×
login
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ആഗോള ഹിന്ദു സംഘടനകളുടെ ഏകോപനം സാധ്യമാക്കുമെന്ന് ഭാരവാഹികള്‍

വേള്‍ഡ് ഹിന്ദു പാര്‍ലമെന്റ് അമേരിക്കയില്‍ സംഘാടകരായി കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക

തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ( കെ എച്ച് എന്‍ എ ) യുടെ  നേതൃത്വത്തില്‍ ആഗോള ഹിന്ദു സംഘടനകളുടെ ഏകോപനം സാധ്യമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 2023 ല്‍ ഹൂസ്റ്റണില്‍ നടത്തുന്ന ആഗോള ഹിന്ദു കണ്‍വന്‍ഷന്റെ  ഭാഗമായി  വേള്‍ഡ് ഹിന്ദു പാര്‍ലമെന്റ് എന്ന പദ്ധതി സാക്ഷാത്കാരിക്കുമെന്നും അതിനായി വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും  തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.

സ്വാമി സത്യാനന്ദ സരസ്വതി രൂപം നല്‍കിയ  കെ എച്ച് എന്‍ എ നടപ്പാക്കി കൊണ്ടിരിക്കുന്ന ജീവകാരുണ്യ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങക്കൊപ്പം  വേദിക് യൂണിവേഴ്‌സിറ്റി, മൈഥിലി മാ, സേവ ഫോറം, ടെമ്പിള്‍ബോര്‍ഡ്, യൂത്ത് ഫോറം , വനിത സമിതി, വേദിക് യൂണിവേഴ്‌സിറ്റി, സീനിയര്‍ ഫോറം, യോഗ സ്‌കൂള്‍ എന്നീ പുതിയ പദ്ധതികളും ആവിഷ്‌ക്കരിക്കും.

ലോകത്തെമ്പാടുമുള്ള ഹിന്ദു സംഘടനകളെ ഒരു കുട്ക്കീഴില്‍ കൊണ്ടുവരുന്ന ആദ്യ ഉച്ചകോടിയാക്കി ഹൂസ്റ്റണ്‍ കണ്‍വന്‍ഷനെ മാറ്റും. 60 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിക്കും. സന്യാസിമാര്‍, ഭരണാധികാരികള്‍, സാംസ്‌ക്കാരിക നായകര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


ശ്രീ ശക്തി ശാന്താനന്ദ മഹര്‍ഷി (ശ്രീ സത്യാനന്ദ ഫൗണ്ടേഷന്‍ ട്രസ്റ്റി ),ഡോ. രാംദാസ് പിള്ള ( കെ എച്ച് എന്‍ എ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍), രഞ്ജിത് പിള്ള (കണ്‍വന്‍ഷന്‍ ചെയര്‍മാന്‍), മാധവന്‍ . ബി.നായര്‍ (വേള്‍ഡ് ഹിന്ദു പാര്‍ലമെന്റ് ചെയര്‍മാന്‍), സുനിത റെഡ്ഡി (കോ ചെയര്‍മാന്‍  വേള്‍ഡ് ഹിന്ദു പാര്‍ലമെന്റ്)), അനില്‍ ആറന്‍മുള ( കെ എച്ച് എന്‍ എ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍  മീഡിയ ചെയര്‍മാന്‍) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.