login
തിരിച്ചടി ശക്തമാക്കി ഇസ്രയേല്‍; 119 ഭീകരരെ വധിച്ചു; ആഭ്യന്തര സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച 400 ഇസ്രയേലി അറബികള്‍ അഴിക്കുള്ളില്‍

ഹമാസ് ഭീകരര്‍ക്കെതിരെയുള്ള സൈനിക നടപടി നീണ്ടകാലം തുടരേണ്ടത് അത്യാവശ്യമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഹമാസും മറ്റ് ഭീകര സംഘടനകളും വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെല്‍ അവീവ്: ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം അതി രൂക്ഷമായി അഞ്ചാം ദിവസവും തുടരുന്നു. പാലസ്തീന്‍ ഭീകരര്‍ക്കെതിരെയുള്ള തിരിച്ചടി ഇസ്രയേല്‍ കൂടുതല്‍ രൂക്ഷമാക്കി. അതേസമയം പാലസ്തീന്‍ ഭീകരര്‍ റോക്കറ്റാക്രമണം നടത്തുന്നുണ്ട്.  

യുദ്ധത്തില്‍ കരസേനയും പങ്കെടുക്കുന്നുണ്ടെന്നും എന്നാല്‍ ഗാസയിലേക്ക് പ്രവേശിച്ചിട്ടില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഇസ്രയേല്‍ ബോംബിങ്ങില്‍ തീജ്ജ്വാലകളാല്‍ ചുറ്റപ്പെട്ട ഗാസ നഗരത്തിന്റെ രാത്രിയിലെ ദൃശ്യങ്ങളുടെ വീഡിയോ വ്യാപകമായിട്ടുണ്ട്. തിങ്കളാഴ്ച സംഘര്‍ഷം ആരംഭിച്ചതിനുശേഷം 119 പേര്‍ ഗാസയിലും എട്ടുപേര്‍ ഇസ്രയേലിലും കൊല്ലപ്പെട്ടു.  

ഇതിനിടയില്‍ വലിയ തോതില്‍ സൈനികശക്തി വര്‍ദ്ധിപ്പിക്കാന്‍ ഇസ്രയേലി പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സ് ഉത്തരവിട്ടു. ആഭ്യന്തര സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച 400 പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശ്‌നങ്ങള്‍ക്ക് കാരണം ഇസ്രയേലിലെ അറബികളാണെന്ന് പോലീസ് പറഞ്ഞു. രാപകല്‍ ഭേദമില്ലാതെ ഹമാസ് ഭീകരരുടെ ടണല്‍ നെറ്റുവര്‍ക്കുകള്‍ തകര്‍ക്കുന്നതിനായി തുടര്‍ച്ചയായി ആക്രമണം നടത്തുകയാണെന്നും എന്നാല്‍ സൈന്യം ഇതുവരെ ഗാസയില്‍ കടന്നിട്ടില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ വെള്ളിയാഴ്ച രാവിലെ വരെ 220 ആക്രമണങ്ങളാണ് ഗാസ മുനമ്പില്‍ നടത്തിയിട്ടുള്ളത്. തെക്കന്‍ ഇസ്രയേലില്‍ 87 വയസ്സുകാരിയായ വൃദ്ധ സ്ത്രീ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.  

ഹമാസ് ഭീകരര്‍ക്കെതിരെയുള്ള സൈനിക നടപടി നീണ്ടകാലം തുടരേണ്ടത് അത്യാവശ്യമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഹമാസും മറ്റ് ഭീകര സംഘടനകളും വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

  comment

  LATEST NEWS


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


  ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.