×
login
ലാഹോര്‍ അനാര്‍ക്കലി മാര്‍ക്കറ്റില്‍ ഭീകരാക്രമണം; ടൈം ബോംബ് പൊട്ടിതെറിച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

സ്‌ഫോടനത്തിന് കാരണക്കാരെ കണ്ടെത്തി ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമ പരിപാലന രംഗത്ത് വീഴ്ചയുണ്ടെന്ന് സ്ഥാപിക്കാനുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമെന്നാണ് സംഭവത്തെ പഞ്ചാബ് മുഖ്യമന്ത്രി കാണുന്നത്.

പാകിസ്ഥാനില്‍ ലാഹോറിലെ ലോഹാരി ഗേറ്റിന് സമീപം വന്‍ സ്‌ഫോടനം. മൂന്നുപേര്‍ കൊല്ലപ്പെട്ടു ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്.  

ടൈം ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌ഫോടനം നടന്ന സ്ഥലത്ത്  ഒന്നര അടിയിലേറെ താഴ്ചയില്‍ ഗര്‍ത്തം രൂപപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ എത്ര വലിയ സ്‌ഫോടനമാണ് നടന്നതെന്നും എത്ര അളവിലാണ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിരിക്കുന്നതെന്നും അറിയാന്‍ ഫോറന്‍സിക് പരിശോധന നടക്കുകയാണ്.  മാട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ചിരുന്ന ബോംബാണ് അനാര്‍ക്കലി മേഖലയില്‍ പൊട്ടിത്തെറിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ബജാദാര്‍ സ്‌ഫോടനത്തില്‍ പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായം ഒരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സ്‌ഫോടനത്തിന് കാരണക്കാരെ കണ്ടെത്തി ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമ പരിപാലന രംഗത്ത് വീഴ്ചയുണ്ടെന്ന് സ്ഥാപിക്കാനുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമെന്നാണ് സംഭവത്തെ പഞ്ചാബ് മുഖ്യമന്ത്രി കാണുന്നത്.

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.