×
login
ട്വിറ്ററില്‍ നിന്ന് അക്കൗണ്ട്‍ നീക്കി; അമിനിയുടെ മരണം ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍; ഒന്‍പതാം ദിവസവും ആളിക്കത്തി പ്രതിഷേധം

ഹമേദിയുടെ അക്കൗണ്ട് ട്വിറ്ററില്‍ നിന്ന് നീക്കിയിട്ടുമുണ്ട്. അമിനിയുടെ മരണത്തെ തുടര്‍ന്ന് ടെഹ്റാനില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോ ജേര്‍ണലിസ്റ്റിനെ കഴിഞ്ഞ ദിവസം ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ടെഹ്‌റാന്‍: കസ്റ്റഡിയിലിരിക്കെ മരിച്ച ഇരുപത്തിരണ്ടുകാരി മഹ്സ അമിനിയുടെ മരണം ലോകത്തെ അറിയിച്ച മാധ്യമ പ്രവര്‍ത്തകയെ ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഷര്‍ഘ് പത്രത്തില്‍ ജോലി ചെയ്യുന്ന നിലൂഫര്‍ ഹമേദിയാണ് അറസ്റ്റിലായത്. വിവരം ഹമേദിയുടെ അഭിഭാഷകന്‍ മുഹമ്മദ് അലി കാംഫിറോസി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

22നായിരുന്നു സംഭവം. രാവിലെ ഹമേദിയുടെ വീട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. അവരെ അറസ്റ്റ് ചെയ്തു. ബന്ധുക്കളെ തടങ്കലിലാക്കി. സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും കാംഫിറോസിയുടെ ട്വീറ്റില്‍ പറയുന്നു. എന്തൊക്കെ കുറ്റങ്ങളാണ് അവരുടെമേല്‍ ചുമത്തിയിട്ടുള്ളതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  


ഹമേദിയുടെ അക്കൗണ്ട് ട്വിറ്ററില്‍ നിന്ന് നീക്കിയിട്ടുമുണ്ട്. അമിനിയുടെ മരണത്തെ തുടര്‍ന്ന് ടെഹ്റാനില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോ ജേര്‍ണലിസ്റ്റിനെ കഴിഞ്ഞ ദിവസം ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരിപ്പോള്‍ തടവിലാണ്. മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിനെ തുടര്‍ന്ന് കമ്മിറ്റഡ് ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ് (സിപിജെ) എന്ന സംഘടന രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകരെ തടവിലാക്കുന്നതുകൊണ്ട് മാത്രം സര്‍ക്കാരിനെതിരെയുള്ള ദേശീയ പ്രക്ഷോഭം മറച്ചുവയ്ക്കാനാകില്ലെന്ന് അവര്‍ പറഞ്ഞു.

അതേസമയം അമിനിയുടെ മരണത്തെ തുടര്‍ന്ന് ഒന്‍പതാം ദിവസവും പ്രതിഷേധം ആളിക്കത്തുമ്പോള്‍ മുന്നറിയിപ്പുമായി ഇറാന്‍ ഭരണകൂടം രംഗത്തെത്തി. രാജ്യത്തെ സമാധാനവും സുരക്ഷയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി അറിയിച്ചു.  

നിലവിലെ പ്രതിഷേധങ്ങളെ കലാപമെന്ന് വിളിച്ചായിരുന്നു റെയ്‌സി ഇക്കാര്യം അറിയിച്ചത്. ക്രമസമാധാനവും സുരക്ഷയും തകര്‍ക്കുന്നതും പ്രതിഷേധവും തമ്മില്‍ വേര്‍തിരിച്ചറിയുന്നതിന്റെ ആവശ്യകതയും റെയ്‌സി ഊന്നിപ്പറഞ്ഞു.ഇതുവരെ അന്‍പതിലധികം പേരാണ് പ്രതിഷേധങ്ങളില്‍ കൊലചെയ്യപ്പെട്ടത്. നൂറിലധികം പേരെ അറസ്റ്റുചെയ്തു. രാജ്യത്തെ 31 പ്രവിശ്യകളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്.

  comment

  LATEST NEWS


  എത്ര പട്ടാളക്കാരെ കശ്മീരിലേക്കയച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മെഹ്ബൂബ മുഫ്തി; കശ്മീരിലെ ഹിന്ദുക്കളെ മുസ്ലിങ്ങള്‍ രക്ഷിച്ചെന്നും മെഹ്ബൂബ


  പവർ സ്റ്റാർ രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു; ‘ഉപ്പേന’യിലൂടെ അരങ്ങേറ്റം കുറിച്ച ബുച്ചി ബാബു സംവിധായകൻ


  വിജയാഘോഷത്തില്‍ മെസിയുടെ 'ചവിട്ട്' വിവാദത്തില്‍; മെക്‌സിക്കോയ്‌ക്കെതിരായ വിജയത്തിന് ശേഷമുള്ള ആഘോഷത്തിന്റെ വീഡിയോ പുറത്ത്


  പാല്‍വില വര്‍ധന: ക്ഷീരസംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും തിരിച്ചടി, കർഷകന് ലഭിക്കുക ലിറ്ററിന് നാല് രൂപ മാത്രം


  ദേശീയപാതയിലെ കട്ടന്‍ചായ തിരിച്ചുവരുന്നു; പദ്ധതിക്കു കീഴില്‍ വാളയാര്‍, പുതുശ്ശേരി, കുഴല്‍മന്ദം, ആലത്തൂര്‍, വടക്കഞ്ചേരി പോലീസ് സ്റ്റേഷനുകൾ


  കെ-റെയിലില്‍ പിണറായി സര്‍ക്കാരിന്റെ പിന്‍വാങ്ങല്‍; പദ്ധതി മരവിപ്പിച്ചു; ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് റവന്യൂ വകുപ്പ് ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.