×
login
ഒരു മണിക്കൂര്‍ 25 മിനിറ്റ് നേരത്തേയ്ക്ക് അമേരിക്കന്‍ പ്രസിഡൻ്റ്: ചരിത്രം കുറിച്ച് കമലാ ഹാരിസ്, അമേരിക്കയുടെ ഭരണാധികാരിയാകുന്ന ആദ്യ വനിത

ശനിയാഴ്ച രാവിലെ 10.10നാണ് ബൈഡൻ കമലാഹാരിസിന് അധികാരം കൈമാറിയത്. ആരോഗ്യ പരിശോധനക്ക് ശേഷം രാവിലെ 11.35ഓടെ കമല ഹാരിസിനോടും ജെൻ സാക്കിയോടും ആശയവിനിമയം നടത്തിയതിന് ശേഷം ബൈഡൻ ​തന്‍റെ ചുമതല വീണ്ടും ഏറ്റെടുത്തതായും വൈറ്റ്​ ഹൗസ്​ അറിയിച്ചു.

വാഷിങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് ഒരു മണിക്കൂര്‍ 25 മിനിറ്റ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റു. പ്രസിഡന്റ് ജോ ബോഡന്‍ തന്റെ ആരോഗ്യ പരിശോധനയുടെ ഭാഗമായി നടത്തുന്ന കൊളോണെസ്‌കോപ്പിക്കായി മയക്കത്തില്‍ അയതിനാലാണ് പ്രസിഡന്റ് സ്ഥാനം താല്‍ക്കാലികമായി കമലാ ഹാരിസിന് കൈമാറിയത്.  ഇതോടെ കുറച്ചു സമയത്തേങ്കെങ്കിലും അമേരിക്കയുടെ പ്രസിഡൻ്റാവുന്ന ആദ്യ വനിതയായി കമല മാറി.  

ശനിയാഴ്ച രാവിലെ 10.10നാണ് ബൈഡൻ കമലാഹാരിസിന് അധികാരം കൈമാറിയത്.  ആരോഗ്യ പരിശോധനക്ക് ശേഷം രാവിലെ 11.35ഓടെ കമല ഹാരിസിനോടും ജെൻ സാക്കിയോടും ആശയവിനിമയം നടത്തിയതിന് ശേഷം ബൈഡൻ ​തന്‍റെ ചുമതല വീണ്ടും ഏറ്റെടുത്തതായും വൈറ്റ്​ ഹൗസ്​ അറിയിച്ചു.  പ്രസിഡന്റിന് നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും സ്ഥിരം പരിശോധനകളുടെ ഭാഗമായാണ് ആശുപത്രിയിൽ ചികിത്സതേടിയതെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.  


അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായേറിയ പ്രസിഡന്റാണ് ജോ ബൈഡന്‍. വാഷിങ്​ടൺ നഗരത്തിന്​ പുറത്തുള്ള വാൾട്ടർ റീഡ്​ നാഷനൽ മിലിട്ടറി മെഡിക്കൽ സെന്‍ററിലായിരുന്നു​ ബൈഡന്‍റെ കൊളെനോസ്​കോപി പരിശോധന. കുടൽ സംബന്ധമായ പരിശോധനയാണിത്. ബൈഡൻ്റെ രക്തം, ശാരീരിക ക്ഷമത, പല്ലുകള്‍, കണ്ണ്, ഞരമ്പ് സംബന്ധമായ പ്രശ്‌നങ്ങള്‍, ഗ്യാസ്‌ട്രോ എന്നിങ്ങനെ എല്ലാ വിഭാഗത്തിന്റെയും പരിശോധന നടത്തുന്നുണ്ട്. ഡോ.കെവിന്‍ ഓ കോണ്ണര്‍ ആണ് 2009 മുതല്‍ അദ്ദേഹത്തിന്റെ ഡോക്ടര്‍.  

ശനിയാഴച്ച ബൈഡന് 79 വയസായി. എങ്കിലും അദ്ദേഹം ആരോഗ്യവാനും ഊര്‍ജ്ജസ്വലനുമായി ആണ് പ്രസിഡന്റ് പദവിയില്‍ തുടരുന്നത്. കുറച്ചു നാളായി അദ്ദേഹത്തിന് ചുമ ഉണ്ടായിരുന്നു ഇതിന് കാരണം അദ്ദേഹത്തിന്റെ ഗ്യാസ്ട്രിക്ക് പ്രോബ്ലം ആണ്.  തെരഞ്ഞെടുപ്പ് നേരിട്ടപ്പോള്‍ ഉളളതിനേക്കാള്‍ ഊര്‍ജ്ജസ്വലനാണ്. ഇപ്പോള്‍ നടന്നത് വെറും മെഡിക്കല്‍ പരിശോധന മാത്രമാണ്. അദ്ദേഹത്തിന് പുകവലിയോ മദ്യപാനമോ ഇല്ല. സ്ഥിരമായി വ്യായാമവും ചെയ്യാറുണ്ട്.  

ഒന്നിനും മാറ്റം സംഭവിച്ചിട്ടില്ല. എല്ലാം നന്നായി തന്നെ പോകുന്നു. മറ്റൊരു പുതിയ ചരിത്രം കൂടി പിറന്നു. ഇത് സ്ത്രീകള്‍ക്കായ ആണ് കമലാ ഹാരിസ് പറഞ്ഞു. 

  comment

  LATEST NEWS


  സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല


  'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍


  കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്റെ ടയർ പൊട്ടി; വണ്ടി പതിച്ചത് വീടിന് മുകളിലേക്ക്, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


  നെയ്യാറ്റിൻകരയിൽ ബിജെപി ഉയർത്തിയ ദേശീയ പതാക സിപിഎം പ്രവർത്തകൻ പിഴുതെറിഞ്ഞു; കോട്ടക്കൽ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്


  സല്‍മാന്‍ റുഷ്ദി വെന്‍റിലേറ്ററില്‍, കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം; ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന് തസ്ലിമ നസ്രിന്‍


  'ഹര്‍ ഘര്‍ തിരംഗ എല്ലാ പൗരന്മാരും ആഹ്വാനമായി ഏറ്റെടുക്കണം'; എളമക്കരയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.