login
ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍

ലെബനന്‍ മിസൈലുകള്‍ വിക്ഷേപിച്ച ശേഷം, അതിര്‍ത്തി പ്രദേശത്തിന് സമീപം 4 കിലോമീറ്റര്‍ ചുറ്റളവില്‍ മുന്നറിയിപ്പ് സൈറനുകള്‍ പുറപ്പെട്ടിരുന്നു.

ജറുസലം: പാലസ്തീനിലെ ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിനൊപ്പം ചേരാന്‍ ലെബനന്‍ നടത്തിയ ശ്രമം പാഴായി. അയല്‍രാജ്യമായ ഇസ്രയേലിലേക്ക് അയച്ച് ആറു മിസൈലുകളും സ്വന്തം രാജ്യത്തു തന്നെ പതിച്ചു. എന്നാല്‍, ഇതിനു ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ലെബനനില്‍ വ്യാപക നാശനഷ്ടമുണ്ടായെങ്കിലും ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇസ്രായേലിക്ക് മിസൈലുകള്‍ അയച്ച ഉറവിടത്തിലേക്കാണ് തിരിച്ചടി ഉണ്ടായത്.  

ലെബനന്‍ മിസൈലുകള്‍ വിക്ഷേപിച്ച ശേഷം, അതിര്‍ത്തി പ്രദേശത്തിന് സമീപം 4 കിലോമീറ്റര്‍ ചുറ്റളവില്‍ മുന്നറിയിപ്പ് സൈറനുകള്‍ പുറപ്പെട്ടിരുന്നു. തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചതായി ലെബനന്‍ സൈനിക വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് വ്യക്തമാക്കി. എന്നാല്‍, ഇവ സ്വന്തം രാജ്യത്തു തന്നെ പതിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇസ്രായേല്‍-ലെബനന്‍ അതിര്‍ത്തി ഇപ്പോള്‍ ശാന്തമാണ്. കഴിഞ്ഞ വ്യാഴാഴ്ചയും ലെബനന്‍ ഇസ്രായേലിലേക്ക് മൂന്ന് റോക്കറ്റുകള്‍ പ്രയോഗിച്ചെങ്കിലും അവയെല്ലാം മെഡിറ്ററേനിയന്‍ കടലില്‍ വന്നിറങ്ങി.

ഇസ്രയേല്‍ വെടിവയ്പില്‍ തങ്ങളുടെ അംഗങ്ങളിലൊരാള്‍ കൊല്ലപ്പെട്ടുവെന്ന് ലെബനന്‍ ഹിസ്ബുള്ള തീവ്രവാദ സംഘടന പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷം വെള്ളിയാഴ്ച സിറിയയില്‍ നിന്ന് മൂന്ന് മിസൈലുകള്‍ ഇസ്രായേലിന് നേരെ ഉതിര്‍ത്തിരുന്നു. ഒരു റോക്കറ്റ് സിറിയയ്ക്കുള്ളില്‍ പതിക്കുകയും മറ്റ് രണ്ട് ഗോളന്‍ ഹൈറ്റ്‌സിലെ തുറന്ന സ്ഥലങ്ങളില്‍ പതിക്കുകയും ചെയ്തു. ഇപ്പോള്‍ അയല്‍രാജ്യങ്ങളില്‍ നിന്നു ആക്രമണം നേരിടേണ്ടി വരുന്ന ഇസ്രയേല്‍ കനത്ത തിരിച്ചടി ആണ് ഇവര്‍ക്കു നല്‍കുന്നത്.  

 

 

 

  comment

  LATEST NEWS


  ചിന്തകള്‍ക്ക് യോഗ കരുത്തേകുമ്പോള്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്ന് മോദി; യുഎന്നുമായി ചേര്‍ന്ന് ഇന്ത്യ യോഗ ആപ് പുറത്തിറക്കുന്നു


  കൊവിഡ് വ്യാപനം കുറയുന്നു: ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച്‌ വിവിധ രാജ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ റഷ്യയിലും ഈജിപ്തിലും ഇന്ത്യാക്കാർക്ക് പ്രവേശിക്കാം


  കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.