login
'നമ്മള്‍ ഇരുവരും യുദ്ധമുഖത്ത്; ഇസ്രയേല്‍ ഏറ്റുമുട്ടുന്നത് തീവ്രവാദികളോട്; ഇന്ത്യ കൊറോണയോടും; ഭാരതത്തിന് ഒപ്പം നില്‍ക്കും'; സഹായഹസ്തവുമായി നെതന്യാഹു

ഓക്സിജന്‍ ജനറേറ്ററും റെസ്പിറേറ്ററും അടക്കം ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഇസ്രായേലിന്റെ അടുത്ത സുഹൃത്താണ്, ഭീകരര്‍ ഞങ്ങള്‍ക്കെതിരെ യുദ്ധം നടത്തുന്ന പ്രതികൂലമായ ഈ സാഹചര്യത്തിലും ഞങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്.

ജെറുസലേം: പാലസ്തീന്‍ തീവ്രാദികളുടെ ആക്രമണത്തിന് തിരിച്ചടി നല്‍കുമ്പോഴും കൊറോണക്കെതിരെ പോരട്ടം നടത്തുന്ന ഇന്ത്യയ്ക്ക് സഹായവുമായി ഇസ്രയേല്‍. മെഡിക്കല്‍ ഓക്‌സിജന്‍ അടക്കമുള്ള സാധനങ്ങളുമായി ഇസ്രയേലില്‍ നിന്നുള്ള വിമാനം ഇന്ന് ഇന്ത്യയിലെത്തി. ഇസ്രായേല്‍ ഭീകരരോട് നേരിട്ട് യുദ്ധം ചെയ്യുകയാണ്. അതു പോലെ തന്നെയാണ് ഇന്ത്യയുടെ പേരാട്ടവും.

 അതു മഹാമാരിയായ കൊറോണയോടാണ്. ഇസ്രയേലിന്റെ ഉറ്റ സുഹൃത്തായ രാജ്യത്തോടൊപ്പം നില്‍ക്കേണ്ടത് തങ്ങളുടെ കടമയാണെന്ന്  ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ ഡോ. റോണ്‍ മാല്‍ക്ക പറഞ്ഞു. ഓക്‌സിജന്‍ ഉപകരണങ്ങള്‍ അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങളാണ് ഇന്നു ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്.  ഇസ്രായേല്‍ വിതരണം ചെയ്യുന്ന ആരോഗ്യ ഉപകരണങ്ങളുടെ മൂന്നാം ഘട്ടമാണിത്. വൈദ്യസഹായവുമായുള്ള രണ്ടാമത്തെ വിമാനം മെയ് ആറിന് എത്തിയിരുന്നു. 

ഓക്സിജന്‍ ജനറേറ്ററും റെസ്പിറേറ്ററും അടക്കം ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഇസ്രായേലിന്റെ അടുത്ത സുഹൃത്താണ്, ഭീകരര്‍ ഞങ്ങള്‍ക്കെതിരെ യുദ്ധം നടത്തുന്ന പ്രതികൂലമായ ഈ സാഹചര്യത്തിലും ഞങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ പ്രശ്‌നങ്ങളില്‍ പരസ്പരം ആശ്രയിക്കാറുണ്ട്. അന്താരാഷ്ട്ര രംഗത്തും പ്രത്യേകിച്ച് ഏഷ്യ-പസഫിക് മേഖലയിലും ഇസ്രായേലിനെ സംബന്ധിച്ച് പ്രധാനപ്പെട്ട രാജ്യമാണ് ഇന്ത്യ. അടിയന്തര ഘട്ടങ്ങളില്‍ ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കാറുണ്ട്. ആ ദൗത്യമാണ് തങ്ങള്‍ നിറവേറ്റുന്നതെന്നും ഇസ്രയേല്‍ അറിയിച്ചു.  

    comment

    LATEST NEWS


    സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷത്തില്‍ 4,55,621 പേര്‍


    48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


    36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


    ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


    അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


    വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


    കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


    മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.