×
login
ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്

കഴിഞ്ഞ മേയ് മാസത്തില്‍ ഇസ്രയേലിനെതിരെ റോക്കറ്റുകള്‍ അയക്കാന്‍ നേതൃത്യം നല്‍കിയത് ഇസ്മായില്‍ ഹനിയയായിരുന്നു. തുടര്‍ന്ന് ഇദേഹത്തിന്റെ തല തകര്‍ക്കുമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇസ്മായില്‍ ഹനിയ വീണ്ടും ഒളിവില്‍ പോയത്. 2006ല്‍ ഫലസ്തീന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹമാസിന്റെ രാഷ്ട്രീയ പ്രവേശനത്തിന് നേതൃത്വം നല്‍കിയത് ഹനിയയാണ്.

ഗാസ: ഹമാസ് തീവ്രവാദികളുടെ രാഷ്ട്രീയ കാര്യ മേധാവിയായി ഇസ്മായില്‍ ഹനിയ(58) തിരഞ്ഞെടുത്തു. 2017 മുതല്‍ ഹമാസ് മേധാവിയായിരുന്ന ഹനിയയെ നാലുവര്‍ഷത്തേക്കാണ് വീണ്ടും എതിരില്ലാതെ തെരഞ്ഞെടുത്തത്. ഇസ്രയേലിന്റെ ചാര സംഘടനായായ മൊസാദിനെ ഭയന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി തുര്‍ക്കിയിലും ഖത്തറിലുമായി ഇയാള്‍ ഒളിവില്‍ കഴിയുകയാണ്. 

കഴിഞ്ഞ മേയ് മാസത്തില്‍ ഇസ്രയേലിനെതിരെ റോക്കറ്റുകള്‍ അയക്കാന്‍ നേതൃത്യം നല്‍കിയത് ഇസ്മായില്‍ ഹനിയയായിരുന്നു. തുടര്‍ന്ന് ഇദേഹത്തിന്റെ തല തകര്‍ക്കുമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇസ്മായില്‍ ഹനിയ വീണ്ടും ഒളിവില്‍ പോയത്. 2006ല്‍ ഫലസ്തീന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹമാസിന്റെ രാഷ്ട്രീയ പ്രവേശനത്തിന് നേതൃത്വം നല്‍കിയത് ഹനിയയാണ്.  ഇസ്രയേലുമായുണ്ടായ അക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിച്ചേര്‍ന്നത് ഹനിയയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.  ഗാസയിലെ ഭീകരരുമായുള്ള 11 ദിവസം നീണ്ട സംഘര്‍ഷത്തിനുശേഷം എത്തിച്ചേര്‍ന്ന ധാരണ ഹമാസ് ലംഘിച്ചാല്‍ ഇസ്രയേലിന്റെ പ്രതികരണം വളരെ ശക്തമായിരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.  

 

 

 

  comment

  LATEST NEWS


  ഇറ്റലിയിലെ പരിപാടിയില്‍ നിന്നും മമതയെ വിലക്കി വിദേശകാര്യമന്ത്രാലയം; ഇന്ത്യയിലെ മുഖ്യമന്ത്രിയ്ക്ക് ചേര്‍ന്നതല്ല പരിപാടിയെന്ന് വിശദീകരണം


  പാര്‍ട്ടിയുടെ തൊഴിലാളി ഗുണ്ടകളെ തള്ളി മുഖ്യമന്ത്രി; നോക്കുകൂലി അനുവദിക്കില്ല; നടന്നത് സാമൂഹിക വിരുദ്ധ നീക്കം; ശക്തമായ നടപടിയെന്ന് പിണറായി


  ശിവഗംഗയില്‍ ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം പങ്കെടുത്ത കോണ്‍ഗ്രസ് യോഗത്തില്‍ കൂട്ടത്തല്ല്


  ആദ്യം സംരക്ഷിക്കാന്‍ നോക്കി; മാധ്യമങ്ങളില്‍ സ്ഥിതി വഷളായപ്പോള്‍ വ്യവസായിയെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍


  ബാറുകളില്‍ ഇരുന്ന് കുടിക്കാം; സര്‍ട്ടിഫിക്കറ്റില്ലാതെ പുറത്തിറങ്ങാം; ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും നീന്തല്‍ കുളങ്ങളും തുറക്കാം; കേരളം തുറക്കുന്നു


  അഫ്ഗാന്‍ ഭീകരരുടെ മണ്ണാക്കി മാറ്റാനാവില്ല; സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കണം; ഭീകരവാദം തടയുന്നതില്‍ യുഎന്നിന് വീഴ്ച പറ്റി; ആഞ്ഞടിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.