×
login
പാക്കിസ്ഥാനില്‍ സ്‌ഫോടനം; മൂന്ന് ചൈനീസ് പൗരന്‍മാരുള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു; സ്‌ഫോടനം നടത്തിയത് ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീ

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തീവ്രവാദ ഗ്രൂപ്പായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കറാച്ചി: കറാച്ചി സര്‍വകലാശാലയ്ക്കു സമീപം കാര്‍ പൊട്ടിത്തെറിച്ച് മൂന്ന് ചൈനീസ് പൗരന്മാരും ഡ്രൈവറുമുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യൂണിവേഴ്‌സിറ്റിയിലെ കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റിയൂട്ടിന് സമീപമുള്ള വാനിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.  

സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്ന് സര്‍വകലാശാല വക്താവ് മുഹമ്മദ് ഫാറൂഖിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. ചാവേറാകാനാണ് സാധ്യതയെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചതായി കറാച്ചി പോലീസ് മേധാവി ഗുലാം നബി മേമന്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ ബുര്‍ഖ ധരിച്ച ചാവേര്‍ വാനിലേക്ക് നടക്കുന്നതും ഉടന്‍ സ്‌ഫോടനം നടന്നതും വ്യക്തമാണ്.  


മരിച്ച മൂന്ന് ചൈനക്കാരില്‍ ചൈനീസ് ഭാഷാ ബിരുദ ക്ലാസുകള്‍ പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറും രണ്ട് അധ്യാപകരുമാണ്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തീവ്രവാദ ഗ്രൂപ്പായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

  comment

  LATEST NEWS


  ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം


  പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന്‍ ഫിലിപ്പ്


  1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.