×
login
മൂന്ന് ചൈനക്കാരെ കൊന്ന സ്‌ഫോടനത്തില്‍ ചാവേറായ 30 കാരി ഷാരി ബലോച് ‍ഡോക്ടറുടെ ഭാര്യ, രണ്ടു കുട്ടികളുടെ അമ്മ; ലക്ഷ്യം ചൈനക്കാരുടെ ഉന്മൂലനം

പാകിസ്ഥാനിലെ കറാച്ചിയില്‍ മൂന്ന് ചൈനക്കാര്‍ ഉള്‍പ്പെടെ നാല് കൊലപ്പെടുത്തിയ ചാവേര്‍ സ്‌ഫോടനത്തിന് പിന്നില്‍ ചാവേറായി പ്രവര്‍ത്തിച്ചത് 30 കാരിയായ യുവതി ഷാരി ബലോച്. നല്ല സാമ്പത്തിക സ്ഥിതിയില്‍ ജീവിക്കുന്ന ഇവര്‍ ഡോക്ടറുടെ ഭാര്യും രണ്ടു കുട്ടികളുടെ അമ്മയുമാണ് ഷാരി ബലോച്. കടുത്ത ചൈനാവിരോധമാണ് ഷാരി ബലോച് അംഗമായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) എന്ന തീവ്രവാദ സംഘടനയെ നയിക്കുന്നത്.

ഇസ്ലാമബാദ്: പാകിസ്ഥാനിലെ കറാച്ചിയില്‍ മൂന്ന് ചൈനക്കാര്‍ ഉള്‍പ്പെടെ നാല് കൊലപ്പെടുത്തിയ ചാവേര്‍ സ്‌ഫോടനത്തിന് പിന്നില്‍ ചാവേറായി പ്രവര്‍ത്തിച്ചത് 30 കാരിയായ യുവതി ഷാരി ബലോച്. നല്ല സാമ്പത്തിക സ്ഥിതിയില്‍ ജീവിക്കുന്ന ഇവര്‍ ഡോക്ടറുടെ ഭാര്യും രണ്ടു കുട്ടികളുടെ അമ്മയുമാണ് ഷാരി ബലോച്. കടുത്ത ചൈനാവിരോധമാണ് ഷാരി ബലോച് അംഗമായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) എന്ന തീവ്രവാദ സംഘടനയെ നയിക്കുന്നത്.സിസിടിവി ദൃശ്യങ്ങളില്‍ ബുര്‍ഖ ധരിച്ച ചാവേല്‍ വാനിലേക്ക് നടക്കുന്നതും ഉടന്‍ ഉഗ്രസ്‌ഫോടനം നടന്നതും വ്യക്തമാണ്. എന്നാല്‍ ഈ ബുര്‍ഖയ്ക്കുള്ളിലെ ചാവേറിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നില്ല.

സ്ഫോടനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കാണാം:

ചൈനയുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ ഒരു സാന്നിധ്യവും ബലൂചിസ്ഥാനില്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടുള്ള സംഘടനയാണ് ബിഎല്‍എ. ചൈനീസ് ഭാഷ പഠിപ്പിക്കുന്ന ചൈനീസ് അധ്യാപകര്‍ അംഗങ്ങളായ കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറെയും മറ്റുള്ളവരെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിനും വ്യക്തമായ കാരണമുണ്ട്. ചൈനയുടെ സംസ്കാരം ബലൂചിസ്ഥാനില്‍ പരത്താന്‍ ശ്രമിക്കുന്നവരാണ് ഇവര്‍. ആക്രമണത്തില്‍ കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറ്ക്ടര്‍ ഹുവാങ് ഗുയിപിങ്, വനിതാ അധ്യാപകരായ ഡിങ് മുപെങ്, ചെന്‍സാ എന്നിവരും പാകിസ്ഥാന്‍കാരനായ വാന്‍ ഡ്രൈവറുമാണ് കറാച്ചിയിലെ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അധ്യാപകരെ കൊണ്ടുവന്ന വാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കവാടത്തില്‍ എത്തിയപ്പോഴാണ് ഷാരി ബലോച് കൃത്യം നിര്‍വഹിച്ചത്. ചാവേര്‍ ആക്രമണത്തില്‍ ഷാരിയും പല കഷണങ്ങളായി ചിതറി.

ഇത്ര നല്ല സാമ്പത്തിക സ്ഥിതിയില്‍ ജീവിക്കുന്ന, രണ്ടു കുട്ടികളുടെ അമ്മയായ ഇവര്‍ എന്തിന് ചാവേറായി എന്ന ചോദ്യത്തിന്‍റെ ഉത്തരം ഭയപ്പെടുത്തുന്നു. സ്‌ഫോടനത്തില്‍ പല കഷണങ്ങളായി ഇവര്‍ പൊട്ടിത്തെറിച്ച ഇവര്‍ പക്ഷെ ലക്ഷ്യം സാധിച്ചു. മൂന്ന് ചൈനീസ് പൗരന്‍മാരെ വധിക്കാന്‍ കഴിഞ്ഞു. ബലൂചിസ്ഥാനിലെ ടര്‍ബാത് മേഖലയിലുള്ള നിസാര്‍ അബാദ് സ്വദേശിയാണ് ഷാരി ബലോച് എന്ന ഈ ചാവേര്‍.

ഇതില്‍ ഭര്‍ത്താവായ ഡോക്ടര്‍ ഹബിതാന്‍ ബഷീര്‍ ബലോചിന്‍റെ പ്രതികരണമാണ് ശ്രദ്ധേയം. ഇദ്ദേഹം ഇപ്പോള്‍ രഹസ്യസങ്കേതത്തില്‍ കഴിയുകയാണ്. ഭാര്യ ഇത്തരത്തില്‍ ഒരു ചാവേര്‍ ആക്രമണത്തിന് ഒരുമ്പെട്ടത് തന്നെ ഞെട്ടിച്ചുവെന്നും എന്നാല്‍ അവര്‍ ചെയ്ത കാര്യത്തില്‍ അഭിമാനിക്കുന്നുവെന്നുമാണ് ഡോക്ടര്‍ പ്രതികരിച്ചത്.


എട്ടും അഞ്ചും വയസ്സുള്ള രണ്ട് മക്കളാണ് ഇവര്‍ക്കുള്ളതെന്ന് അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകനായ ബഷീര്‍ അഹമ്മദ് ഗ്വാഖ് പറയുന്നു. മികച്ച വിദ്യാഭ്യാസ അടിത്തറയുള്ള സ്ത്രീയാണ് ഷാരി ബലോച്. ഇവര്‍ എംഎസ് സി സുവോളജി പാസായി. പിന്നീട് ഇപ്പോള്‍ എംഫില്‍ പഠിച്ചുവരികയായിരുന്നു. ഷാരി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) പ്രവര്‍ത്തകയാണ്. ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു.

ബിഎല്‍എയുടെ കീഴിലുള്ള മജീദ് ബ്രിഗേഡ് എന്ന സംഘമാണ് ആക്രമണം നടത്തിയത്. രണ്ട് വര്‍ഷത്തിന് മുന്‍പാണ് ഷാരി ബലോച് ഈ സംഘത്തില്‍ അംഗമായത്. രണ്ട് മക്കളുള്ളതിനാല്‍ ആത്മഹത്യാ സ്‌ക്വാഡില്‍ നിന്നും പിന്‍മാറാനും സംഘടന അവസരം കൊടുത്തെങ്കിലും ഷാരി വിസമ്മതിക്കുകയായിരുന്നു. ആറ് മാസം മുന്‍പാണ് ചാവേറാകാനുള്ള തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഷാരി ബലോച് സംഘടനയെ അറിയിച്ചത്.

ബലൂചിസ്ഥാനിലും പാകിസ്ഥാനിലെ മറ്റ് സ്ഥലങ്ങളിലും ചൈനീസ് സ്ഥാപനങ്ങള്‍ക്കും ചൈനക്കാര്‍ക്കും എതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ബിഎല്‍എ ആണിയിടുന്നു.

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.