login
ജോര്‍ദാന്‍‍ രാജാവിനോടുള്ള കൂറ് ഹംസ രാജകുമാരന്‍‍ ഏറ്റുപറഞ്ഞതോടെ ജോര്‍ദ്ദാനിലെ പ്രതിസന്ധിക്ക് വിരാമം; ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ഹംസ രാജകുമാരന്‍

അബ്ദുള്ള രാജാവിന്‍റെ അമ്മാവന്‍ ഹസ്സന്‍ രാജാവിന്‍റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്നങ്ങള്‍ രമ്യമായി ഒത്തുതീര്‍ന്നത്. ഇതോടെ ഭരണം അട്ടിമറിക്കാൻ ജോര്‍ദാന്‍ മുന്‍ കിരീടാവകാശി ഹംസ രാജകുമാരന്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്തയ്ക്ക് വിലക്കേര്‍പ്പെടുത്താനും ജോര്‍ദ്ദാന്‍ തീരുമാനിച്ചു.

അമാന്‍: വീട്ടുതടങ്കലിലായതിന് രണ്ട് ദിവസത്തിന് ശേഷം, ഹംസ രാജകുമാരന്‍ ജോര്‍ദ്ദാന്‍ രാജാവിന് മാപ്പെഴുതി നല്‍കിയതോടെ ഇരുവരും തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിച്ചു. താന്‍ രാജ്യെത്ത ഭരണം അട്ടിമറിയ്ക്കാന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും തനിക്ക് പഴയതുപോലെ തന്നെ ജോര്‍ദ്ദാന്‍ രാജഭരണത്തോട് നൂറ് ശതമാനം കൂറുണ്ടെന്നും ഹംസ രാജകുമാരന്‍ സമര്‍പ്പിച്ച കത്തില്‍ വ്യക്തമാക്കി.  മാത്രമല്ല, ജോര്‍ദ്ദാനിലെ ഭരണഘടനയെ താന്‍ പൂര്‍ണ്ണമനസ്സോടെ അംഗീകരിക്കുമെന്നും ഹംസ രാജകുമാരന്‍ മാപ്പപേക്ഷാകത്തില്‍ പറയുന്നു.  

അബ്ദുള്ള രാജാവിന്‍റെ അമ്മാവന്‍ ഹസ്സന്‍ രാജാവിന്‍റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്നങ്ങള്‍ രമ്യമായി ഒത്തുതീര്‍ന്നത്. ഇതോടെ ഭരണം അട്ടിമറിക്കാൻ ജോര്‍ദാന്‍ മുന്‍ കിരീടാവകാശി ഹംസ രാജകുമാരന്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്തയ്ക്ക് വിലക്കേര്‍പ്പെടുത്താനും ജോര്‍ദ്ദാന്‍ തീരുമാനിച്ചു. ഹംസ രാജകുമാരനും ജോര്‍ദ്ദാന്‍ ഭരണാധികാരി അബ്ദുള്ള(രണ്ടാമന്‍) രാജാവും തമ്മിലുള്ള വഴക്ക് ഒത്തുതീര്‍പ്പിലെത്തിയതോടെയാണ് ഇത്തരം വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍പ്പോലും പ്രസിദ്ധീകരിച്ചുകൂടെന്ന് ജോര്‍ദ്ദാന്‍ രാജാവ് വിലക്കിയത്.  

ജോര്‍ദ്ദാന്‍ രാജകുമാര്‍ ഹംസയെ വീട്ടുതടങ്കലില്‍ നിന്നും നേരത്തെ വിട്ടയച്ചു. ഹംസ രാജകുമാരന്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിദേശകക്ഷികളുമായി ഗൂഢാലോചന നടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ തടങ്കലിൽ ആക്കിയതെന്നു ജോര്‍ദാന്‍ ഉപ പ്രധാനമന്ത്രി അയ്മാന്‍ സഫാദി ആരോപിച്ചിരുന്നു. .  

എന്നാല്‍ താന്‍ രാജ്യത്തിനെതിരെ കലാപം നടത്തിയില്ലെന്നും തന്‍റെ സ്വാതന്ത്ര്യം വെട്ടിക്കുറിച്ചതിനെച്ചൊല്ലി സൈനിക മേധാവിയുമായി വാക്കുതര്‍ക്കം ഉണ്ടാവുക മാത്രമാണ് സംഭവിച്ചതെന്നും ഹംസ രാജകുമാരന്‍ വിശദീകരിച്ചു.  താന്‍ വീട്ടു തടങ്കലിലാണെന്ന് ജോര്‍ദ്ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍റെ അര്‍ധ സഹോദരനായ ഹംസ രാജകുമാരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച ഈ കാര്യം വെളിപ്പെടുത്തി ഹംസയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെയാണ് ജോര്‍ദ്ദാന്‍ രാജകുടുംബത്തിലെ വിള്ളല്‍ പുറംലോകം അറിയുന്നത്.  

നിരവധി ഉന്നത വ്യക്തികളെയും കസ്റ്റഡിയിലെടുത്തിരുന്നു. ജോര്‍ദ്ദാനിലെ ഭരണകൂടം കഴിവില്ലാത്തവരും അഴിമതിക്കാരുമാണെന്നും പുറത്തുവിട്ട വീഡിയോയില്‍ ഹംസ ആരോപിച്ചിരുന്നു. രാജ്യത്തെ പട്ടാള മേധാവിയെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും സമ്മതിച്ചില്ലെന്നും ജനങ്ങളെ കാണുന്നതില്‍നിന്നു തടയുകയാണെന്നും ഹംസ ആരോപിച്ചിരുന്നു.അതേ സമയം പ്രശ്നത്തില്‍ അയല്‍ രാജ്യമായ സൗദി അറേബ്യ ജോര്‍ദ്ദാന്‍ രാജാവിന് നൂറ് ശതമാനവും പിന്തുണ പ്രഖ്യാപിച്ചു.  

അന്തരിച്ച ഹുസൈന്‍ രാജാവിന്‍റെയും യുഎസ് വംശജയായ നാലാമത്തെ പത്‌നി നൂര്‍ രാജ്ഞിയുടെയും മൂത്ത മകനാണ് ഹംസ. 2004ല്‍ അബ്ദുല്ല രണ്ടാമന്‍ അധികാരം ഏറ്റെടുത്തതോടെ ഹംസയുടെ രാജ കിരീടത്തിനുള്ള അവകാശം എടുത്തു കളഞ്ഞിരുന്നു.

 

  comment

  LATEST NEWS


  ജീവന്റെ വിലയുള്ള ജാഗ്രത...അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം.


  റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.