×
login
ജലാലാബാദില്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ താലിബാന്‍‍ തമ്മിലടിയെന്ന് അഭ്യൂഹം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; 19 പേര്‍ക്ക് പരിക്ക്

കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നഗരമായ ജലാലബാദില്‍ ശനിയാഴ്ച രാവിലെ രണ്ടു പേരുടെ മരണത്തില്‍ കലാശിച്ച സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ താലിബാനുള്ളിലെ തമ്മിലടിയെന്ന് സംശയം.താലിബാനിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള വഴക്കിന്‍റെ ഭാഗമാണ് സ്‌ഫോടനമെന്ന് റിപ്പോര്‍ട്ടുണ്ട്.

താലിബാന്‍ തീവ്രവാദികള്‍ സ്ഫോടന സ്ഥലം പരിശോധിക്കുന്നു

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നഗരമായ ജലാലബാദില്‍ ശനിയാഴ്ച രാവിലെ രണ്ടു പേരുടെ മരണത്തില്‍ കലാശിച്ച സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ താലിബാനുള്ളിലെ തമ്മിലടിയെന്ന് സംശയം.താലിബാനിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള വഴക്കിന്‍റെ ഭാഗമാണ് സ്‌ഫോടനമെന്ന് റിപ്പോര്‍ട്ടുണ്ട്.  

ശനിയാഴ്ച രാവിലെ 10.30നാണ് ആദ്യ രണ്ട് നിയന്ത്രിത സ്‌ഫോടക ഉപകരണം പൊട്ടിത്തെറിച്ചത്. 50 മിനിറ്റിന് ശേഷം മൂന്നാമത്തെ സ്‌ഫോടനം നടന്നു. താലിബാന്‍ അംഗങ്ങളെ വഹിച്ചുകൊണ്ടുപോകുന്ന വാഹനവ്യൂഹത്തെയാണ് ആദ്യ രണ്ട് സ്‌ഫോടനങ്ങള്‍ ലക്ഷ്യമാക്കിയത്. മൂന്നാമത്തെ സ്‌ഫോടനം യൂണിവേഴ്‌സിറ്റി ആശുപത്രിക്ക് സമീപമായിരുന്നു. നംഗര്‍ഹാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദില്‍ നിന്നും കാബൂളിലേക്ക് പോവുകയായിരുന്നു താലിബാന്‍ വാഹനവ്യൂഹം. റോഡില്‍ ജലാലബാദ് മുതല്‍ കാബൂള്‍ വരെ സദ്രാന്‍ ഗോത്രത്തില്‍പ്പെട്ടവര്‍ തിക്കിത്തിരക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി സിറാജുദ്ദീന്‍ ഹഖാനിയുടെ നേതൃത്വത്തിലുള്ള ഹഖാനി ശൃംഖലയെന്ന ഭീകരസംഘത്തിന്റെ ഭാഗമാണ് സദ്രാന്‍ ഗോത്രവംശം.പാകിസ്ഥാന്‍റെ ശക്തമായ പിന്തുണയുള്ളവരാണ് ഹഖാനി ശൃംഖല. 

താലിബാനിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള വഴക്കിന്റെ ഭാഗമാണ് സ്‌ഫോടനമെന്നാണ് പറയപ്പെടുന്നത്. താലിബാന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഉണ്ടായ ആദ്യ സ്‌ഫോടനമാണിത്. ശനിയാഴ്ച തന്നെ കാബൂളിലും ഒരു ബോംബ് സ്‌ഫോടനമുണ്ടായി. ഇതില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

  comment

  LATEST NEWS


  തന്റെ കുഞ്ഞിനെ കടത്താന്‍ ഡിവൈഎഫ്‌ഐ നേതാവ് ഷിജുഖാന്‍ കൂട്ടുനിന്നു; പോലീസ് അന്വേഷണം അട്ടിമറിക്കുന്നു; കോടതിയെ സമീപിക്കുമെന്നും അനുപമ


  സര്‍ക്കാരിന്റെ ദുരിതാശ്വ- ഭക്ഷ്യ സാമഗ്രികള്‍ സിപിഎം ഓഫീസില്‍ വിതരണത്തിന്; തടഞ്ഞ് വില്ലേജ് ഓഫീസര്‍; വെള്ളപ്പൊക്കത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പ്


  കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


  'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


  അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്


  ആര്യനുമായി കോഡ് ഭാഷയില്‍ ചാറ്റ് ചെയ്തത് ലഹരിമരുന്നിനെ പറ്റി; തെളിവു ലഭിച്ചതോടെ അനന്യ പാണ്ഡെയുടെ വീട്ടില്‍ റെയ്ഡ്; ലാപ്‌ടോപ്പിലും നിര്‍ണായക വിവരങ്ങള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.