×
login
ഇസ്രയേലില്‍ നഫ്താലി ബെന്നറ്റ്‍ സര്‍ക്കാര്‍ വീണു; ജൂത രാഷ്ട്രത്തെ നയിക്കാന്‍ വീണ്ടും ബെഞ്ചമിന്‍ നെതന്യാഹു‍ എത്തിയേക്കും; പാലസ്തീന്‍ ഭീകരര്‍ക്ക് ഞെട്ടല്‍

ഇസ്രയേലിന്റെ ജൂത ഐഡന്റിറ്റിക്ക് മോശം വരുത്തുകയാണ് ബെന്നറ്റ് സര്‍ക്കാര്‍ ചെയ്തത്. അതിന്റെ ഭാഗമാകാന്‍ എനിക്കാവില്ലെന്ന് ഇദിത് സില്‍മാന്‍ പറഞ്ഞു. ഇദിത് സില്‍മാന്‍ സഖ്യം വിട്ടതോടെ 60 സീറ്റുകളാണ് സര്‍ക്കാരിനുള്ളത്. അതേസമയം, പ്രതിപക്ഷത്തിനും 60 സീറ്റുകള്‍ തന്നെയാണുള്ളത്. ഇതോടെ വീണ്ടും ഇസ്രയേലില്‍ ഭരണപ്രതിസന്ധി ഉടലെടുത്തു. സഖ്യ സര്‍ക്കാരിന്റെ ചെയര്‍പേഴ്‌സണ്‍ കൂടിയായിരുന്നു ഇദിത് സില്‍മാന്‍.

ജെറുസലേം: ഇസ്രയേലില്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി. ബെന്നറ്റ് നേതൃത്വം നല്‍കുന്ന യമിന പാര്‍ട്ടിയിലെ എംപി രാജി വെച്ചതോടെയാണ് സഖ്യസര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായത്. ഇദിത് സില്‍മാനാണ് രാജിവെച്ച് സര്‍ക്കാരിനെ വീഴിച്ചത്. ഇന്നു രാവിലെയാണ് സഖ്യ സര്‍ക്കാര്‍ വിടുന്ന കാര്യം ഇദിത് സില്‍മാന്‍ വ്യക്തമാക്കിയത്.  താന്‍  ഐക്യത്തിന്റെ പാതയില്‍ പോകാന്‍ ശ്രമിച്ചു. ഈ സഖ്യ സര്‍ക്കാരിന് വേണ്ടി ഞാന്‍ ഒരുപാട് ജോലി  ചെയ്തു.

എന്നാല്‍, ഇസ്രയേലിന്റെ ജൂത ഐഡന്റിറ്റിക്ക് മോശം വരുത്തുകയാണ് ബെന്നറ്റ് സര്‍ക്കാര്‍ ചെയ്തത്. അതിന്റെ ഭാഗമാകാന്‍ എനിക്കാവില്ലെന്ന് ഇദിത് സില്‍മാന്‍ പറഞ്ഞു. ഇദിത് സില്‍മാന്‍ സഖ്യം വിട്ടതോടെ 60 സീറ്റുകളാണ് സര്‍ക്കാരിനുള്ളത്. അതേസമയം, പ്രതിപക്ഷത്തിനും 60 സീറ്റുകള്‍ തന്നെയാണുള്ളത്. ഇതോടെ വീണ്ടും ഇസ്രയേലില്‍ ഭരണപ്രതിസന്ധി ഉടലെടുത്തു. സഖ്യ സര്‍ക്കാരിന്റെ ചെയര്‍പേഴ്‌സണ്‍ കൂടിയായിരുന്നു ഇദിത് സില്‍മാന്‍.  


കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന തെരഞ്ഞെടുപ്പിലാണ്  ബെഞ്ചമിന്‍ നെതന്യാഹു യുഗത്തിന് അന്ത്യം കുറിച്ച്  ഇസ്രയേലില്‍ നഫ്റ്റലി ബെനറ്റ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായിരുന്നു ഒരു അറബ് പാര്‍ട്ടി ഭരണസഖ്യത്തില്‍ വന്നതും  ബെനറ്റ്  സര്‍ക്കാരിന്റെ പ്രത്യേകതയായിരുന്നു. അറബ് കക്ഷിയായ 'റാം' ബെനറ്റ് സര്‍ക്കാരില്‍ പങ്കാളിയായിരുന്നു. 

ഇസ്രയേലില്‍ വീണ്ടും ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ അധികാരത്തില്‍ വരാനാണ് സാധ്യതയെന്ന് ഇസ്രയേല്‍ ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നെതന്യാഹുവിന്റെ തിരിച്ചുവരവ് പാലസ്തീനിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ അതിര്‍ത്തികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പാലസ്തീന്‍ ഭീകരര്‍ ആക്രമണങ്ങള്‍ നടത്തുകയും ജനങ്ങളെ പീഡിപ്പിക്കുകയും ചെയ്തിരുന്നു. നഫ്റ്റലി ബെനറ്റ് സര്‍ക്കാര്‍ വീണ വാര്‍ത്തകള്‍ പുറത്തുവന്നതോടെ അതിര്‍ത്തികളില്‍ നിന്നുള്ള പാലസ്തീന്‍ ഭീകരരുടെ ആക്രമണങ്ങള്‍ പൂര്‍ണമായും അവസാനിച്ചുവെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.  

  comment

  LATEST NEWS


  'കേരളത്തിലെ സാംസ്‌കാരിക 'നായ'കള്‍ ഉറക്കത്തിലാണ്; ഉദയ്പൂരില്‍ നടന്നത് അവര്‍ അറിഞ്ഞിട്ടേ ഇല്ല'; രൂക്ഷ വിമര്‍ശനവുമായി ടിപി സെന്‍കുമാര്‍


  വീണ്ടും ഉദ്ധവിന് അടി; ഔറംഗബാദിന്‍റെ പേര് മാറ്റാനുള്ള മന്ത്രിസഭായോഗത്തില്‍ പൊട്ടലും ചീറ്റലും; 2 മന്ത്രിമാരും 2 കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി


  ഐടി നിയമങ്ങള്‍ പാലിക്കാന്‍ 'അവസാന അവസരം'; ജൂലൈ നാലിനുള്ളില്‍ എല്ലാം കൃത്യമായിരിക്കണം; ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍


  തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.