×
login
കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി

കരയുദ്ധം നടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രഖ്യാപന നടത്തിയതോടെ ഭീകരര്‍ 'ടണല്‍ പാളയത്തി'ല്‍ പിന്‍വലിഞ്ഞു. ഇതിന് പിന്നാലെയാണ് ഇത്തരം കേന്ദ്രങ്ങള്‍ക്ക് മുകളില്‍ ഇസ്രയേല്‍ ബോംബ് വര്‍ഷം നടത്തിയത്. ഭീകരരെ ഒന്നടങ്കം ഇല്ലാതാക്കാന ഇസ്രയേല്‍ നടത്തിയ ഒരു തന്ത്രമാണ് കരയുദ്ധം പ്രഖ്യാപനമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജറുസലേം: ഇസ്രയേല്‍ തീവ്രവാദികളെ ലക്ഷ്യമിട്ട് പാലസ്തീനിലെ ബങ്കറുകള്‍ക്ക് മുകളില്‍ ബോംബുകളും മിസൈലും വര്‍ഷിച്ച് തുടങ്ങി. അപ്രതീക്ഷിത തിരിച്ചടിയില്‍ ഹമാസിന് വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കരയുദ്ധം നടത്തുമെന്ന്  ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രഖ്യാപന നടത്തിയതോടെ ഭീകരര്‍ 'ടണല്‍ പാളയത്തി'ല്‍ പിന്‍വലിഞ്ഞു. ഇതിന് പിന്നാലെയാണ് ഇത്തരം കേന്ദ്രങ്ങള്‍ക്ക് മുകളില്‍ ഇസ്രയേല്‍ ബോംബ് വര്‍ഷം നടത്തിയത്. ഭീകരരെ ഒന്നടങ്കം ഇല്ലാതാക്കാന ഇസ്രയേല്‍ നടത്തിയ ഒരു തന്ത്രമാണ് കരയുദ്ധം പ്രഖ്യാപനമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഗാസ മുനമ്പും പലസ്തീനിലെ ഹമാസ് ശക്തികേന്ദ്രങ്ങളും തകര്‍ക്കാന്‍ തിങ്കളാഴ്ച തുടങ്ങിയ വ്യോമാക്രമണം മൂര്‍ധന്യത്തിലെത്തിയതിനൊടുവില്‍ വ്യാഴാഴ്ച അര്‍ധരാത്രിയാണു കരസേനാംഗങ്ങളെയിറക്കി ഇസ്രയേല്‍ കരയുദ്ധം പ്രഖ്യാപിച്ചത്. ടാങ്കുകളടക്കമുള്ള സന്നാഹങ്ങള്‍ ഗാസ അതിര്‍ത്തിയില്‍ കേന്ദ്രീകരിച്ചതോടെ കരയുദ്ധത്തില്‍ നിന്ന് രക്ഷ തേടാന്‍ ഹമാസ്  പതിവുപോലെ ടണലുകളിലേക്ക് ഉള്‍വലിഞ്ഞു.  


ഈ താവളങ്ങള്‍ കൃത്യമായി മനസിലാക്കിയതിന്  പിന്നാലെ കിലോമീറ്ററുകളോളം തുരന്നുചെല്ലാന്‍ സാധിക്കുന്ന ബോംബുകള്‍ വര്‍ഷിച്ച് ഇസ്രയേല്‍ ടണല്‍ ആക്രമണം ശക്തമാക്കുകയായിരുന്നു.

'മെട്രോ'യെന്ന് ഇസ്രയേല്‍ വിശേഷിപ്പിക്കുന്ന ടണലുകള്‍ കേന്ദ്രീകരിച്ചു നടത്തിയ ആക്രമണത്തില്‍ ഹമാസിനു വന്‍തോതില്‍ ആള്‍നാശമുണ്ടായതായാണു പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്നലെ രാത്രിമാത്രം ഗാസ മുനമ്പിലേക്ക് ആയിരത്തോളം ബോംബുകള്‍ വര്‍ഷിച്ചെന്ന് നെതന്യാഹു വ്യക്തമാക്കിയിരുന്നു. ബോംബ് വര്‍ഷത്തില്‍ ഹമാസിന്റെ നിരവധി ടണലുകളാണ് തകര്‍ന്നിരിക്കുന്നത്. ഇതിനുള്ളില്‍ കൂട്ടക്കുരുതി തന്നെ നടന്നിരിക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.  

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.