login
ഇസ്ലാം ഭീതിയും വെറുപ്പും:കാനഡയില്‍ നാലംഗ മുസ്ലിം കുടുംബത്തെ വാഹനമിടിച്ച് കൊന്നു; കാനഡയില്‍ ഇസ്ലാമോഫോബിയ‍ വളരുന്നു; മുഖം രക്ഷിക്കാന്‍ ട്രൂഡോ

ഇസ്ലാമിനോടുള്ള ഭീതിയും വെറുപ്പുമുള്ള യുവാവ് കാനഡയിലെ ഒന്‍റാറിയോ പ്രവിശ്യയിലെ നാലംഗ മുസ്ലിംകുടുംബത്തെ വാഹനം കയറ്റി കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി 8.40നായിരുന്നു സംഭവം. കുറ്റകൃത്യം ചെയ്ത നതാനിയേല്‍ വെല്‍റ്റ്മാന്‍ എന്ന 20കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇസ്ലാമോഫോബിയ മൂലം മുസ്ലിങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് റീത്ത് വെയ്ക്കുന്ന കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ: ഇസ്ലാമിനോടുള്ള ഭീതിയും വെറുപ്പുമുള്ള  യുവാവ് കാനഡയിലെ ഒന്‍റാറിയോ പ്രവിശ്യയിലെ നാലംഗ മുസ്ലിംകുടുംബത്തെ വാഹനം കയറ്റി കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി 8.40നായിരുന്നു സംഭവം. കുറ്റകൃത്യം ചെയ്ത നതാനിയേല്‍ വെല്‍റ്റ്മാന്‍ എന്ന 20കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സയിദ് അഫ്‌സല്‍ (46), ഭാര്യ മഡിഹ സല്‍മാന്‍ (44), മകള്‍ യുമ്‌ന അഫ്‌സല്‍ (15), സയിദിന്‍റെ മാതാവ് (74) എന്നിവരെയാണ് വാഹനം ദേഹത്തിലൂടെ കയറ്റിയറക്കി കൊന്നത്. ഒമ്പത് വയസ്സുകാരനായ കുട്ടി അനാഥനായി. പിന്നീടുള്ള അന്വേഷണത്തില്‍ ഇസ്ലാം ഭീതിയും വെറുപ്പും ( ഇസ്ലാമോഫോബിയ) മൂലമാണ് യുവാവ് ഈ കടുംകൃത്യം ചെയ്തതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുണ്ടായത്.

ഗുരുതരമായ നാല് വകുപ്പുകള്‍ ചേര്‍ത്ത് കൊലക്കുറ്റവും കൊലപാതകശ്രമത്തിനുല്‌ള കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഭീകരപ്രവര്‍ത്തനത്തിന്റെ പട്ടികയില്‍ ഈ കുറ്റകൃത്യത്തെ ചേര്‍ത്തണോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. ഇസ്ലാംമതത്തില്‍പ്പെട്ടവര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘടനകളില്‍ ഈ യുവാവ് അംഗമാണോ എന്നകാര്യം അറിവായിട്ടില്ല.

മുസ്ലിം എന്ന ഒറ്റക്കാരണത്താല്‍ മാത്രമാണ് ഈ കുടുംബത്തെ കൊലപാതകി ലക്ഷ്യമിട്ടതെന്ന് പറയുന്നു. ഇതോടെ മുഖം രക്ഷിക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റില്‍ ട്രുഡോ തന്നെ രംഗത്തിറങ്ങി. അദ്ദേഹം ഈ മുസ്ലിം കുടുംബത്തിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ സംബന്ധിച്ചു. ഇസ്ലാമോഫോബിയയ്ക്ക് (ഇസ്ലാമിനോടുള്ള ഭയവും വിദ്വേഷവും) കാനഡയില്‍ സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അസാമാന്യമായ മുസ്ലിം വിദ്വേഷത്താല്‍ നടത്തിയ ആസൂത്രിത കൂട്ടക്കൊലയാണിതെന്ന് ലണ്ടന്‍ മേയര്‍ എഡ് ഹോള്‍ഡര്‍ പറഞ്ഞു. 2017ല്‍ ക്യൂബക് സിറ്റി മുസ്ലിം പള്ളിയില്‍ ആറ് പേരെ വെടിവെച്ചുകൊന്ന സംഭവമാണ് ഇതിന് മുന്‍പ് കാനഡയിലുണ്ടായ ഏറ്റവും വലിയ അക്രമം.

മുസ്ലിം വിരുദ്ധ വികാരത്തെ തുടര്‍ന്നുള്ള കുറ്റകൃത്യങ്ങളില്‍ 2019ല്‍ കാനഡയില്‍ 181 പേരാണ് കൊല ചെയ്യപ്പെട്ടത്. ഇത്തരം വികാരം കാനഡയില്‍ വളര്‍ന്നുവരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. 2020ലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് ഡയലോഗ് നടത്തിയ പഠനപ്രകാരം മുസ്ലിം വിരുദ്ധ ആശയങ്ങളുള്ള 6,600 പേജുകളും ചാനലുകളും അക്കൗണ്ടുകളുമാണ് കണ്ടെത്തിയത്. പ്രത്യേകിച്ചും ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ക്കിടയില്‍ ഇസ്ലാമിനോടുള്ള വെറുപ്പും ഭീതിയും വര്‍ധിച്ചുവരുന്ന പ്രവണത രൂഡമൂലമാവുകയാണ്. 

  comment

  LATEST NEWS


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


  രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


  മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ


  സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖ്; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍


  കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്; ബൈഡന് കത്തയച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.