×
login
കിം ജോങ് ഉന്‍‍ പനി പിടിച്ച് ഗുരുതരാവസ്ഥയിലായിരുന്നു; അപ്പോഴും ജനങ്ങളെ കുറിച്ച് ആശങ്കപ്പെട്ടു; വെളിപ്പെടുത്തലുമായി സഹോദരി; കരച്ചില്‍ സഹിക്കാനാവാതെ ജനം

ദക്ഷിണ കൊറിയയ്ക്ക് എതിരെയും ജോങ് രൂക്ഷ വിമര്‍ശനം നടത്തി. ഉത്തര കൊറിയയില്‍ കോവിഡ് പകരുന്നതായും, കിം ജോങ് ഉന്നിനെ വിമര്‍ശിക്കുന്ന തരത്തിലുള്ള ലക്ഷക്കണക്കിന് ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനായി അതിര്‍ത്തിയില്‍ ബലൂണുകള്‍ പറത്തുകയാണെന്നും സഹോദരി ആരോപിച്ചു. ഇത്തരം പ്രവൃത്തികള്‍ തുടരുകയാണെങ്കില്‍ വെറുതെ ഇരിക്കില്ലെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.

പ്യോങ്യാങ്: കൊറോണ കാലത്ത് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പനി പിടിച്ച് ഗുരുതരാവസ്ഥയില്‍ ആയിരുന്നെന്ന് വെളിപ്പെടുത്തലുമായി സഹോദരി കിം യോ ജോങ്. അപൂര്‍വമായാണ് കിമ്മിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വാര്‍ത്തകള്‍ ഉത്തരകൊറിയ പുറത്തുവിടാറുള്ളത്. കടുത്ത പനിയായിരുന്നു കിമ്മിന് അനുഭവപ്പെട്ടത്. എന്നാല്‍ സ്വന്തം ആരോഗ്യം മോശമായ അവസ്ഥയിലും സ്വന്തം ജനങ്ങളെ കുറിച്ചുള്ള ആശങ്ക മൂലം കിമ്മിന് ഇരിക്കപ്പൊറുതിയുണ്ടായില്ലെന്നും സഹോദരി പറഞ്ഞു.  

തന്റെ രാജ്യം കോവിഡിനെതിരെ വിജയം നേടിയെന്നും അവര്‍ അവകാശപ്പെട്ടു. എന്നാല്‍ എന്നുമുതലാണ് കിം രോഗബാധിതനായത് എന്ന കാര്യം അവര്‍ പറഞ്ഞില്ല. ദക്ഷിണ കൊറിയയില്‍ നിന്ന് അയച്ച വസ്തുക്കള്‍ വഴിയാണ് ഉത്തരകൊറിയയില്‍ കോവിഡ് വൈറസ് എത്തിയതെന്ന വാദവും കിം യോ ജോങ് ആവര്‍ത്തിച്ചു. ഉത്തരകൊറിയ കോവിഡ് മുക്തമായി പ്രഖ്യാപിച്ചതിനു പിന്നാലെ തലസ്ഥാനമായ പ്യോങ്യാങ്ങില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കിം യോ ജോങ്. കിം യോ ജോങിന്റെ വാക്കുകള്‍ കേട്ട് വേദിയിലിരുന്നവര്‍ പൊട്ടികരയുകയും ചെയ്തു.


 

ദക്ഷിണ കൊറിയയ്ക്ക് എതിരെയും ജോങ് രൂക്ഷ വിമര്‍ശനം നടത്തി. ഉത്തര കൊറിയയില്‍ കോവിഡ് പകരുന്നതായും, കിം ജോങ് ഉന്നിനെ വിമര്‍ശിക്കുന്ന തരത്തിലുള്ള ലക്ഷക്കണക്കിന് ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനായി അതിര്‍ത്തിയില്‍ ബലൂണുകള്‍ പറത്തുകയാണെന്നും സഹോദരി ആരോപിച്ചു. ഇത്തരം പ്രവൃത്തികള്‍ തുടരുകയാണെങ്കില്‍ വെറുതെ ഇരിക്കില്ലെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.

കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ ഉത്തരകൊറിയയില്‍ നിന്ന് പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. മെഡിക്കല്‍ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ആളുകളില്‍ കോവിഡ് പരിശോധന ഇല്ലാത്തതു മൂലമാണ് അതെന്നായിരുന്നു പ്രചരിച്ചിരുന്ന റിപ്പോര്‍ട്ടുകള്‍. കോവിഡ് മുക്തമായതോടെ ഉത്തരകൊറിയയില്‍ ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ എടുത്തു കളയാന്‍ കിം ഉത്തരവിട്ടു. കോവിഡ് കാലത്ത് കിം പൊതുവെ പരിപാടികളില്‍ പങ്കെടുക്കില്ലായിരുന്നു. നാളുകള്‍ക്ക് ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട കിമ്മിന്റെ ശരീരം മെലിഞ്ഞതായും, ആരോഗ്യം മോശമാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  

  comment

  LATEST NEWS


  കാര്യങ്ങള്‍ കൈവിട്ട് പോകുമോ? റഷ്യയോട് ഉക്രൈനെതിരെ കുറഞ്ഞശേഷിയുള്ള ആണവാധുങ്ങള്‍ പ്രയോഗിച്ച് തുടങ്ങാന്‍ ഉറ്റ സുഹൃത്ത് റംസാന്‍ കാഡിറോവ്


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.