക്കുകയോ സംഭാവന നല്‍കുകയോ ചെയ്യുന്നത് പാപമാണെന്നും സക്കീര്‍ നായിക് പറഞ്ഞു. കഴിഞ്ഞദിവസം പാകിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ക്വായിലാണ് ഒരു സംഘം അക്രമികള്‍ ഹിന്ദുക്ഷേത്രം തീവെച്ചും അടിച്ചും തകര്‍ത്തത്.

കരാക്കിലുള്ള ഒരു ഇസ്ലാമിക മതപണ്ഡിതനാണ് മുസ്ലിങ്ങളെ അവിടുത്തെ ഹിന്ദുസമുദായത്തിനെതിരെ തിരിക്കുകയും അതുവഴി ഹിന്ദുക്ഷേത്രം തകര്‍ക്കുന്നതിന് വഴിയൊരുക്കുകയും ചെയ്തത്. മുസ്ലിം പണ്ഡിതരും ഇമാമുമാരും ഉലമകളും ഇതേ അഭിപ്രായക്കാരാണെന്നും ഇതിനനുകൂലമായി നിരവധി ഫ്ത്‌വകള്‍ ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സക്കീര്‍നായിക് 2016ലെ ധാക്ക ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യ വിട്ടത്. ഇപ്പോള്‍ മലേഷ്യയിലാണ് അഭയം തേടിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിന് പണം നല്‍കി സഹായിക്കല്‍ എന്നിങ്ങനെ കുറ്റങ്ങള്‍ക്ക് ഇന്ത്യ സക്കീര്‍നായിക്കിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇസ്ലാം പ്രചാരത്തിനായി ഇദ്ദേഹം സ്ഥാപിച്ച് ടിവി ചാനലാണ് ദുബായ് ആസ്ഥാനമായുള്ള പീസ് ടിവി ഇംഗ്ലീഷ്. പിന്നീട് ഉറുദു, ബംഗ്ലാ ഭാഷകളിലും പീസ് ടിവി ആരംഭിച്ചു.

അല്‍ ക്വെയ്ദയ്ക്കും ഒസാമ ബിന്‍ ലാദനും പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം നിരവധി രാഷ്ട്രങ്ങള്‍ സക്കീര്‍ നായിക്കിന് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ധാക്കയില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദി തന്റെ പ്രചോദനം സക്കീര്‍ നായിക്കാണെന്ന് വെളിപ്പെടുത്തിയതാണ് ഈ മതമൗലികവാദ പണ്ഡിതനെ ഇന്ത്യ വിടാന്‍ പ്രേരിപ്പിച്ചത്. അതുപോലെ ഐഎസ്എഎസില്‍ ചേര്‍ന്ന കേരളത്തിലെ രണ്ട് ചെറുപ്പക്കാരും തങ്ങളുടെ തീരുമാനത്തിന് പിന്നില്‍ സക്കീര്‍ നായിക്കാണെന്ന് തുറന്നുപറഞ്ഞിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി ഇദ്ദേഹത്തിനെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.

  comment

  LATEST NEWS


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


  ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.